ശ​ബ​രി​മ​ല പാ​ത കൈയടക്കി ക​ന്നു​കാ​ലി​ക​ൾ; വ​വള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന പശുക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു


റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ പെ​രു​നാ​ട് – ളാ​ഹ ഭാ​ഗ​ത്തു ക​ന്നു​കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം.മ​ണ്ണാ​റ​ക്കു​ള​ഞ്ഞി – ഇ​ല​വു​ങ്ക​ൽ പാ​ത​യി​ൽ പെ​രു​നാ​ട് കൂ​നം​ക​ര മു​ത​ൽ ളാ​ഹ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ന്നു​കാ​ലി​ക​ൾ യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത്.

കൂ​നം​ക​ര ളാ​ഹ മേ​ഖ​ല​യി​ലാ​ണ് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ക​ന്നു​കാ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന​ത്.

തോ​ട്ടം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തു​പോ​ലും ക​ന്നു​കാ​ലി​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​ഹ​രി​ക്കു​ന്ന​തു കാ​ര​ണം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

വ​ള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്തെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​പോ​ലും ശ​ബ​രി​മ​ല യ്ക്ക് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് റോ​ഡ് പ​രി​ച​യം ഇ​ല്ലാ​ത്ത​തു മൂ​ലം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ‌

വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു ഭ​യ​മി​ല്ലാ​ത്ത ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ കി​ട​ക്കു​ന്ന​തു പ​തി​വാ​ണ്. ക​ന്നു​കാ​ലി​കളെ രാ​വി​ലെ അ​ഴി​ച്ചു വി​ട്ടാ​ൽ ഉ​ച്ച​യ്ക്ക് ക​റ​വ സ​മ​യ​ത്ത് ഇ​വ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​താ​ണ് പ​തി​വ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാനായി വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​ർ വ​ള​വി​ൽ ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​ക​ണ്ടു ബ്രേ​ക്ക് ഇ​ട​വേ നി​യ​ന്ത്ര​ണം വി​ട്ടു.

ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

Related posts

Leave a Comment