അബ്ദുൽ റഹീമിന്‍റെ മോചനവും യാചകയാത്രയും സിനിമയാക്കും; ബോബി ചെമ്മണ്ണൂർ

കോ​ഴി​ക്കോ​ട് : സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തി​യ യാ​ച​ക​യാ​ത്ര​യും അ​യാ​ളു​ടെ ജീ​വി​ത​വും സി​നി​മ ആ​ക്കു​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ.

ജാ​തി​യും മ​ത​വും നോ​ക്കാ​തെ എ​ല്ലാ മ​ല​യാ​ളി​ക​ളും ഐ​ക്യ​ത്തോ​ടെ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യ് പ​രി​ശ്ര​മി​ച്ചു. അ​ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. ലോ​ക​ത്തി​ന് മു​ന്നി​ലേ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ന​ന്മ എ​ത്തി​ക്കു​ന്ന​തി​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ ബ്ല​സി​യു​മാ​യി സം​സാ​രി​ച്ചു. പോ​സി​റ്റീ​വ് മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ല​ഭി​ച്ച​തെ​ന്നും ബോ​ബി അ​റി​യി​ച്ചു. ഒ​രി​ക്ക​ലും ചി​ത്ര​ത്തെ ബി​സി​ന​സ്‌ ആ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. സി​നി​മ​യി​ൽ നി​ന്നും കി​ട്ടു​ന്ന ലാ​ഭം ബോ​ച്ചേ ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്പോ​ണ്‍​സ​റു​ടെ മ​ക​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യെ​ന്ന കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി അ​ബ്ദു​ൽ റ​ഹീം സൗ​ദി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി കാ​റി​ല്‍ വ​ച്ച് അ​സ്വ​സ്ഥ​ത കാ​ണി​ച്ച​പ്പോ​ള്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ അ​ബ്ദു​ല്‍​റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണം നി​ല​ച്ചു​പോ​യി. ഇ​തു​മൂ​ലം കു​ട്ടി മ​ര​ണ​പ്പെ​ട്ടു എ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

വ​ധ ശി​ക്ഷ​യി​ൽ നി​ന്ന് അ​ബ്ദു​ല്‍​റ​ഹീ​മി​ന് ര​ക്ഷ നേ​ട​ണ​മെ​ങ്കി​ൽ 34 കോ​ടി രൂ​പ മോ​ച​ന ദ്ര​വ്യം ന​ൽ​ക​ണ​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ച​തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​യാ​ളു​ടെ മോ​ച​ന​ത്തി​നു വേ​ണ്ടി കൈ​കോ​ർ​ത്ത​ത്.

Related posts

Leave a Comment