ആരുമറിയാതെ വിമാനത്തിൽ പ്രസവിച്ചു; കു​ഞ്ഞി​നെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ; കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്ന് ആ​ദ്യം നി​ഷേ​ധി​ച്ച യു​വ​തി​യെ കുടുക്കിയതിങ്ങനെ…


മ​ഡ​ഗാ​സ്‌​ക​ർ: പ്ര​സ​വ​ത്തി​ന് ശേ​ഷം ന​വ​ജാ​ത​ശി​ശു​വി​നെ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച യു​വ​തി പി​ടി​യി​ൽ.

മ​ഡ​ഗാ​സ്ക​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ര്‍ മൗ​റീ​ഷ്യ​സ് വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഡ​ഗാ​സ്‌​ക​റി​ല്‍ നി​ന്നു​ള്ള 20 കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു.

സ​ര്‍ സീ​വൂ​സാ​ഗ​ര്‍ രാം​ഗൂ​ലം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം സ്ത്രീ​യെ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ചു.

പ്ര​സ​വി​ച്ച ശേ​ഷം ഇ​വ​ർ കു​ഞ്ഞി​നെ ശു​ചി​മു​റി​യി​ലെ ച​വ​റ്റു​കു​ട്ട​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​തി​വ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്കാ​യി വി​മാ​നം സ്‌​ക്രീ​ന്‍ ചെ​യ്ത​പ്പോ​ഴാ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്ന് ആ​ദ്യം നി​ഷേ​ധി​ച്ച യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യാ​ണ് കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​ർ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. യു​വ​തി​യും ശി​ശു​വും ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment