കോ​വി​ഡ്: ഐ ​ലീ​ഗ് നീ​ട്ടി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് നീ​ട്ടി​വ​ച്ചു. എ​ല്ലാ ക്ല​ബ്ബു​ക​ളും തീ​രു​മാ​നം അം​ഗീ​ക​രി​ച്ച​താ​യി ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ സം​ഘ​ട​ന​യാ​യ എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു.

ഐ ​ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ക്ല​ബ്ബു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് നീ​ട്ടി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഐ ​ലീ​ഗി​ല്‍ മാ​ത്രം ഇ​തു​വ​രെ 45 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഐ ​ലീ​ഗി​ന്‍റെ പു​തി​യ മ​ത്സ​ര​ക്ര​മം നാ​ല് ആ​ഴ്ച​യ്ക്ക് ശേ​ഷം ചേ​രു​ന്ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും പ്ര​ഖ്യാ​പി​ക്കു​ക.

Related posts

Leave a Comment