വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല സിദ്ദിഖാണ് സ്ഥാനാര്‍ത്ഥി! വൈറലായി കുട്ടിയുടെ രോഷം; കുട്ടികള്‍ പോലും അക്ഷമരായി തുടങ്ങിയെന്ന് അഭിപ്രായം

വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന പോദ്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നേര്‍ക്ക് ഇപ്പോള്‍ ഉയരുന്നത്. അവസാനം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും വയനാട്ടില്‍ താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി യാതൊരു പരാമര്‍ശവും നടത്തിയില്ല. അതേസമയം കേരളത്തില്‍ നേതാക്കളും ണികളുമെല്ലാം രാഹുല്‍ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെന്് ഉറപ്പിച്ചും കഴിഞ്ഞു. മുമ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന ടി. സിദ്ദിഖ് താന്‍ പിന്‍മാറുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുലോ സിദ്ദിഖോ എന്ന് ഇതുവരെയും ആരും തീര്‍ത്തും പറഞ്ഞിട്ടില്ലെങ്കിലും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വയനാട് രാഹുല്‍ ഗാന്ധി ആണ് സ്ഥാനാര്‍ഥിയെന്ന് പറയുമ്പോള്‍ ദേഷ്യത്തോടെ അമന്‍ എന്ന ബാലന്‍ പറയുന്ന മറുപടിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അല്ല രാഹുല്‍ ഗാന്ധിയല്ല. ഉമ്മ പറഞ്ഞല്ലോ വയനാട് സിദ്ദിഖാണ് സ്ഥാനാര്‍ഥിയെന്ന്. രാഹുലാണെന്ന് വീണ്ടും പറയുമ്പോള്‍ ദേഷ്യത്തോടെ കരഞ്ഞു കൊണ്ടാണ് അവന്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നത്.

കുഞ്ഞാലിക്കുട്ടി പൊന്നാനിയിലല്ലേ എന്ന് ചോദിക്കുമ്പോള്‍. അല്ല അവിടെ ഇ.ടിയാണെന്ന് ഈ ബാലന്‍ പറയുന്നു. ഈ വിഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ സൈബര്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഈ കുട്ടിയെപ്പോലെ തന്നെ വിഷമത്തിലാണ് തങ്ങളും എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമെല്ലാം അഭിപ്രായപ്പെടുന്നത്.

Related posts