മണമേതായാലും ഞാൻ ബീപ് ശബ്ദം പുറപ്പെടുവിക്കും; പോലീസിന്‍റെ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടയിൽ നടന്ന രസകരമായ സംഭവമിങ്ങനെ

ഈ​രാ​റ്റു​പേ​ട്ട: ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ കു​ടും​ബ​ം അ​ത്ത​ർ പൂ​ശി​യ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ പി​ടി​വീ​ണു.

ഇ​ന്ന​ലെ പൂ​ഞ്ഞാ​ർ-​ചോ​ല​ത്ത​ടം റൂ​ട്ടി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് കൈ ​കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റോ​ട് ബ്രീ​ത്ത് അ​ന​ലൈ​സ​റി​ൽ ഊ​തു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ക​ര​ണം ബീ​പ് ശ​ബ്ദം കേ​ൾ​പ്പി​ച്ച​തോ​ടെ മ​ദ്യ​പി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​യി. താ​ൻ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ്രൈ​വ​ർ ആ​ണ​യി​ട്ട് പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് ചെ​വി​ക്കൊ​ള്ളാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

കാ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കാ​റി​ലേ​ക്ക് ബ്രീ​ത്ത് അ​ന​ലൈ​സ​റു​മാ​യി പോ​ലീ​സു​കാ​ര​ൻ ക​യ​റി​യ​പ്പോ​ൾ ഭാ​ര്യ​യും കു​ട്ടി​ക​ളും അ​ത്ത​ർ പൂ​ശി​യ​തി​നാ​ൽ വീ​ണ്ടും ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​വാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി പോ​ലീ​സ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ടൗ​ണി​ലെ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗ്രാ​മീ​ണ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​ൽ പോ​ലീ​സി​നെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts