തേ​നൂ​റും രു​ചി​കളുമായി മാംഗോഷോ; മേളയിലെ താ​ര​മാ​യ ‘സാ​ഫി’ക്ക് കി​ലോ 1200 രൂ​പ

കൊ​ച്ചി: വൈ​വി​ധ്യ​മാ​ര്‍​ന്ന രു​ചി​ക​ളു​ടെ മാ​മ്പ​ഴ​ക്കാ​ല​മൊ​രു​ക്കി കൊ​ച്ചി​ന്‍ മാം​ഗോ ഷോ​യ്ക്ക് എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്തു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന മാം​ഗോ ഷോ​യി​ല്‍ തേ​നൂ​റും രു​ചി​യു​ള്ള മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1200 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ വി​ല​യു​ള്ള അ​റു​പ​തി​ല്‍​പ​രം ഇ​നം മാ​മ്പ​ഴ​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ട്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള ഇ​വ​യി​ല്‍ പ​ല​തും ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് 1200 രൂ​പ വി​ല​യു​ള്ള ‘സാ​ഫി’​ മാങ്ങയാ​ണ് മേ​ള​യി​ലെ താ​രം. വ​ലി​പ്പം കു​റ​വാ​ണെ​ങ്കി​ലും തേ​നൂ​റും രു​ചി​യാ​ണു സാ​ഫി മാ​മ്പ​ഴ​ത്തി​ന്. കി​ലോ​ഗ്രാ​മി​ന് 370 രൂ​പ​യാ​ണു ഹി​മാ​പ​സ​ന്തി​ന്‍റെ വി​ല. ക​ച്ച​മി​ഠ​യ്ക്ക് 480 രൂ​പ​യും.

രു​മ​ണി, അ​മ്പൂ​ര്‍ നീ​ലം, പ്രി​യൂ​ര്‍, മ​ല്‍​ഗോ​വ, കി​ളി​ച്ചു​ണ്ട​ന്‍, മൂ​വാ​ണ്ട​ന്‍, അ​ല്‍​ഫോ​ന്‍​സ, ര​ത്ന​ഗി​രി, ബ​ങ്ക​ന​പ്പ​ള്ളി, സേ​ലം തു​ട​ങ്ങി​യ ജ​ന​പ്രി​യ ഇ​ന​ങ്ങ​ളും മേ​ള​യി​ലു​ണ്ട്. വി​ഷാം​ശ​മി​ല്ലാ​ത്ത ജൈ​വ​രീ​തി​യി​ല്‍ കൃ​ഷി ചെ​യ്ത മാ​മ്പ​ഴ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 60 വ്യ​ത്യ​സ്ത ഇ​നം മാ​വി​ന്‍ തൈ​ക​ളും ഷോ​യു​ടെ ഭാ​ഗ​മാ​യി മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​കും. ഒ​രു വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ കാ​ല​യ​ള​വി​നു​ള്ളി​ല്‍ കാ​യ്ക്കു​ന്ന വി​വി​ധ​യി​നം മാ​വി​ന്‍​തൈ​ക​ള്‍ വി​ല്‍​പ​ന​യ്ക്കു​ണ്ട്.

വി​വി​ധ​യി​നം പ്ലാ​വി​ന്‍ തൈ​ക​ള്‍, ജാ​തി, ക​ശു​മാ​വ്, റ​മ്പൂ​ട്ടാ​ന്‍, ബെ​യ​ര്‍ ആ​പ്പി​ള്‍, ലി​ച്ചി​പ്പ​ഴം, ബ​റാ​ബ ഫ്രൂ​ട്ട് തു​ട​ങ്ങി​യ തൈ​ക​ളും മേ​ള​യി​ലു​ണ്ട്. താ​യ് ല​ൻ​ഡി​ല്‍​നി​ന്നു​ള്ള നാം​ഡോ​ഗ് മാ​യ് ഇ​ന​ത്തി​ലു​ള്ള മാ​വി​ന്‍ തൈ ​കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​യ ഇ​ന​മാ​ണ്. 350 രൂ​പ​യാ​ണ് ഒ​രു തൈ​യു​ടെ വി​ല. എ​ട്ട​ടി വീ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​മാ​വി​ല്‍ എ​ന്നും മാ​ങ്ങ കാ​യ്ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. അ​ധി​കം പൊ​ക്ക​വു​മു​ണ്ടാ​കി​ല്ല.

ചെ​ടി​ക​ളും വി​ല്‍​പ​ന​യ്ക്കു​ണ്ട്. എ​റ​ണാ​കു​ളം അ​ഗ്രി ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മാം​ഗോ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 20 രൂ​പ​യും കു​ട്ടി​ക​ള്‍​ക്കു 10 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഫെ​സ്റ്റ് 19ന് ​അ​വ​സാ​നി​ക്കും.

Related posts