ബ്ര​ണ്ട​ൻ ടെ​യ്‌ല​ർ വി​ര​മി​ച്ചു

 

ബെ​ൽ​ഫാ​സ്റ്റ്: സിം​ബാ​ബ്‌വെ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ബ്ര​ണ്ട​ൻ ടെ​യ്‌ല​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്നു. ഇ​ന്ന് അ​യ​ർ​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തോ​ടെ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് താ​രം അ​റി​യി​ച്ചു.

69 റ​ണ്‍​സ് കൂ​ടി നേ​ടി​യാ​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 10,000 റ​ണ്‍​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സിം​ബാ​ബ്‌വെ​ൻ താ​ര​മെ​ന്ന റി​ക്കോ​ർ​ഡും ടെ​യ് ല​റെ കാ​ത്തി​രി​പ്പു​ണ്ട്. ആ​ൻ​ഡി ഫ്ലവർ, ഗ്രാ​ൻ​ഡ് ഫ്ലവ​ർ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം മു​ൻ​പ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

109 റ​ണ്‍​സ് കൂ​ടി നേ​ടി​യാ​ൽ ഏ​ക​ദി​ന​ത്തി​ൽ സിം​ബാ​ബ്‌വെ​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന ബ​ഹു​മ​തി​യും ടെ​യ് ല​ർ​ക്കൊ​പ്പ​മാ​കും. 11 സെ​ഞ്ചു​റി​ക​ൾ നേ​ടി​യ ടെ​യ് ല​റാ​ണ് ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ട്ട​ക്കാ​രി​ൽ സിം​ബാ​ബ്‌വെ​യു​ടെ ത​ല​പ്പ​ത്ത്. എ​ന്നാ​ൽ വി​ട​വാ​ങ്ങ​ൾ മ​ത്സ​രം മ​ഴ​മൂ​ലം ഇ​തു​വ​രെ തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

2004-ൽ ​അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ടെ​യ്‌ല​ർ 34 ടെ​സ്റ്റു​ക​ളും 204 ഏ​ക​ദി​ന​ങ്ങ​ളും 45 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചു.

Related posts

Leave a Comment