മ​ദ്യം പി​ടി​ച്ച കേ​സ് ഒ​തു​ക്കാ​ൻ കൈ​ക്കൂ​ലി വാങ്ങി, തൊ​ണ്ടി​മു​ത​ൽ പ​ങ്കു​വ​ച്ചു;തൃശൂരിലെ മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എട്ടിന്‍റെ പണി…


‌തൃ​ശൂ​ർ: മ​ദ്യം പി​ടി​കൂ​ടി​യ കേ​സ് കൈ​ക്കൂ​ലി വാ​ങ്ങി ഒ​തു​ക്കു​ക​യും പി​ടി​ച്ചെ​ടു​ത്ത മ​ദ്യം പ​ങ്കു​വ​ച്ചെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും ര​ണ്ട് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ.

ര​ണ്ട് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രെ​യും ഒ​രു വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റെ​യും ര​ണ്ടാ​ഴ്ച എ​ക്സൈ​സ് അ​ക്കാ​ഡ​മി​യി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​നു​മ​യ​യ്ക്കും.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​വി. ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​സ്. സ​ജി, പി.​എ. ഹ​രി​ദാ​സ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ഇ. അ​നീ​സ് മു​ഹ​മ്മ​ദ്, കെ. ​ശ​ര​ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​ൻ.​കെ. സി​ജ എ​ന്നി​വ​രെ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കും.

ഗു​രു​വാ​യൂ​രി​ലെ ചാ​വ​ക്കാ​ട് റേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് വി​വ​രം ന​ൽ​കി​യെ​ന്ന സം​ശ​യ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment