ന്യൂയോർക്ക്/വാഷിംഗ്ടൺ: ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ പരസ്പരം വെറുക്കുന്നവരാണെന്നും അതിനാൽ അതിന് കെട്ടുറപ്പില്ലെന്നും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുഎസിനെ ചൂഷണം ചെയ്യുന്ന “ചോരകുടിയൻ തന്ത്രങ്ങൾ’ എന്നാണ് ബ്രിക്സ് രാജ്യങ്ങളുടെ വ്യാപാര നയങ്ങളെ നവാരോ വിശേഷിപ്പിച്ചത്.
യഥാർഥത്തിൽ ബ്രിക്സ് രാജ്യങ്ങൾക്ക് യുഎസുമായി വ്യാപാരം നടത്താതെ പിടിച്ചുനിൽക്കാനാകില്ല. പക്ഷേ, യുഎസിലേക്കു കയറ്റുമതി ചെയ്യുന്പോൾ ചോരകുടിക്കുന്ന ജീവികളെപ്പോലെ അവർ പെരുമാറുകയും ചെയ്യും. ചൈനയാണ് പാക്കിസ്ഥാന് ആണവബോംബ് നൽകിയതെന്നും നവാരോ ഒരഭിമുഖത്തിൽ പറഞ്ഞു.