രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണിയുമായി ബിഎസ്എന്‍എല്‍, ജോലി തെറിച്ചേക്കും

ശബരിമല ദര്‍ശനം നടത്താനായി നടപ്പന്തല്‍ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. കൂടാതെ ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ടതും വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

മലചവിട്ടാനായി ഇന്ന് രാവിലെ രഹ്ന ഫാത്തിമയും കവിത കോശിയും നടപ്പന്തല്‍ വരെയെത്തിയിരുന്നു. എന്നാല്‍ തന്ത്രിമാരുള്‍പ്പടെ പൂജകള്‍ നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചതോടെ ചര്‍ച്ച നടത്തി ഇരുവരെയും മടക്കിയയ്ക്കുകയായിരുന്നു. ഇതിനിടെ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ വീട് രണ്ടംഗ അക്രമി സംഘം ആക്രമിച്ചിരുന്നു. ചുംബന സമരത്തിലുള്‍പ്പെടെ സജീവമാണ് രഹ്ന.

Related posts