പോലീസ് ജീപ്പ് കണ്ടപ്പോൾ ബുള്ളറ്റുമായി പാഞ്ഞു; വളവിൽ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം; പിന്നാലെത്തിയ പോലീസ് എല്ലാവരേയും ആശുപത്രിയിലാക്കി;മരാരിക്കുളം പോലീസ് പറ‍യുന്നതിങ്ങനെ…

മാരാരിക്കുളം: പോലീസ് ജീപ്പ് കണ്ടു പാഞ്ഞ നാലുപേർ യാത്ര ക്കാരായ ബുള്ളറ്റ് നിയന്ത്രണം വിട്ട് വാനിലും മതിലിലും ഇടിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ.

കലവൂർ പന്നിശേരി വെളി പി. ജിൻസിമോൻ (21), മണ്ണഞ്ചേരി വെളി യിൽ നാദിർഷ (20) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആല പ്പുഴ മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്.

കലവൂർ തകിടിയിൽ എ.അജയ് (20), കലവൂർ നന്ദകുളങ്ങരവെളി പി.രാഹുൽ (21) എന്നിവരാണ് പരിക്കേറ്റ് ചികിൽസയിലുള്ള മറ്റ് രണ്ടു പേർ. വളവനാട് ബീച്ച് റോഡിൽ ഇന്നലെ വൈകുന്നേരമാ യിരുന്നു അപകടം.

കിഴക്കു നിന്നു പടിഞ്ഞാറോട്ട് പാഞ്ഞു വന്ന ബുള്ളറ്റ് സ്വയംപ്രഭ ജംഗ്ഷനു പടിഞ്ഞാറ് എത്തിയപ്പോൾ പെട്ടെന്ന് വല ത്തോട്ട് വെട്ടി ക്കുകയും ഇതുവഴി വന്ന വാനിൽ ഇടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു.

പിന്നാ ലെ ജീപ്പിൽ എത്തിയ പോലീസുകാരാണ് പരിക്കേറ്റവരെ ഇതുവഴി വന്ന വാഹനങ്ങളിൽ ആശുപത്രിയിലേക്ക് അയച്ചത്. ഗുരു തരമായി പരിക്കേറ്റയാളെ ജീപ്പിലാണ് കൊണ്ടുപോയത്.


പോലീസ് പിന്തുടർന്നതല്ല അപകടകാരണമെന്നും ക്വാറന്‍റൈൻ വീടു കൾ നിരീക്ഷിക്കുവാൻ പോലീസ് പോകുമ്പോഴാണ് അപകട മെന്നും മണ്ണഞ്ചേരി സിഐ രവി സന്തോഷ് പറഞ്ഞു.

Related posts

Leave a Comment