മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ ഉ​പ​വ​ക​ഭേ​ദം! രോ​ഗി​ക​ളി​ൽ കേ​ര​ള​ത്തി​ൽ​ വന്ന് മടങ്ങിയവരും; രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഏഴു പേര്‍ക്ക്‌

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വ​ക​ഭേ​ദം ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ​നി​ന്നും എ​ത്തി​യ​വ​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബി.​എ4, ബി.​എ5 വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ഇ​വ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി.​എ4 വ​ക​ഭേ​ദം നാ​ല് പേ​രി​ലും ബി.​എ5 വ​ക​ഭേ​ദം മൂ​ന്ന് പേ​രി​ലും സ്ഥി​രീ​ക​രി​ച്ചു.

പൂ​ന​യി​ലാ​ണ് ഏ​ഴ് കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രി​ൽ മൂ​ന്നു പേ​ർ സ്ത്രീ​ക​ളാ​ണ്.

നാ​ല് രോ​ഗി​ക​ൾ 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്, ര​ണ്ട് പേ​ർ 20-40 വ​യ​സു​ള്ള​വ​രാ​ണ്, ഒ​രു രോ​ഗി ഒ​മ്പ​ത് വ​യ​സു​ള്ള കു​ട്ടി​യാ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​റ് പേ​രും വാ​ക്സി​ൻ ര​ണ്ട് ഡോ​സു​ക​ളും പൂ​ർ​ത്തി​യാ​ക്ക​വ​രാ​ണ്. ഒ​രാ​ൾ ബൂ​സ്റ്റ​ർ ഷോ​ട്ട് എ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​ക്ക് വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ല.

ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും ബെ​ൽ​ജി​യ​ത്തി​ലേ​ക്കും മൂ​ന്നു​പേ​ർ കേ​ര​ള​ത്തി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.

മ​റ്റ് ര​ണ്ട് രോ​ഗി​ക​ൾ​ക്ക് സ​മീ​പ​കാ​ല യാ​ത്രാ ച​രി​ത്ര​മി​ല്ല. എ​ല്ലാ​വ​ർ​ക്കും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു- സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഒ​മൈ​ക്രോ​ണി​ന്‍റെ ഉ​പ-​വ​ക​ഭേ​ദ​ങ്ങ​ൾ ഏ​പ്രി​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല.

Related posts

Leave a Comment