തോറ്റെങ്കിൽ കാരണം ഇതാണ്..! ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നിലെ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ യു​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി. യു​ഡി​എ​ഫി​ലെ ത​മ്മി​ല​ടി​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

ചി​ല നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ വീ​ണ്ടും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. കോ​ന്നി​യി​ൽ കാ​ലു​വാ​ര​ൽ ഉ​ണ്ടാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തും യു​ഡി​എ​ഫി​ലെ വ​രും ദി​വ​സ​ങ്ങ​ളി​ലെ പൊ​ട്ടി​ത്തെ​റി​ക്ക് സൂ​ച​ന​യാ​ണ്.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മു​ൻ​കൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ സാ​ധി​ച്ച​തും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഇ​ട​ത് മു​ന്നേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് കോ​ൺ‌​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ കു​മാ​റും പ്ര​തി​ക​രി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി നി​ർ‌​ണ​യ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​തി​നൊ​പ്പം എ​ത്താ​നാ​യി​ല്ലെ​ന്നും മോ​ഹ​ൻ കു​മാ​ർ പ​റ​ഞ്ഞു.

Related posts