സത്യത്തിലാരും ആ സത്യം തിരിച്ചറിയുന്നില്ല..! പ്ര​കൃ​തി​യെ വേ​ദ​നി​പ്പി​ച്ചാ​ൽ പ്ര​കൃ​തി​യു​ടെ വേ​ദ​ന ഒ​ടു​വി​ൽ സ​ഹി​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ ത​ന്നെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് മന്ത്രി സി രവീന്ദ്രനാഥ്

c-raveendranathആ​ലു​വ: മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ വേ​ദ​നി​പ്പി​ച്ചാ​ലും പ്ര​കൃ​തി​യു​ടെ വേ​ദ​ന ഒ​ടു​വി​ൽ സ​ഹി​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ ത​ന്നെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. എ​സ്ഒ​എ​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​പ​ഞ്ചം മു​ഴു​വ​ൻ നി​ല​നി​ല്ക്കു​ന്ന സ്നേ​ഹ​ഭാ​വം മ​ന​സി​ൽ പ​ക​രാ​ൻ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന​ത് നാ​ളെ സ​മൂ​ഹം ന​ന്നാ​വു​ന്ന​തി​നു​ള്ള ബിം​ബം സൃ​ഷ്ടി​ക്ക​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​തൃ​സ്നേ​ഹം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വും പ​രി​ച​ര​ണ​വും ന​ല്കു​ന്ന എ​സ്ഒ​എ​സ് ഗ്രാ​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. സ്നേ​ഹ​മാ​ണ് എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത്. അ​തി​ല്ലെ​ങ്കി​ൽ വ​ലി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട വ​രു​ത്തും. മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് ലോ​ക​മെ​മ്പാ​ടും പ​ട​ർ​ന്ന് കി​ട​ക്കു​ന്ന എ​സ്ഒ​എ​സ് കു​ട്ടി​ക​ളു​ടെ ഗ്രാ​മ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ ജ​യ​ശ​ങ്ക​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത അ​ബ്ബാ​സ്, സി​സ്റ്റ​ർ സ്നേ​ഹ, വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ സി. ​ശ്രീ​കു​മാ​ർ, ജോ​ഷി മാ​ത്യു, കെ.​കെ. റ​ഫീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന്, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

Related posts