കേരളത്തിന്‍റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനം! കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിക്ടോറിയ ഐലൻഡും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി.

മൂന്നുനാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു. ഇപ്പോൾ ഇവിടം വലിയ ശൈത്യത്തെ നേരിടുകയാ‌ണ്.

കേരളത്തിന്‍റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനമാണ് ബ്രിട്ടീഷ് കൊളംബിയ.

നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് എത്തണമെങ്കിൽ വിമാന മാർഗമോ അല്ലെങ്കിൽ ബോട്ടു മാർഗമോ എത്താൻ പറ്റുകയുള്ളൂ .

തലസ്ഥാനം വിക്ടോറിയ. കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നും ഇതുതന്നെ.

റിട്ടയർമെന്‍റിനു ലൈഫിനു വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത് .

അടുത്ത കാലത്തായി കേരളത്തിൽനിന്നടക്കമുള്ള കുട്ടികൾ ഇവിടെ പഠിക്കാനായി വരുന്നുണ്ട്.

വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വീടുകൾക്ക് വിലക്കുറവ് ഉള്ളതിനാൽ മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ് വിക്ടോറിയ. ഇന്നിവിടെ കൊറോണ മൂലം കപ്പലുകൾ അടുക്കുന്നില്ല. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

ഷിബു കിഴക്കേകുറ്റ്

Related posts

Leave a Comment