സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ക​ള​റാ​കാം ട്രെ​ന്‍​ഡി ഐ​റ്റം​സ് റെ​ഡി

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ച് ഇ​നി സ​മ​യം ക​ള​യേ​ണ്ട. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ഹ്ന​വും പേ​രു​മൊ​ക്കെ തൂ​ക്കി​യി​ടാ​വു​ന്ന പോ​സ്റ്റ​റും ബാ​ഡ്ജു​മ​ട​ക്കം ട്രെ​ന്‍​ഡി ഐ​റ്റ​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.

തൊ​പ്പി, ബാ​ഡ്ജ്, ഡി​സ്‌​പോ​സ​ബി​ള്‍ മാ​സ്‌​ക്, ന​മ്മു​ടെ ചി​ഹ്നം എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ര്‍, കൊ​ടി, ബ​ലൂ​ണ്‍, ഷാ​ള്‍ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളെ​യും കാ​ത്തി​രി​ക്കു​ന്ന​ത്.

കൊ​ടി​ക​ള്‍​ക്ക് പ​ത്തു രൂ​പ മു​ത​ല്‍ 45 രൂ​പ വ​രെ​യും തോ​ര​ണം മീ​റ്റ​റി​ന് മൂ​ന്നു രൂ​പ മു​ത​ലും തൊ​പ്പി ഒ​ന്നി​ന് 12 രൂ​പ​യും ഷാ​ളി​ന് 35 രൂ​പ​യു​മാ​ണ് വി​ല. ന​മ്മു​ടെ ചി​ഹ്നം എ​ന്നെ​ഴു​തി​യ റൗ​ണ്ട് ബാ​ഡ്ജി​ന് 35 രൂ​പ, പേ​പ്പ​ര്‍ പ്രി​ന്‍റി​ലു​ള്ള ന​മ്മു​ടെ ചി​ഹ്ന​ത്തി​ന് 1000 എ​ണ്ണ​ത്തി​ന് 650 രൂ​പ, ചി​ഹ്ന​ങ്ങ​ള്‍ പ്രി​ന്‍റ് ചെ​യ്തി​ട്ടു​ള്ള ബ​ലൂ​ണ്‍ ഒ​ന്നി​ന് നാ​ലു രൂ​പ, സ്റ്റി​ക്കോ​ടു കൂ​ടി​യ ബ​ലൂ​ണി​ന് പ​ത്തു രൂ​പ എ​ന്നി​ങ്ങ​നെ പോ​കു​ന്ന വി​ല നി​ല​വാ​രം.

Related posts

Leave a Comment