എം​ഡി​എം​എ​യു​മാ​യി നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സ്; കുട്ടി​ക​ൾ​ക്കു പി​ന്നി​ലെ കരങ്ങൾക്ക് വിലങ്ങിടാനൊരുങ്ങി പോലീസ്


കൊ​ച്ചി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് നി​യ​മ​വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്ന് സം​ശ​യം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് പ​ട്ടാ​ന്പി എ​ട​പ്പ​റ​ന്പി​ൽ ശ്രീ​ഹ​രി (22), പ​ട്ടാ​ന്പി ക​ക്കാ​ട​ത്ത് സു​ഫി​യാ​ൻ (21), മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി ക​ള​പ്പാ​ട്ടി​ൽ അ​ജ്മ​ൽ ഷാ​ഹ് (22) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്ന് 14.90 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​ത്ര അ​ള​വി​ൽ എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​തി​നാ​ൽ ഇ​വ​രു​ടെ മാ​ത്രം ആ​വ​ശ്യ​ത്തി​ന​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment