നായപരിശീലനകേന്ദ്രത്തിലെ കഞ്ചാവുവേട്ട; പ്രതി പോലീസിന്‍റെ വലയിൽ?


കോ​ട്ട​യം: ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട ശേഷം ഓടിര​ക്ഷ​പ്പെട്ട കൊ​ശ​മ​റ്റം കോ​ള​നി തെ​ക്കേ​ത്തു​ണ്ട​ത്തി​ല്‍ റോ​ബി​ന്‍ ജോ​ര്‍​ജ് (35) വ​ല​യി​ലാ​യ​താ​യി സൂ​ച​ന.

ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്.

ഇയാൾ ഒ​ളി​ച്ചുതാ​മ​സി​ക്കു​ന്ന സ്ഥ​ലം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​ട്ട​യം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

റോ​ബി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നാ​യ പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​ല്‍ നാ​യ്ക്ക​ള്‍​ക്കൊ​പ്പം വി​ല കൂ​ടി​യ മീ​നു​ക​ളെ​യും വ​ള​ര്‍​ത്തി​യി​രു​ന്നു.

മീ​നു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി രാ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം. ഇ​തി​ല്‍ ഒ​രാ​ള്‍ ര​ക്ഷപ്പെ​ട്ടു. മ​റ്റു ര​ണ്ടു പേ​രെ​യാ​ണു പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ടു​ട്ടു എ​ന്നു വി​ളി​ക്കു​ന്ന റെ​ണാ​ള്‍​ഡോ (22) ജോ​ര്‍​ജ് (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​വ​ര്‍​ക്ക് കോ​ട്ട​യ​ത്തെ പ്ര​മു​ഖ ഗു​ണ്ടാ​ത്ത​ല​വ​നു​മാ​യും ക​ഞ്ചാ​വ് മാ​ഫി​യാ​യു​മാ​യും ബ​ന്ധ​മു​ണ്ടെന്ന് പോ​ലീ​സ്.

ര​ക്ഷപ്പെ​ട്ട റോ​ബി​നും കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വന്‍റെ സം​ഘ​ത്തി​ലു​ള്ള​താ​യ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. കു​മാ​ര​നല്ലൂ​രി​ലെ നാ​യ പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​ല്‍ ക​ഞ്ചാ​വി​നൊ​പ്പം മ​യ​ക്കു​മ​രു​ന്നും എം​ഡി​എ​യും വി​ല്‍​പ്പന ന​ട​ത്തി​യി​രു​ന്ന​താ​യും കാ​രി​യ​ര്‍​മാ​രാ​യി സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു വ​ലി​യ സം​ഘം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ചു​റ്റിപ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. കു​മാ​ര​ന​ല്ലൂ​ര്‍ വ​ലി​യ ആ​ലി​ന്‍ ചു​വ​ട്ടി​ലു​ള്ള റോ​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ നാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍.

ഇ​വി​ടെ ബാ​ഗു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 17.8 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തി​രു​ന്നു. കാ​ക്കി നി​റ​ത്തി​ലു​ള്ള തു​ണി ക​ണ്ടാ​ല്‍ അ​തു ക​ടി​ച്ചുകീ​റാ​നു​ള്ള പ​രി​ശീ​ല​നം നാ​യ്ക്ക​ള്‍​ക്ക് റോ​ബി​ന്‍ ന​ല്‍​കി​യി​രു​ന്നു.

കാ​ക്കി യൂ​ണി​ഫോ​മി​ല്‍ പോ​ലീ​സ് റെ​യ്ഡി​നെ​ത്തി​യാ​ല്‍ ആ​ക്ര​മി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തിന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി 10ന് ​ഇ​ട​പാ​ടു​കാ​ര​നെ​ന്ന വ്യാ​ജേന സ്ഥാ​പ​ന​ത്തിന്‍റെ മ​തി​ലി​നു സ​മീ​പ​ത്തേ​ക്കു വി​ളി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം മ​ണ​ത്ത റോ​ബി​ന്‍ എ​തി​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശേ​ഷി​യു​ള്ള അ​മേ​രി​ക്ക​ന്‍ ബു​ള്ളി ഇ​നം നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട​ശേ​ഷം മ​തി​ല്‍​ ചാ​ടി പി​ന്നി​ലെ വയലിലൂടെ ഇ​രു​ളി​ല്‍ മ​റ​ഞ്ഞു.

ഇ​ട​പാ​ടു​കാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളും ര​ക്ഷ​പ്പെ​ട്ടു. മ​തി​ലി​നു​ള്ളി​ലേ​ക്കു ക​യ​റി​യ പോ​ലീ​സി​നു​നേ​രെ നാ​യ്ക്ക​ള്‍ കു​ര​ച്ചെത്തി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ഗം​ പു​റ​ത്തെ​ത്തി ഗേ​റ്റ് അ​ട​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡ് എത്തി നാ​യ്ക്ക​ളെ അ​നു​ന​യി​പ്പി​ച്ചു പൂ​ട്ടി​യ​ശേ​ഷ​മാ​ണു വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ ര​ണ്ട് ബാ​ഗി​നു​ള്ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ആ​ക്ര​മ​കാ​രി​ക​ളാ​യ അ​മേ​രി​ക്ക​ന്‍ ബു​ള്ളി, റോ​ട്ട് വീ​ല​ര്‍ തു​ട​ങ്ങി 13 നാ​യ്ക്ക​ളു​ണ്ടാ​യി​രു​ന്നു.

ഡോ​ഗ് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പി​നാ​യി ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാണ് റോ​ബി​ന്‍ വീ​ടും പ​റ​മ്പും ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നു വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ത്. ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു റോ​ബി​ന്‍റെ താ​മ​സം.

ഭാ​ര്യ സ്ഥ​ല​ത്തി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​വാ​സി​യാ​യ ഡോ​ക്ട​റെ​യും കു​ട്ടി​യെ​യും നാ​യ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ചോ​ദി​ച്ച​പ്പോ​ള്‍ ധി​ക്കാ​ര​പ​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് റോ​ബി​നി​ല്‍ ​നി​ന്നു​ണ്ടാ​യ​ത്.

ബൈ​ക്കു​ക​ളി​ല്‍ നി​ര​വ​ധി പേ​ര്‍ ഇ​വി​ടെ വ​ന്നുപോ​കു​ന്ന​താ​യി ന​ഗ​ര​സ​ഭ​യ്ക്ക് റെ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment