ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു ! യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു…

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​ണ് സം​ഭ​വം.

മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​സ്മാ​ന്‍ പാ​ലാ​ട്ടി​ല്‍, ബാ​ജി, സൂ​ര​ജ് എ​ന്നീ മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ.​സി പ്ര​വ​ര്‍​ത്തി​പ്പി​ച്ചു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ന്‍ സീ​റ്റി​ലി​രു​ന്ന ഉ​സ്മാ​ന് കാ​ലി​ല്‍ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി.

ഉ​ട​ന്‍ തീ ​വാ​ഹ​ന​ത്തി​ല്‍ പ​ട​രു​ക​യാ​യി​രു​ന്നു. 10000 രൂ​പ​യും സ്ഥ​ലം ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ളു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ല്‍​നി​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ക്കൂ​ബ്, സി​ദ്ദീ​ഖ് ഇ​സ്മാ​യി​ല്‍, ആ​ര്‍. അ​നീ​ഷ് , പി.​ബി. അ​നീ​ഷ് കു​മാ​ര്‍, എ​ച്ച്.​ജി. റെ​ജി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Related posts

Leave a Comment