ബസിന് വഴി നൽകാതെ അനധികൃതമായി പാർക്കിംഗ്, കാർ ഉയർത്തി കാൽനടയാത്രക്കാർ; സോഷ്യൽ മീഡിയ ഒന്നിച്ച് വിളിച്ചു ഇവർ ഹീറോസ്

ഒ​ത്തു​പി​ടി​ച്ചാ​ൽ എ​ത്ര വ​ലി​യ മ​ല​യും കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ?  കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ങ്ങ​നെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ‍​ൾ ത​രം​ഗ​മാ​കു​ന്ന​ത്. 

ഒ​രു കൂ​ട്ടം ന്യൂ​യോ​ർ​ക്കു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​ർ ഉ​യ​ർ​ത്തി ഒ​രു ബ​സി​ന് വ​ഴി ന​ൽ​കു​ന്ന​തി​നാ​യി വ​ശ​ത്തേ​ക്ക് നീ​ക്കി. റെ​ഡ്ഡി​റ്റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ, അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന ദൗ​ത്യം നി​റ​വേ​റ്റാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടം കൈ​കോ​ർ​ക്കു​ന്ന​താ​യി കാ​ണി​ച്ചു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​ക്ക് ഇ​തി​നോ​ട​കം ത​ന്നെ 167,000-ല​ധി​കം ലൈ​ക്കു​ക​ളും ഏ​ക​ദേ​ശം 3 ദ​ശ​ല​ക്ഷം വ്യൂ​സും ല​ഭി​ച്ചു. ബ​സി​ന്‍റെ സ​ർ​വീ​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ഇ​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​വും ല​ഭി​ച്ചു. 

നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പാ​ർ​ക്കിം​ഗ് എ​ല്ലാ​വ​ർ​ക്കു​മാ​യി എ​ത്ര​മാ​ത്രം അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടു. പി​ഴ​ക​ൾ കൂ​ടു​ത​ൽ ക​ഠി​ന​മാ​യി​രി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment