കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ പ്രവര്‍ത്തിക്കുന്ന റാംസി ബര്‍ഗര്‍ ഷോപ്പിലെ ജീവനക്കാരനായ ആസാം സ്വദേശിയുടെ ബാഗില്‍നിന്ന് ഇതര സംസ്ഥാനക്കാരനായ സഹപ്രവര്ത്തകന് പണം കവര്‍ന്നതായി പരാതി.
ബാഗില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയാണ് ആസാം സ്വദേശിയായ മറ്റൊരാള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കടയുടമ പാലാരിവട്ടം സ്വദേശി ബിന്‍ജു ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്കി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

