മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം ടൗണിൽ നിന്നും എട്ടടിയോളം നീളമുള്ള രാജവെന്പാലയെ പിടികൂടി.ടൗണിലെ അഴുക്കുചാലിലാണ് രാജവെന്പാലയെ നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
മണ്ണാർക്കാട് ആർആർടി ടീമും പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് രാജവെന്പാലയെ പിടികൂടിയത്. രാജവെന്പാലയെ ശിരുവാണി കാട്ടിൽ വിട്ടയച്ചതായി വനപാലകർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് നാട്ടുകാർ രാജവെന്പാലയെ കാഞ്ഞിരത്ത് കണ്ടെത്തിയത്.ഇതിന്റെ ഇണ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് കാഞ്ഞിരത്തുള്ളവർ. മുന്പും ഈ ഭാഗത്ത് രാജവെന്പാലയെ കണ്ടതായി നാട്ടുകാർ പറയുന്നു.