ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി സഞ്ജയ് സിംഗിന്‍റെ സത്യവാങ്മൂലത്തിൽ ഭാര്യ അമിത, പരാതിയുമായി ആ​​ദ്യ ഭാ​​ര്യ​​ ഗരിമ

അ​​മേ​​ഠി: യു​​പി​​യി​​ലെ അ​​മേ​​ഠി നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ഡോ. ​​സ​​ഞ്ജ​​യ് സിം​​ഗ് പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നി​​ടെ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ ഭാ​​ര്യ​​യു​​ടെ പേ​​രാ​​യി ചേ​​ർ​​ത്ത​​ത് ര​​ണ്ടാം ഭാ​​ര്യ അ​​മി​​ത സിം​​ഗി​​ന്‍റെ പേ​​ര്.

ഇ​​തി​​നെ​​തി​​രെ ആ​​ദ്യ ഭാ​​ര്യ​​യും അ​​മേ​​ഠി​​യി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യു​​മാ​​യ ഗ​​രി​​മ സിം​​ഗ് രം​​ഗ​​ത്തെ​​ത്തി. റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ സ​​ഞ്ജീ​​വ്കു​​മാ​​ർ മൗ​​ര്യ​​ക്ക് ഗ​​രി​​മ പ​​രാ​​തി ന​​ല്കി.

2017ൽ ​​വി​​ജ​​യി​​ച്ച ഗ​​രി​​മ​​യെ ഒ​​ഴി​​വാ​​ക്കി ഡോ. ​​സ​​ഞ്ജ​​യ് സിം​​ഗി​​നു ബി​​ജെ​​പി സീ​​റ്റ് ന​​ല്കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ൺ​​ഗ്ര​​സി​​ലാ​​യി​​രു​​ന്ന സ​​ഞ്ജ​​യ് സിം​​ഗും ര​​ണ്ടാം ഭാ​​ര്യ അ​​മി​​താ സിം​​ഗും 2019ലാ​​ണു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.

ഇ​​ത്ത​​വ​​ണ അ​​മേ​​ഠി സീ​​റ്റി​​നാ​​യി അ​​മി​​താ സിം​​ഗും പി​​ടി​​മു​​റു​​ക്കി​​യി​​രു​​ന്നു.

Related posts

Leave a Comment