മരച്ചീനിയിലെ വേര് ചീയൽ രോഗം; പുത്തൻ പരീക്ഷണ വിജയവുമായി മിത്രനികേതൻ

നെ​ടു​മ​ങ്ങാ​ട്: മ​ര​ച്ചീ​നി​യി​ൽ ഉ​ണ്ടാ​കു​ന്ന വേ​ര് ചീ​യ​ൽ രോ​ഗ​ത്തി​നെ​തി​രേ പു​ത്ത​ൻ പ​രീ​ക്ഷ​ണ വി​ജ​യ​വു​മാ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യ മി​ത്ര​നി​കേ​ത​ൻ. വേ​ര് ചീ​യ​ൽ രോ​ഗ​ത്തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐസിഎആർ മി​ത്ര​നി​കേ​ത​ൻ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കൃ​ഷി തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ മ​ണ്ണി​ന്‍റെ അ​മ്ല​ത ക്ര​മീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ര​ച്ചീ​നി​യു​ടെ ചു​വ​ട്ടി​ൽ ഒ​രു കി​ലോ ട്രൈ​ക്കോ​ഡ​ർ​മ സ​മ്പു​ഷ്ടീ​ക​രി​ച്ച വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ചാ​ണ​ക​പ്പൊ​ടി മി​ശ്രി​തം ചേ​ർ​ത്താ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് 20 ഗ്രാം ​വേ​പ്പി​ൻ പി​ണ്ണാ​ക്ക് വീ​തം ചു​വ​ട്ടി​ൽ ഇ​ട്ടു കൊ​ടു​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ കൃ​ഷി ചെ​യ്ത വെ​ള്ള​നാ​ട് മോ​ഹ​ന​ൻ നാ​യ​രു​ടെ കൃ​ഷി​യി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രി​ച്ചീ​നി പൊ​ട്ടി​പ്പോ​കാ​തെ വി​ള​വെ​ടു​ക്കു​ക എ​ന്ന പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​താ​യി മി​ത്ര​നി​കേ​ത​ൻ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. മ​ര​ച്ചീ​നി അ​നാ​യാ​സം പി​ഴു​തെ​ടു​ക്കാ​ൻ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​വും മി​ത്ര​നി​കേ​ത​ൻ കൃ​ഷി…

Read More

കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി​യാ​യി പ​ട്ടാ​ള​പ്പു​ഴു ആ​ക്ര​മ​ണം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ; പാ​വ​ൽ കൃ​ഷി​യി​ലും പുഴു ശ​ല്യം

നെന്മാ​റ : ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തി നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​ട്ടാ​ള പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ട്ടാ​ള പു​ഴു​ക്ക​ളെ ക​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ര​ന്പു​ക​ളി​ലെ പു​ല്ലു​ക​ളും കൊ​യ്തൊ​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ മു​ള​ച്ചു​പൊ​ന്തി​യ നെ​ൽ​ച്ചെ​ടി​ക​ളും വ്യാ​പ​ക​മാ​യി തി​ന്നു തീ​ർ​ത്ത് പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ പ​ച്ച​പ്പും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ല്ലാ​താ​ക്കു​ന്നു. ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പാ​വ​ൽ, പ​ട​വ​ലം തു​ട​ങ്ങി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത് നെ​ൽ​പ്പാ​ട​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി പ​ട്ടാ​ള​പ്പു​ഴു ആ​ക്ര​മ​ണം ക​ണ്ടു​വ​രു​ന്ന​ത്. നെന്മാറ, അ​യി​ലൂ​ർ കൃ​ഷി ഭ​വ​നു​ക​ളു​ടെ കീ​ഴി​ലു​ള്ള വി​ത്ത​ന​ശേ​രി, പോ​ത്തു​ണ്ടി, പാ​ളി​യ​മം​ഗ​ലം, കൂ​റു​ന്പൂ​ർ, ക​രി​ങ്കു​ളം, തി​രു​വ​ഴി​യാ​ട്, പെ​രു​മാ​ങ്കോ​ട്, മ​രു​ത​ഞ്ചേ​രി, ആ​ല​ന്പ​ള്ളം ഭാ​ഗ​ങ്ങ​ളി​ലെ 120 ഏ​ക്ക​റോ​ളം പാ​വ​ൽ കൃ​ഷി​യാ​ണ് കാ​യ് ഫ​ലം കു​റ​ഞ്ഞ് ന​ഷ്ട​ത്തി​ലാ​യ​ത്. സാ​ധാ​ര​ണ ഈ ​സ​മ​യ​ത്ത് ചെ​റി​യ തോ​തി​ൽ പാ​വ​യ്ക്ക പ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്നും കൃ​ഷി നാ​ശ​മാ​യ​തി​നാ​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പാ​വ​ൽ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി​യി​റ​ക്കി​യ ഭൂ​മി​യി​ൽ ബാ​ങ്കി​ൽ നി​ന്നും, കു​ടും​ബ​ശ്രീ മു​ഖേ​ന​യും വാ​യ്പ…

Read More

പ​ശു​വ​ള​ർ​ത്ത​ലി​ൽ സി​നു​വി​ന്‍റെ വി​ജ​യ​ഗാ​ഥ; രണ്ടു പശുവിൽ തുടങ്ങി ഇപ്പോൾ തൊഴുത്തിൽ അറുപത് കറവ പശുക്കൾ

മൂ​വാ​റ്റു​പു​ഴ: പ​ശു​വ​ള​ർ​ത്ത​ലി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് സി​നു ജോ​ർ​ജ്. തി​രു​മാ​റാ​ടി പേ​ങ്ങാ​ട്ട് ജോ​ർ​ജി​ന്‍റെ ഭാ​ര്യ സി​നു ജോ​ർ​ജി​ന് പ​ശു​ക്ക​ളെ​ന്നാ​ൽ ജീ​വി​ത​മാ​ണ്. പുലർച്ചെ ഒ​ന്നിനു തു​ട​ങ്ങു​ന്ന ക​ന്നു​കാ​ലി പ​രി​പാ​ല​നം അ​വ​സാ​നി​ക്കു​ന്ന​ത് വൈ​കിട്ട് അ​ഞ്ചോടെ യാ​ണ്.പ്ര​തി​ദി​നം 550 ലി​റ്റ​റി​ല​ധി​കം പാ​ൽ ഔ​ട്ട്‌​ലെ‌​റ്റു​ക​ൾ വ​ഴി​യും സ​ഹ​ക​ര​ണ സം​ഘം വ​ഴി​യും വി​ല്പ​ന ന​ട​ത്തും. 60 ക​റ​വ​പ്പ​ശു​ക്ക​ളും ഏ​ഴു കി​ടാ​രി​ക​ളും ഇ​വി​ടെ​യു​ണ്ട്.പ​ഞ്ചാ​യ​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​യാ​യ സി​നു തി​രു​മാ​റാ​ടി ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ്. മ​ര​ട്, തോ​പ്പും​പ​ടി, പ​ള്ളു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് മൂ​ന്ന് പാ​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ. ചാ​ണ​കം ഉ​ണ​ക്കി​പ്പൊ​ടി​ച്ച് വി​ൽ​ക്കാ​നാ​യി തി​രു​മാ​റാ​ടി​യി​ൽ ത​ന്നെ ഒ​രു ഔ​ട്ട്‌​ലെ​റ്റ് സ്വ​ന്ത​മാ​യു​ള്ള സി​നു ര​ണ്ട് പ​ശു​വി​ൽ​നി​ന്നാ​ണ് 60 പ​ശു​ക്ക​ളി​ലേ​ക്ക് ത​ന്‍റെ ഫാം ​വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. പ​ക​ൽ മു​ഴു​വ​ൻ പ​ണി​ക്കാ​രോ​ടൊ​പ്പം ഫാ​മി​ൽ ത​ന്നെ. തീ​റ്റ, ക​റ​വ, പാ​ൽ കു​പ്പി​യി​ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം സി​നു നേ​തൃ​ത്വം ന​ൽ​കും. ഭ​ർ​ത്താ​വ് ജോ​ർ​ജാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഡോ.…

Read More

മട്ടുപ്പാവിൽ വിളയും വേ​ന​ലി​ൽ ഒ​രു ശീ​ത​കാ​ല സ​മൃ​ദ്ധി;  അപൂർവ കാഴ്ചയൊക്കി ജി പ്രസന്നൻ

എ​സ്. മ​ഞ്ജു​ളാ​ദേ​വിവെ​യി​ലു​ള്ള പ​ക​ലു​ക​ളും മ​ഞ്ഞും ത​ണു​പ്പു​മു​ള്ള രാ​ത്രി​ക​ളു​മാ​ണ് കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, റാ​ഡി​ഷ്, ബ്ര​ക്കോ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ത​ഴ​ച്ചു വ​ള​രു​വാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷം. കൊ​ടും​വേ​ന​ലി​ന്‍റെ മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ സ​മൃ​ദ്ധ​മാ​യി വ​ള​ർ​ന്ന് നി​ല്ക്കു​ന്ന കാ​ഴ്ച അ​പൂ​ർ​വ​മാ​ണ്. എ​ന്നാ​ൽ പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക ഭാ​വ​ത്തി​നെ ത​ന്നെ ചെ​റു​താ​യൊ​ന്നു മാ​റ്റം വ​രു​ത്തി ത​ണു​പ്പ്കാ​ല പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ് മു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജൈ​വ​ക​ർ​ഷ​ക​നു​മാ​യ ജി. ​പ്ര​സ​ന്ന​ൻ. പോ​ങ്ങും​മൂ​ട് ബാ​പ്പു​ജി ന​ഗ​റി​ലെ പി.​വി. ഭ​വ​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​ണ് കാ​ബേ​ജ് കാ​യ്ച്ച് നി​ല്ക്കു​ന്ന​ത്. കോ​ളി​ഫ്ള​വ​റും ബ്ര​ക്കോ​ളി​യും പൂ​വി​ട്ടു​ക​ഴി​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ക​ഠി​ന​വെ​യി​ൽ തു​ട​ങ്ങി​യ ജ​നു​വ​രി​യി​ലാ​ണ് പ്ര​സ​ന്ന​ൻ ത​ന്‍റെ ശീ​ത​കാ​ല ജൈ​വ​കൃ​ഷി തു​ട​ങ്ങി​യ​ത് ! മാ​ർ​ച്ച്-​ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ യാ​തൊ​രു ദാ​ക്ഷ​ണ്യ​വു​മി​ല്ലാ​തെ ഏ​ൽ​ക്കു​ന്ന വെ​യി​ലി​നെ നി​യ​ന്ത്രി​ക്കു​വാ​ൻ ചെ​ടി​ക​ൾ​ക്കു എ​ട്ട​ടി മു​ക​ളി​ലാ​യി പ​ച്ച​നി​റ​ത്തി​ലെ ഒ​രു ഷെ​യ്ഡ് നെ​റ്റ് സ്ഥാ​പി​ച്ചു. ഈ ​നെ​റ്റി​ലൂ​ടെ സൂ​ര്യ​പ്ര​കാ​ശം അ​ന്പ​തു ശ​ത​മാ​ന​മാ​യി നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.…

Read More

മഴയിൽ നനഞ്ഞ് ക​ശു​വ​ണ്ടി​യു​ടെ നി​റം മ​ങ്ങി ഗു​ണ​നി​ല​വാ​രം കു​റ​യു​ന്നു; കശു​മാ​വ് ക​ർ​ഷ​ക​ർ​ക്കു വേ​ന​ൽ​മ​ഴ ദു​രി​ത​മ​ഴയാകുമ്പോൾ…

വെ​ള്ളി​ക്കു​ള​ങ്ങ​ര:​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ ക​ടു​ത്ത ചൂ​ടി​ന് തെ​ല്ല് ആ​ശ്വാ​സം പ​ക​ർ​ന്നെ​ങ്കി​ലും മ​ല​യോ​ര​ത്തെ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്കു തീ​മ​ഴ​യാ​യി. മ​ഴ​യെത്തു​ട​ർ​ന്ന് ക​ശു​വ​ണ്ടി വി​ല ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വ​ല​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ വ​രെ മ​ഴ നീ​ണ്ടു​നി​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ക​ശു​മാ​വു​ക​ൾ പൂ​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തു മാ​ർ​ച്ചി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു വി​ള​വെ​ടു​പ്പ് സീ​സ​ണി​ലും ക​ശു​വ​ണ്ടി ന്യാ​യ​വി​ലയ്ക്കു വി​റ്റ​ഴി​ക്കാ​നാ​കാ​തെ വി​ഷ​മി​ച്ച ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ മി​ക​ച്ച വി​ല പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. 2018ൽ ​സീ​സ​ണ്‍ തു​ട​ക്ക​ത്തി​ൽ കി​ലോ​ഗ്രാ​മി​ന് 155 രൂ​പ വി​ല കി​ട്ടി​യ സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 130 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കി​ട്ടി​യ കൂ​ടി​യ വി​ല. ആ​ദ്യ​ത്തെ വേ​ന​ൽ​മ​ഴ​ക്ക് ത​ന്നെ ഈ ​വി​ല കു​റ​ഞ്ഞു. മ​ഴ​ പെ​യ്യു​ന്പോ​ൾ ക​ശു​വ​ണ്ടി​യു​ടെ നി​റം മ​ങ്ങി ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ…

Read More

തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ; വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം

  പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്. കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്‍കാലങ്ങളില്‍ കോടമഞ്ഞില്‍ പുതച്ചു നല്‍ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര്‍ പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം. മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല്‍ ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം. നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും.…

Read More

വി​പ​ണി​യി​ൽ വി​ല ക​യ​റി; നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ; ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ദ്ധ​ന​വി​ന് കാ​ര​ണം ഇങ്ങനെ….

ക​ല്ല​ടിക്കോ​ട് : വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി കാ​യ ഉ​ല്പാ​ദ​ന കു​റ​ഞ്ഞ​തും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വു കു​റ​ഞ്ഞ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ദ്ധ​ന​വി​ന് കാ​ര​ണം. വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ നേ​ന്ത്ര​ക്കാ​യ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ല​വ​ർ​ദ്ധ​ന​യു​ടെ നേ​ട്ടം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.നി​ല​വി​ൽ പ​ച്ച നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 55 മു​ത​ൽ 60 രൂ​പ​വ​രെ വ​ലി​പ്പ​മ​നു​സ​രി​ച്ച് വി​ല​യു​ണ്ട്. പ​ഴ​ത്തി​ന്‍റെ വി​ല 55 മു​ത​ൽ 62 രൂ​പ വ​രെ​യാ​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം 25 രൂ​പ പോ​ലും വി​ല ല​ഭി​ക്കാ​തെ 100 രൂ​പ​യ്ക്ക് അ​ഞ്ച് കി​ലോ​വ​രെ വി​ല്ക്കേ​ണ്ടി വ​ന്ന​താ​ണ് ഇ​ത്ത​വ​ണ വാ​ഴ​കൃ​ഷി കു​റ​യാ​ൻ കാ​ര​ണം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ കൃ​ഷി​ചെ​യ്തി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ല​യി​ടി​വ് കാ​ര​ണം പ​ല ക​ർ​ഷ​ക​രും ഈ ​സീ​സ​ണി​ൽ വാ​ഴ​കൃ​ഷി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യി ചെ​യ്തി​രു​ന്ന വാ​ഴ​കൃ​ഷി കാ​ട്ടു​പ​ന്നി,…

Read More

ഒരു മൂട് കാച്ചില്‍ 300 കിലോ! പറിച്ചത് ക്രെയിന്‍ വരുത്തി

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും സമ്പൂര്‍ണ സമര്‍പ്പണവുമാണു കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല കൊടിന്തറ കെ.സി. തോമസുകുട്ടിയെ മികച്ച കര്‍ഷകനാക്കിയത്. പിതാവ് കുഞ്ഞച്ചനില്‍ നിന്നു ലഭിച്ച കൃഷി അറിവുകള്‍ തന്‍റെ അനുഭവങ്ങളോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കൃഷിയിടത്തില്‍ തോമ സുകുട്ടിക്ക് 100 മേനി വിളവ്. തോമസുകുട്ടിക്ക് സ്വന്തമായി 25 സെന്‍റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ സമീപത്തെ കങ്ങഴ, വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകളിലായി അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് അദ്ദേഹം കൃഷി ചെയ്യുന്നു. ഗുണമേന്മയുള്ളതും വലുപ്പ മുള്ളതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കാന്‍ തോമസ് കുട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. മുന്നൂറു കിലോ തൂക്കമുള്ള കാച്ചില്‍ എന്നു പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിക്കില്ല. നാലുപേരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണു കാച്ചില്‍ പറിച്ചതെന്നു കൂടി പറയുമ്പോള്‍ ആശ്ചര്യം അതിരു കടക്കും. തോമസു കുട്ടിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ ഈ ഭീമന്‍ കാച്ചിലിന് എട്ടടി നീളമുണ്ടായിരുന്നു. നൂറുകിലോയുള്ള കാച്ചില്‍ പല…

Read More

ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്

കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം കുരുമുളക് ചെടി ശ്രദ്ധേയമാകുന്നു. അത്യുത്പാദന ശേഷിയും കൂടുതല്‍ പ്രതിരോധശേഷിയുമുള്ള ഇതിന് പെപ്പര്‍ തെക്കന്‍ എന്നാണു പേര്. നാടന്‍ ഇനമായ കരിമുണ്ടയോടു സാദൃശ്യമുള്ള പെപ്പര്‍ തെക്കന്റെ, ഒരു തിരിയില്‍ തന്നെ നിരവധി ശാഖകളും അതില്‍ നിറയെ മണികളുമുണ്ടാകും. ഒരു തിരിയില്‍ ആയിരത്തോളം മണികളുണ്ടാകുമെന്ന് തോമസ് അവകാശപ്പെടുന്നു. സാധാരണ കുരുമുളക് തിരിക്ക് 7-10 സെന്റി മീറ്റര്‍ നീളവും 50 – 70 വരെ മണികളുമാണുള്ളത്. എന്നാല്‍, പെപ്പര്‍ തെക്കന്റെ തിരിക്ക് 18 സെന്റീ മീറ്റര്‍ വരെ നീളവും 800 – 1000 വരെ മണികളു മുണ്ടാവും. രണ്ടാം വര്‍ഷം വിളവെ ടുക്കാമെന്നതും പ്രത്യേകതയാണ്. താങ്ങു മരങ്ങളില്‍ കയറ്റി വിട്ടാല്‍ 30 അടിയോളം ഉയരത്തില്‍ വളരും. ചെടിച്ചട്ടികളില്‍ നട്ടു പരിപാലി ക്കാവുന്ന…

Read More

ക​​​ര​​​സേ​​​ന​​​യി​​​ലെ ജോ​​​ലി വി​​​ട്ട് കൂ​ടു​മ​ത്സ്യ​കൃ​ഷി​യിലേക്ക്; ദി​നി​ലി​നെ തേടിയെത്തിയത് തൊ​ഴി​ല്‍​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം

കൊ​​​ച്ചി: ക​​​ര​​​സേ​​​ന​​​യി​​​ലെ ജോ​​​ലി വി​​​ട്ട് കൂ​​​ടു​​​മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ യു​​​വാ​​​വി​​​ന് തൊ​​​ഴി​​​ല്‍​ശ്രേ​​​ഷ്ഠ പു​​​ര​​​സ്‌​​​കാ​​​രം. സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യു​​​ടെ കീ​​​ഴി​​​ല്‍ കൂ​​​ടു​​​മ​​​ത്സ്യ​​​കൃ​​​ഷി ആ​​​രം​​​ഭി​​​ച്ച ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി പി.​​​എം. ദി​​​നി​​​ല്‍ പ്ര​​​സാ​​​ദാ​​​ണ് മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ന്ന് ഈ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​യ​​​ത്. 2018ലാ​​​ണ് പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി ദി​​​നി​​​ല്‍ സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​മാ​​​കു​​​ന്ന​​​ത്.നാ​​​ഷ​​​ണ​​​ല്‍ ഫി​​​ഷ​​​റീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡി​​​ന്‍റെ (എ​​​ന്‍​എ​​​ഫ്ഡി​​​ബി) സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ബ്‌​​​സി​​​ഡി ന​​​ല്‍​കി​​​യാ​​​ണ് പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ​​​ത്. സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും മേ​​​ല്‍​നോ​​​ട്ട​​​വും ല​​​ഭി​​​ച്ച​​​തോ​​​ടെ മൂ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ കൂ​​​ടു​​​മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ല്‍ വ​​​ന്‍​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​യി. ഇ​​​താ​​​ണ് ദി​​​നി​​​ലി​​​നെ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​ക്കി​​​യ​​​ത്.ഏ​​​ഴു​ കൂ​​​ടു​​​ക​​​ളി​​​ലാ​​​യി ക​​​രി​​​മീ​​​ന്‍ കൃ​​​ഷി​​​യും ക​​​രി​​​മീ​​​ന്‍ വി​​​ത്തു​​​ത്പാ​​​ദ​​​ന​​​വും ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം കൂ​​​ടു​​​മ​​​ത്സ്യ​​​കൃ​​​ഷി ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​വും ദി​​​നി​​​ല്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്. നാ​​​ലു ​മീ​​​റ്റ​​​ര്‍ വീ​​​തം നീ​​​ള​​​വും വീ​​​തി​​​യും ആ​​​ഴ​​​വു​​​മു​​​ള്ള ഏ​​​ഴു​ കൂ​​​ടു​​​ക​​​ളി​​​ലാ​​​യി 7000 ക​​​രി​​​മീ​​​ന്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യാ​​​ണ് കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​ത്. ഓ​​​രോ കൂ​​​ടി​​​ല്‍ നി​​​ന്നും ശ​​​രാ​​​ശ​​​രി 150…

Read More