ചെ​​റു​​വ​​ള്ളി പ​​ശു​​വി​​ന്‍റെ വം​​ശ​​സം​​ര​​ക്ഷ​​ണ​​ത്തി​​നു പ​​ദ്ധ​​തി വേ​​ണം; ആ​​യു​​സി​​ല്‍ 17 പ്രാ​​വ​​ശ്യം​​വ​​രെ പ്ര​​സ​​വി​​ക്കും

കോ​​ട്ട​​യം: ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മി​​ക്കു​​ന്ന ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ലെ ത​​ദ്ദേ​​ശീ​​യ ഇ​​ന​​മാ​​യ ചെ​​റു​​വ​​ള്ളി പ​​ശു​​വി​​ന്‍റെ വം​​ശ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന് പ​​ദ്ധ​​തി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ര്‍​ന്നു. വെ​​ച്ചൂ​​ര്‍ പ​​ശു​​ക്ക​​ളെ​​പ്പോ​​ലെ ചെ​​റു​​തും പ്ര​​തി​​രോ​​ധ​​ശേ​​ഷി​​യു​​ള്ള​​തും ഗു​​ണ​​മേ​​ന്മ​​യു​​ള്ള പാ​​ല്‍ ത​​രു​​ന്ന​​തു​​മാ​​യ ഈ​​യി​​നം ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ല​​യ​​ങ്ങ​​ളി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​യി​​ലാ​​ണു​​ള്ള​​ത്. കു​​ള​​മ്പു​​ദീ​​ന​​മോ അ​​കി​​ടു​​വീ​​ക്ക​​മോ ഇ​​വ​​യി​​ല്‍ സാ​​ധാ​​ര​​ണ കാ​​ണാ​​റി​​ല്ല. എ​​സ്റ്റേ​​റ്റി​​ലും പു​​റ​​ത്തു​​മാ​​യി ആ​​യി​​ര​​ത്തി​​ല്‍ താ​​ഴെ പ​​ശു​​ക്ക​​ളേ ഈ ​​ഇ​​ന​​ത്തി​​ല്‍ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ. തോ​​ട്ട​​ത്തി​​ല്‍ യ​​ഥേ​​ഷ്ടം മേ​​യു​​ക​​യും ലാ​​റ്റ​​ക്‌​​സ് സം​​ഭ​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളോ​​ടു ചേ​​ര്‍​ന്ന് വി​​ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഇ​​വ ഏ​​റെ ഇ​​ണ​​ക്കമുള്ള ഇ​​ന​​മാ​​ണ്. ക​​റു​​പ്പ്, വെ​​ളു​​പ്പ്, ത​​വി​​ട്ട് നി​​റ​​ങ്ങ​​ളി​​ല്‍ ചെ​​റി​​യ കൊ​​മ്പും നീ​​ള​​മു​​ള്ള വാ​​ലു​​ക​​ളും ഇ​​ളം ചു​​വ​​പ്പു ക​​ല​​ര്‍​ന്ന ക​​ണ്ണു​​ക​​ളു​​മാ​​ണ് ഇ​​വ​​യ്ക്കു​​ള്ള​​ത്. ചി​​ല​​തി​​ന് കൊ​​മ്പി​​ല്ല എ​​ന്ന​​തും പ്ര​​ത്യേ​​ക​​ത​​യാ​​ണ്.വെ​​ച്ചൂ​​ര്‍ ഇ​​നം​​പോ​​ലെ കു​​റ​​ച്ചു തീ​​റ്റ മ​​തി. മൂ​​രി​​ക​​ളു​​ടെ മു​​തു​​ക​​ത്ത് വ​​ലു​​പ്പ​​മേ​​റി​​യ പൂ​​ഞ്ഞ കാ​​ണ​​പ്പെ​​ടു​​ന്നു. ശാ​​ന്ത​​സ്വ​​ഭാ​​വ​​മു​​ള്ള ഈ ​​പ​​ശു​​ക്ക​​ളു​​ടെ ക​​ഴു​​ത്തും ക​​ഴു​​ത്തി​​ന​​ടി​​യി​​ലെ താ​​ട​​യും മ​​റ്റു പ​​ശു​​ക്ക​​ളി​​ല്‍ നി​​ന്നും ഇ​​വ​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്നു. മ​​റ്റി​​ന​​ങ്ങ​​ളെ​​ക്കാ​​ള്‍ താ​​ട​​യ്ക്ക്…

Read More

ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സകര​മാ​യ ഒ​രു വാ​ർ​ത്ത; ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന ഒ​ച്ചി​നെ തു​ര​ത്താ​ൻ പ​രി​ഹാ​ര​വു​മാ​യി മ​ഞ്ജു

നെ​ടും​ക​ണ്ടം: ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് വി​ള​ക​ളി​ലെ ഒ​ച്ചു​ക​ളു​ടെ ആ​ക്ര​മ​ണം.​ഈ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ക​ര്‍​ഷ​ക . മ​ഴ​ക്കാ​ല​ത്ത് ഏ​ല​ത്തി​ന്‍റെ ശ​ര​ങ്ങ​ളും ത​ട്ട​യും പ​ച്ച​ക്ക​റി തൈ​ക​ളും ചെ​ടി​ക​ളും തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​യാ​ണ് ഒ​ച്ച് എ​ന്ന ജീ​വി . ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഈ ​ജീ​വി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ് ഒ​ച്ചു​ക​ൾ. പ​ല മാ​ർ​ഗ​ങ്ങ​ളും പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഒ​രോ വ​ർ​ഷ​വും ഇ​വ​യു​ടെ ശ​ല്യം വ​ർ​ദ്ധി​ച്ചു വ​രി​ക​യാ​ണ്. ജൈ​വ രീ​തി​യി​ല്‍ ഒ​ച്ചു​ക​ളെ തു​രു​ത്താ​നു​ള്ള പൊ​ടി രൂ​പ​ത്തി​ലു​ള്ള മ​രു​ന്നാ​ണ് ഇ​പ്പോ​ൾ വ​ലി​യ​തോ​വാ​ള സ്വ​ദേ​ശി​യാ​യ മ​ഞ്ജു വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.സം​സ്ഥാ​ന​ത്തെ മി​ക​ച്ച ക​ര്‍​ഷ​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ള്ള മ​ഞ്ജു കാ​ര്‍​ഷി​ക രം​ഗ​ത്തെ മി​ക​ച്ച സം​രം​ഭ​ക കൂ​ടി​യാ​ണ്. ത​ന്‍റെ നേ​ഴ്സ​റി​യി​ലെ പ​ച്ച​ക്ക​റി​ക​ളി​ലും പ​ഴ വ​ര്‍​ഗ കൃ​ഷി​ക​ളി​ലും ഒ​ച്ചു​ക​ള്‍ വ​ന്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​യെ തു​ര​ത്താ​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ മ​ഞ്ചു നി​ര്‍​ബ​ന്ധി​ത​യാ​യ​ത്. ഒ​ച്ചു​ക​ള്‍ അ​ധി​കം ആ​ക്ര​മി​ക്കാ​ത്ത…

Read More

വ​ര്‍​ണ​വ​സ​ന്ത​മൊ​രു​ക്കി ഡ്രാ​ഗ​ണ്‍ പ​ഴ​ങ്ങ​ള്‍; ജെ​ജെ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ഇ​ത് വി​ള​വെ​ടു​പ്പു​കാ​ലം

റാ​ന്നി: അ​ത്തി​ക്ക​യ​ത്തെ പ​ച്ച​പു​ത​ച്ച ജെ​ജെ ഗാ​ര്‍​ഡ​നി​ല്‍ ഇ​പ്പോ​ള്‍ കാ​യ്ക​ളു​ടെ വ​ര്‍​ണ​വ​സ​ന്തം. കെ.​എ​സ്. ജോ​സ​ഫി​ന്‍റെ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തോ​ട്ട​ത്തി​ല്‍ വി​ള​വെ​ടു​പ്പു കാ​ല​മാ​ണി​ത്. 2017ല്‍ ​തു​ട​ങ്ങി​യ കൃ​ഷി​യി​ല്‍നി​ന്നും ഏ​റെ പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ജോ​സ​ഫും കു​ടും​ബ​വും ജെ​ജെ ഗാ​ര്‍​ഡ​നെ പ​രി​പാ​ലി​ക്കു​മ്പോ​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ തു​ട​ക്ക​ത്തി​ലെ നാ​ല് ഏ​ക്ക​റി​ല്‍നി​ന്നും പ​ത്ത് ഏ​ക്ക​റാ​യി വ​ള​ര്‍​ന്നു. ഇ​തോ​ടൊ​പ്പം ജെ​ജെ യു​ടെ സ്വ​ന്തം ഡ്രാ​ഗ​ണ്‍ പ​ഴ​ങ്ങ​ള്‍ ഗ​ള്‍​ഫി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്തു തു​ട​ങ്ങി. ഒ​മാ​നി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​തെ​ങ്കി​ലും പി​ന്നീ​ട് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ആ​ദാ​യം മാ​ത്രം പ്ര​തീ​ക്ഷി​ച്ച​ല്ല, താ​ന്‍ ഡ്രാ​ഗ​ണ്‍ കൃ​ഷി​യി​ലേ​ക്കു ക​ട​ന്ന​തെ​ന്നു ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​സി​സ്റ്റന്‍റ് മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍നി​ന്നു വി​ര​മി​ച്ച ജോ​സ​ഫ് പ​റ​ഞ്ഞു. പ്ര​കൃ​തി​യോ​ടു ചേ​ര്‍​ന്നു​ള്ള കൃ​ഷി​യോ​ടാ​ണ് താ​ത്പ​ര്യം. തി​ക​ച്ചും ജൈ​വ​രീ​തി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​ള​വെ​ടു​ക്കു​മ്പോ​ള്‍ കി​ട്ടു​ന്ന ആ​ന​ന്ദ​മാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ല്‍നി​ന്നും ന​ല്ലാ​രു വി​ഹി​തം വീ​ണ്ടും ഓ​രോ വ​ര്‍​ഷ​വും കൃ​ഷി​യി​ലേ​ക്കി​റ​ക്കാ​റു​ണ്ട്. നി​ര​വ​ധി ഇ​ന​ങ്ങ​ള്‍ തോ​ട്ട​ത്തി​ലു​ണ്ടെ​ങ്കി​ലും 99 ശ​ത​മാ​ന​വും ഔ​ഷ​ധ…

Read More

വെ​ള്ള​പ്പി​രി​യ​ന്‍ മ​ര​ച്ചീ​നിയിൽ നൂറുമേനി; ഒറ്റച്ചുവടിൽ അ​മ്പ​തു കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള വെ​ള്ള​പ്പി​രി​യ​ന്‍ മ​ര​ച്ചീ​നി​യു​മാ​യി ക​ര്‍​ഷ​ക​ന്‍ ശ​ശി

നെ​യ്യാ​റ്റി​ന്‍​ക​ര : വ്ളാ​ത്താ​ങ്ക​ര സ്വ​ദേ​ശി ശ​ശി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കൃ​ഷി ഉ​പ​ജീ​വ​ന​ത്തി​നു​മ​പ്പു​റം ജീ​വി​താ​ഭി​മു​ഖ്യ​മു​ള്ള ക​ര്‍​മ​മേ​ഖ​ല കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​പ്പി​രി​യ​ന്‍ മ​ര​ച്ചീ​നി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ള​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച​ത് അ​ന്പ​ത് കി​ലോ​യി​ലേ​റെ ഭാ​ര​മു​ള്ള മ​ര​ച്ചീ​നി​ക​ള്‍. ക​ര്‍​ഷ​ക കു​ടും​ബാം​ഗ​മാ​യ ശ​ശി​ക്ക് മ​ണ്ണി​നോ​ട് കു​ട്ടി​ക്കാ​ലം മു​ത​ല്‍​ക്കെ സ്വാ​ഭാ​വി​ക​മാ​യ അ​ടു​പ്പ​മു​ണ്ട് വ്ളാ​ത്താ​ങ്ക​ര​യ്ക്കു സ​മീ​പം കൃ​ഷി​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​പ്പോ​ള്‍ മ​ര​ച്ചീ​നി കൃ​ഷി ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ മ​ര​ച്ചീ​നി​യി​ന​ങ്ങ​ള്‍​ക്ക് വി​ള​വെ​ടു​പ്പി​നാ​യി ആ​റു മു​ത​ല്‍ എ​ട്ടു​മാ​സം വ​രെ കാ​ലാ​വ​ധി​യാ​ണ് ആ​വ​ശ്യം. വെ​ള്ള​പ്പി​രി​യ​ന്‍ മ​ര​ച്ചീ​നി​ക്ക് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. പ​ത്തു മു​ത​ല്‍ പ​ന്ത്ര​ണ്ട് മാ​സ​ത്തി​നു ശേ​ഷ​മേ വി​ള​വെ​ടു​പ്പി​ന് സ​ജ്ജ​മാ​കു​ക​യു​ള്ളൂ. ജൈ​വ​വ​ള​ങ്ങ​ളാ​ണ് ശ​ശി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​ടി​സി​ആ​ര്‍​ഐ യി​ൽ ഈ​യി​ടെ ന​ട​ന്ന കി​ഴ​ങ്ങു​വ​ർ​ഗ്ഗ​വി​ള​ക​ളു​ടെ പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ശ​ശി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നു​ള്ള 75 കി​ലോ​യി​ല​ധി​കം ഭാ​രം വ​രു​ന്ന മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.  

Read More

 മ​ഴ​യി​ലും കാ​ശു​വാ​രി റം​ബു​ട്ടാ​ന്‍; വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി​അ​യ​യ്ക്കാ​ൻ സാ​ധ​നം കി​ട്ടാ​നി​ല്ല

കോ​​ട്ട​​യം: കൈ​​നി​​റ​​യെ കാ​​ശു​​കി​​ട്ടു​​ന്നു​​ണ്ട് ഇ​​ക്കൊ​​ല്ലം റം​​ബു​​ട്ടാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക്. ക​​ന​​ത്ത മ​​ഴ​​യി​​ല്‍ കാ​​യ്ഫ​​ലം കു​​റ​​വാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ ന​​ല്ല ഡി​​മാ​​ന്‍​ഡാ​​ണ് പ​​ഴ​​ത്തി​​ന്. ഇ​​ട​​നി​​ല​​ക്കാ​​രും വ്യാ​​പാ​​രി​​ക​​ളു​​മെ​​ത്തി റം​​ബു​​ട്ടാ​​ന്‍ മ​​രം വ​​ല​​യി​​ട്ട് മൂ​​ടി വി​​ള​​വെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കേ മു​​ന്തി​​യ ഇ​​നം പ​​ഴ​​ത്തി​​ന് കി​​ലോ​​യ്ക്ക് 140-160 രൂ​​പ ഹോ​​ള്‍ സെ​​യി​​ല്‍ വി​​ല കി​​ട്ടു​​ന്നു​​ണ്ട്. മാ​​ര്‍​ക്ക​​റ്റി​​ല്‍ പ​​ഴ​​ത്തി​​ന് വി​​ല 200 രൂ​​പ​​യു​​ണ്ട്. വി​​ദേ​​ശ ഇ​​നം റം​​ബു​​ട്ടാ​​ന്‍ 20-25 എ​​ണ്ണം മ​​തി ഒ​​രു കി​​ലോ തി​​ക​​യാ​​ന്‍. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഈ​​രാ​​റ്റു​​പേ​​ട്ട, മീ​​ന​​ച്ചി​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് പ​​തി​​വാ​​യി റം​​ബു​​ട്ടാ​​ന്‍ വാ​​ങ്ങു​​ന്ന വ്യാ​​പാ​​രി​​ക​​ള്‍ കേ​​ര​​ള​​ത്തി​​ലെ ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, കു​​റ്റാ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും വി​​ല്‍​പ്പ​​ന​​യു​​ണ്ട്. നാ​​ട്ടി​​ല്‍ വി​​ള​​വു കു​​റ​​ഞ്ഞ​​തി​​നാ​​ല്‍ ഗ​​ള്‍​ഫി​​ലേ​​ക്ക് ഇ​​ക്കൊ​​ല്ലം ക​​യ​​റ്റു​​മ​​തി​​ക്ക് തി​​ക​​ഞ്ഞി​​ല്ല. ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ റം​​ബു​​ട്ടാ​​ന്‍ വി​​ള​​വെ​​ടു​​പ്പ് പൂ​​ര്‍​ത്തി​​യാ​​കും.

Read More

കേ​ന്ദ്ര വി​ഹി​ത​ത്തി​ന് കാ​ത്തു​നില്ല, സ​പ്ലൈ​കോ​യ്ക്ക് 50 കോ​ടി അ​നു​വ​ദി​ച്ച് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​നു സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന് 50 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ 207 കോ​ടി രൂ​പ കു​ടി​ശി​ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ലെ സീ​സ​ണി​ലെ നെ​ല്ലി​ന്‍റെ വി​ല ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​നം തു​ക അ​നു​വ​ദി​ച്ച​തെ​ന്നു ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര വി​ഹി​ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ, നെ​ല്ല് സം​ഭ​രി​ക്കു​ന്പോ​ൾ​ത​ന്നെ ക​ർ​ഷ​ക​ർ​ക്കു വി​ല ന​ൽ​കു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ രീ​തി. സം​സ്ഥാ​ന സ​ബ്സി​ഡി​യും ഉ​റ​പ്പാ​ക്കി നെ​ല്ലി​ന് ഉ​യ​ർ​ന്ന തു​ക ല​ഭ്യ​മാ​ക്കു​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ താ​ങ്ങു​വി​ല ന​ൽ​കു​ന്പോ​ൾ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ന് നെ​ൽ​വി​ല ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ പി​ആ​ർ​എ​സ് വാ​യ്പാ പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ന് നെ​ൽ​വി​ല ബാ​ങ്കി​ൽ​നി​ന്ന് ല​ഭി​ക്കും. പ​ലി​ശ​യും മു​ത​ലും ചേ​ർ​ത്തു​ള്ള വാ​യ്പാ തി​രി​ച്ച​ട​വു സം​സ്ഥാ​നം വ​ഹി​ക്കും. ക​ർ​ഷ​ക​ൻ ന​ൽ​കു​ന്ന ഉ​ത്പാ​ദ​ന ബോ​ണ​സി​ന്‍റെ​യും വാ​യ്പാ പ​ലി​ശ​യു​ടെ​യും ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് തീ​ർ​ക്കു​ന്ന​ത്.…

Read More

റ​ബ​ര്‍ വി​ല 250 ക​ട​ന്ന് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; 2016 ഫെ​ബ്രു​വ​രി​യി​ലെ ഏറ്റവും താഴ്ന്ന വില 91രൂപ

കോ​ട്ട​യം: റ​ബ​ര്‍ വി​ല 250 രൂ​പ ക​ട​ന്ന് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലേ​ക്ക്. ഇ​ന്ന​ലെ ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ല്‍ ആ​ര്‍​എ​സ്എ​സ് നാ​ലി​നു കി​ലോ​യ്ക്ക് 255 രൂ​പ നി​ര​ക്കി​ല്‍ വ്യാ​പാ​രം ന​ട​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ പ​ത്തി​നാ​ണ് റ​ബ​ര്‍ വി​ല 200 രൂ​പ ക​ട​ന്ന​ത്. ഇ​ന്ന​ലെ കോ​ട്ട​യം, കൊ​ച്ചി മാ​ര്‍​ക്ക​റ്റി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല 247 രൂ​പ​യാ​യി​രു​ന്നു. അ​ഗ​ര്‍​ത്ത​ല മാ​ര്‍​ക്ക​റ്റ് വി​ല 237 രൂ ​പ​യാ​യി ഉ​യ​ര്‍​ന്നു. ഇ​തി​ന് മു​ന്‍​പ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​യ 243 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2011 ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ്. അ​ന്ന് രാ​ജ്യാ​ന്ത​ര വി​ല 292.97 രൂ​പ​യാ​യി​രു​ന്നു. 2016 ഫെ​ബ്രു​വ​രി​യി​ല്‍ 91 രൂ​പ​യാ​യി കു​റ​ഞ്ഞ​താ​ണ് 13 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ എ​റ്റ​വും താ​ഴ്ന്ന വി​ല. അ​തേ​സ​മ​യം, രാ​ജ്യാ​ന്ത​ര വി​ല​യി​ല്‍ ഇ​പ്പോ​ള്‍ വ​ലി​യ വ​ര്‍​ധ​ന പ്ര​ക​ട​മാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​എ​സ്എ​സ് 4ന് 204.63 ​രൂ​പ​യാ​യി​രു​ന്ന വി​ല 203.94 രൂ​പ യാ​യി കു​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ല്‍ റ​ബ​ര്‍…

Read More

ന​ടു​വൊ​ടി​ഞ്ഞു ചെ​റു​കി​ട ക​ര്‍​ഷ​ക​ർ; കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് 24 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

കോ​​ട്ട​​യം: കാ​​ല​​വ​​ര്‍​ഷം ക​​ട​​ക്കെ​​ണി​​യി​​ലാ​​ക്കി​​യ​​തു ജി​​ല്ല​​യി​​ലെ ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രെ. ര​​ണ്ടാ​​ഴ്ച തു​​ട​​ര്‍​ച്ച​​യാ​​യി ഉ​​ണ്ടാ​​യ മ​​ഴ​​യി​​ലും കാ​​റ്റി​​ലും ഉ​​ണ്ടാ​​യ കാ​​ര്‍​ഷി​​ക ന​​ഷ്ടം പ്രാ​​ഥ​​മി​​ക​​മാ​​യി 6.42 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​തോ​​ടെ ക​​ടം​​വാ​​ങ്ങി​​യും സ്വ​​ര്‍​ണം പ​​ണ​​യം​​വ​​ച്ചും ഓ​​ണ​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട ക​​ര്‍​ഷ​​ക​​രാ​​ണു പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​ത്. ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ലും കാ​​റ്റി​​ലു​​മാ​​ണു വ്യാ​​പ​​ക​​മാ​​യ നാ​​ശം സം​​ഭ​​വി​​ച്ച​​ത്. ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നു നെ​​ല്ല്, ഏ​​ത്ത​​വാ​​ഴ, പ​​ച്ച​​ക്ക​​റി​​ക​​ള്‍, ചേ​​ന തു​​ട​​ങ്ങി​​യ കൃ​​ഷി​​ക​​ളാ​​ണു പാ​​ടെ ന​​ശി​​ച്ചത്. ഇ​​തി​​നു പു​​റ​​മെ നി​​ര​​വ​​ധി റ​​ബ​​ര്‍, ജാ​​തി, കൊ​​ക്കോ മ​​ര​​ങ്ങ​​ളും കാ​​റ്റി​​ല്‍ ക​​ട​​പു​​ഴ​​കി. ജി​​ല്ല​​യി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​യി വേ​​ന​​ല്‍​മ​​ഴ​​യി​​ല്‍ 24 കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​തെ​​ന്നു ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ എ​​ത്തി​​യ കാ​​ല​​വ​​ര്‍​ഷം ക​​ര്‍​ഷ​​ക​​രു​​ടെ സാ​​ഹ​​ച​​ര്യം കൂ​​ടു​​ത​​ല്‍ മോ​​ശ​​മാ​​ക്കി. ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​ക​​ളാ​​യ ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണു കൂ​​ടു​​ത​​ല്‍ കൃ​​ഷി നാ​​ശം സം​​ഭ​​വി​​ച്ച​​ത്. 241.51 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന 140 ക​​ര്‍​ഷ​​ക​​രു​​ടെ വി​​വി​​ധ വി​​ള​​ക​​ള്‍ ന​​ശി​​ച്ചു. വാ​​ഴ​​യ്ക്കും നെ​​ല്ലി​​നു​​മാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം…

Read More

ആയിരത്തിൽ നിന്ന് മുന്നൂറിലേക്ക് കൂപ്പുകുത്തി; കൊ​ക്കോ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: വി​​ല​​യി​​ലെ അ​​സ്ഥി​​ര​​ത കൊ​​ക്കോ ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യി. മേ​​യി​​ല്‍ കി​​ലോ​​യ്ക്ക് 1,070 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന ഉ​​ണ​​ക്ക കൊ​​ക്കോ​​ക്കു​​രു വി​​ല 300 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. 400 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ വ്യാ​​പാ​​രം ന​​ട​​ന്ന പ​​ച്ച​​ക്കൊ​​ക്കോ​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ വി​​ല 70 രൂ​​പ. വ​​ന്‍​കി​​ട ക​​മ്പ​​നി​​ക​​ള്‍ വി​​പ​​ണി വി​​ട്ട​​തോ​​ടെ​​യാ​​ണ് കൊ​​ക്കോ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. കൊ​​ക്കോ​​യു​​ടെ റി​​ക്കാ​​ര്‍​ഡ് വി​​ല​​ക്കു​​തി​​പ്പി​​ല്‍ പ്ര​​തീ​​ക്ഷ​​വ​​ച്ച ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​ര്‍ റ​​ബ​​ര്‍ ഒ​​ഴി​​വാ​​ക്കി ഇ​​ക്കൊ​​ല്ലം കൊ​​ക്കോ ന​​ട്ടു. ഒ​​രു വി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​ര്‍ ക​​ര്‍​ണാ​​ട​​ക​​ത്തി​​ലും കൊ​​ക്കോ കൃ​​ഷി തു​​ട​​ങ്ങി. നോ​​ക്കി നി​​ല്‍​ക്കെ കൊ​​ക്കോ വി​​ല താ​​ഴു​​ക​​യും റ​​ബ​​റി​​ന് വി​​ല ക​​യ​​റു​​ക​​യും ചെ​​യ്തു. അ​​തേ​​സ​​മ​​യം വി​​ദേ​​ശ വി​​പ​​ണി​​യി​​ല്‍ ഡി​​മാ​​ര്‍​ഡ് വ​​ര്‍​ധി​​ച്ചാ​​ല്‍ വി​​ല ഇ​​നി​​യും ക​​യ​​റു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ചോ​​ക്ലേ​​റ്റ് വി​​പ​​ണി സാ​​ധ്യ​​ത മു​​ന്‍​നി​​റു​​ത്തി​​യാ​​ല്‍ ഉ​​ണ​​ക്ക​​ക്കൊ​​ക്കോ​​യ്ക്ക് 500 രൂ​​പ സ്ഥി​​ര​​മാ​​യി ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. മാ​​ത്ര​​വു​​മ​​ല്ല പ്ര​​മു​​ഖ ഉ​​ത്പാ​​ദ​​ക​​രാ​​ജ്യ​​ങ്ങ​​ളാ​​യ ഘാ​​ന, ഐ​​വ​​റി​​കോ​​സ്റ്റ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഈ ​​സീ​​സ​​ണി​​ല്‍ ഉ​​ത്പാ​​ദ​​നം കു​​റ​​വു​​മാ​​ണ്. വാ​​നി​​ല, കൊ​​ക്കോ…

Read More

റബർ ഷീ​​റ്റി​​ന് ക​​ടു​​ത്ത ക്ഷാ​​മം; വി​​ല ഉ​​യ​​ര്‍​ത്തി വ്യാ​​പാ​​രി​​ക​​ള്‍; വരും മാസങ്ങളിലും വില ഉയരാൻ സാധ്യത

കോ​​ട്ട​​യം: വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല. റ​​ബ​​ര്‍ ബോ​​ര്‍​ഡ് 213 രൂ​​പ​​യാ​​ണ് നി​​ശ്ച​​യി​​ച്ച​​തെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍ ഇ​​ന്ന​​ലെ 220 രൂ​​പ​​യ്ക്ക് വ​​രെ ഉ​​യ​​ര്‍​ന്ന ഗ്രേ​​ഡ് ഷീ​​റ്റ് വാ​​ങ്ങാ​​ന്‍ ത​​യാ​​റാ​​യി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് 230 രൂ​​പ​​യി​​ലേ​​ക്ക് വി​​ല ഉ​​യ​​ര്‍​ത്തേ​​ണ്ട​​താ​​ണ്. വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ണ് റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല ഉ​​യ​​ര്‍​ത്താ​​ത്ത​​തെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ലാ​​റ്റ​​ക്‌​​സ് വി​​ല​​യി​​ലെ അ​​പ്ര​​തീ​​ക്ഷി​​ത ക​​യ​​റ്റ​​വും ഷീ​​റ്റ് സം​​സ്‌​​ക​​രി​​ക്കു​​ന്ന​​തി​​ലെ ക്ലേ​​ശ​​വു​​മാ​​ണ് ഷീ​​റ്റി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ച്ച​​ത്. ലാ​​റ്റ​​ക്‌​​സ് വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ വ​​രെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഉ​​യ​​ര്‍​ന്നു. നി​​ല​​വി​​ല്‍ ലാ​​റ്റക്‌​​സ് വി​​ല​​യി​​ല്‍ നേ​​രി​​യ താ​​ഴ്ച​​യു​​ണ്ട. ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍​ക്ക് ഒ​​രാ​​ഴ്ച​​ത്തെ ഉ​​ത്പാ​​ദ​​ന​​ത്തി​​നു​​ള്ള ഷീ​​റ്റേ സ്റ്റോ​​ക്കു​​ള്ളു. ട​​യ​​ര്‍ ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഉ​​ത്പാ​​ദ​​നം കൂ​​ട്ടാ​​നാ​​ണ് ക​​മ്പ​​നി​​ക​​ളു​​ടെ നീ​​ക്കം. അ​​തേസ​​മ​​യം ഡീ​​ല​​ര്‍​മാ​​രു​​മാ​​യി ഷീ​​റ്റ് ക​​രാ​​റു​​ള്ള വ്യാ​​പാ​​രി​​ക​​ള്‍​ക്കും വേ​​ണ്ട​​ത്ര അ​​ള​​വി​​ല്‍ ഷീ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ള്‍​ക്ക് എ​​ത്തി​​ച്ചു​​കൊ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നി​​ല്ല.…

Read More