ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്

കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം കുരുമുളക് ചെടി ശ്രദ്ധേയമാകുന്നു.

അത്യുത്പാദന ശേഷിയും കൂടുതല്‍ പ്രതിരോധശേഷിയുമുള്ള ഇതിന് പെപ്പര്‍ തെക്കന്‍ എന്നാണു പേര്.

നാടന്‍ ഇനമായ കരിമുണ്ടയോടു സാദൃശ്യമുള്ള പെപ്പര്‍ തെക്കന്റെ, ഒരു തിരിയില്‍ തന്നെ നിരവധി ശാഖകളും അതില്‍ നിറയെ മണികളുമുണ്ടാകും.

ഒരു തിരിയില്‍ ആയിരത്തോളം മണികളുണ്ടാകുമെന്ന് തോമസ് അവകാശപ്പെടുന്നു. സാധാരണ കുരുമുളക് തിരിക്ക് 7-10 സെന്റി മീറ്റര്‍ നീളവും 50 – 70 വരെ മണികളുമാണുള്ളത്.

എന്നാല്‍, പെപ്പര്‍ തെക്കന്റെ തിരിക്ക് 18 സെന്റീ മീറ്റര്‍ വരെ നീളവും 800 – 1000 വരെ മണികളു മുണ്ടാവും. രണ്ടാം വര്‍ഷം വിളവെ ടുക്കാമെന്നതും പ്രത്യേകതയാണ്.

താങ്ങു മരങ്ങളില്‍ കയറ്റി വിട്ടാല്‍ 30 അടിയോളം ഉയരത്തില്‍ വളരും. ചെടിച്ചട്ടികളില്‍ നട്ടു പരിപാലി ക്കാവുന്ന ഇതിനെ വീടിന്റെ ടെറസുകളിലും കൃഷിചെയ്യാം.

സ്ഥലപരിമിതിയുള്ളവരെക്കൂടി മുന്നില്‍ക്കണ്ടാണ് തോമസ് പരീക്ഷണം നടത്തിയത്.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ കാഞ്ചിയാര്‍ അഞ്ചുരുളിയിലാണ് തെക്കേല്‍ ടി.ടി. തോമസിന്റെ ‘കൃഷി ഗവേഷണ കേന്ദ്രം’.

അഞ്ചുരുളി വന മേഖലകളില്‍ യാത്ര നടത്തുന്നതിനിടെയാണു തിരികളില്‍ ശാഖകളുള്ള കുരുമുളക് ഇനം കണ്ടെത്തിയത്. പിന്നീട്, തിപ്പലിയില്‍ ഗ്രാഫ്ട് ചെയ്യുകയായിരുന്നു.പെപ്പര്‍ തെക്കനു എരിവും തൂക്കവും കൂടതലാണ്.

ഇടുക്കി മേഖലയില്‍ നന്നായി പരിപാലിക്കുന്ന സാധാരണ കുരുമുളകു തോട്ടത്തില്‍ നിന്നു ഹെക്ടറിനു 3000 കിലോ ഉണങ്ങിയ കുരുമുളകു ലഭിക്കുമ്പോള്‍ പെപ്പര്‍ തെക്കനില്‍നിന്ന് 8000 കിലോയിലേറെ മുളകു ലഭിക്കും.

പെപ്പര്‍ തെക്കന്‍ 2, പെപ്പര്‍ തെക്കന്‍ 3 എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്യുന്നത്. തിരിക്കു നീളം കൂടിയ ഇനമാണ് പെപ്പര്‍ തെക്കന്‍ 2. ഒരു തിരിക്ക് 25-30 സെന്റി മീറ്റര്‍ നീളവും 125-150 മണികളും ഉണ്ടാകും.

പെപ്പര്‍ തെക്കന്‍ 3ന് പച്ച നിറം കുറവാണ്. കര്‍ണാക, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ഇനമാണ് കൂടുതലും വാങ്ങുന്നത്. ചൂടുകൂടുതലുള്ള പ്രദേശങ്ങളില്‍ വിളവു കൂടുതല്‍ ലഭിക്കുന്നതായി കാണുന്നുണ്ടെന്നും തോമസ് പറഞ്ഞു.

എന്നാല്‍, ഹൈറേഞ്ചില്‍ ഇതിനു വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലത്രേ. വിലത്തകര്‍ച്ചയും കീടബാധയും മൂലം കര്‍ഷകര്‍ കുരുമുളക് വിട്ട് ഏലം കൃഷിയിലേക്കു മാറിയതാണു കാരണം.

10 വര്‍ഷം മുമ്പ് പരീക്ഷണം പൂര്‍ത്തിയാക്കി വാണിജ്യാടിസ്ഥാന ത്തില്‍ തൈകള്‍ ഉത്പാദിപിച്ചു തുടങ്ങിയ പെപ്പര്‍ തെക്കനു നാഷ ണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്റെ അവാര്‍ഡും ലഭിച്ചു.

അന്നത്തെ രാഷ്ടപതി പ്രതിഭാ പാട്ടീലാണു പുരസ്‌കാരം സമ്മാനിച്ചത്. പുതിയ ഇനം കുരുമുളക് ചെടിക്ക് തോമസിനു പേറ്റന്റും ലഭിച്ചു. 2017ല്‍ പ്ലാന്റ് ജിനോം സേവ്യര്‍ അവാര്‍ഡ്, ഐസി എആര്‍ അവാര്‍ഡ് എന്നിവയും നേടി.

വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കംബോ ഡിയ തുടങ്ങിയ രാജ്യങ്ങളിലെ കര്‍ഷകര്‍ പെപ്പര്‍ തെക്കന്‍ കൃഷി ചെയ്യുന്നുണ്ട്. അവിടങ്ങളിലെ കര്‍ഷക പ്രതിനിധികള്‍ ഇവിടെയെത്തി പരിപാലന രീതികള്‍ പഠിച്ചശേഷ മാണ് തൈകള്‍ വാങ്ങി കൊണ്ടു പോയത്.

കുരുമുളകു കൂടാതെ തോമസിനു വിവിധയിനം ഇഞ്ചി, കറ്റാര്‍ വാഴ, വിവിധയിനം വാഴകള്‍, ഏലം 20 സെന്റ് കുളത്തില്‍ മത്സ്യകൃഷി എന്നിവയുമുണ്ട്. ഫോണ്‍: 9961463035

അഖില്‍ ഫിലിപ്പ്

Related posts

Leave a Comment