തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 വരെ സംസ്ഥാനത്താകെയും 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: All News
20 സ്ത്രീകളെ കല്യാണം കഴിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയയാൾ അറസ്റ്റിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത 43കാരൻ അറസ്റ്റിൽ. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 2015 മുതൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായി പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തെന്നു പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോപാര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണിൽനിന്നാണു പിടികൂടിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തന്നിൽനിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreമലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ ചിത്ര അങ്കമാലിയില്‍
കൊച്ചി: മലയാളികളുടെ കാതില്‍ തേന്മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്റണി, സംഗീത സംവിധായകന് ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്. “ചിത്രക്ക് ഹൃദയം നിറഞ്ഞ…
Read Moreസംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; തീവ്ര മഴയ്ക്ക് താത്കാലിക ശമനം
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശക്തിപ്പെട്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമാകുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ താത്കാലിക ശമനമായി. നാളെ മുതല്‍ മഴ കുറയും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 1086.3 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. ഈ സ്ഥാനത്ത് 968.4 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ വരെ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreനാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ
മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രണ്ടാമത്തെ മകളായ ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദിയെന്നായിരുന്നു ദിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു. ‘ദിയ: ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി’–കൃഷ്ണകുമാറിന്റെ വാക്കുകൾ. ഹൻസിക: വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ..അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി. ഇഷാനി:…
Read Moreകോളറ: മാലിന്യം കലർന്ന ആഹാരവും വെള്ളവും അപകടം
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കോളറ. കോളറ അസ്വസ്ഥതകളുമായി കാണുന്ന രോഗത്തിന് ആയുർവേദത്തിൽ പറയുന്നത് ‘വിഷൂചിക’ എന്നാണ്. കോളറ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളിൽ അത് പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയാണെങ്കിൽ ഗുരുതരാവസ്ഥയിൽ ആകാനുള്ള സാധ്യത ഉണ്ടാകും. ചിലപ്പോൾ ചിലരിൽ മരണവും. രോഗകാരണം, ലക്ഷണം കുടലിലാണ് രോഗം ബാധിക്കുന്നത്. രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് ‘വിബ്രിയോ കോളറ’ എന്നാണു പേര്. ഈ രോഗാണുക്കൾ ബാധിക്കുന്നവരിൽ കൂടുതൽ പേരിലും കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ വയറിളക്കം, ഛർദി, കാലുകളിൽ തളർച്ച, പേശികളിൽ കോച്ചിവലി എന്നിവയാണ്. ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന എന്റെറോടോക്സിൻ’ എന്ന വിഷപദാർത്ഥമാണ്. മുപ്പത് സെക്കൻഡിൽ ശാസ്ത്രത്തിന്റെ ഭാഷയിൽ ഈ ബാക്ടീരിയ ദുർബലമായ രോഗാണുക്കൾ ആണ്. വെള്ളം…
Read Moreരോഗനിരക്ക് കൂടുകയാണോ കുറയുകയാണോ? പകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. െഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read Moreആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം; ആസിഫ് അലിക്കൊപ്പം ‘അമ്മ’
സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ ആസിഫിന് പിന്തുണയുമായി താരസംഘടന അമ്മ. ‘‘ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’. എന്ന കുറിപ്പുമായി അമ്മയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയത്. അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreഹെല്‍മറ്റ് ധരിച്ചെത്തിയ ബ്രാണ്ടി കള്ളന് ബിവറേജസ് ജീവനക്കാരുടെ പിടിയില്‍
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read Moreമലബാറിലെ പ്ലസ് വണ്‍ താത്കാലിക ബാച്ച്; നിയമസഭയിൽ പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: മലബാറിൽ പ്ലസ് വണ്‍ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രഖ്യാപനമുണ്ടാകും. ശൂന്യവേളയ്ക്കു ശേഷം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. മലബാറിൽ പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിനു വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായി വ്യാപകപരാതി ഉയർന്നിരുന്നു. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഇതിന്റെ പേരിൽ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. 135 താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ഇവരുടെ ശിപാർശ.
Read More