തിരുവല്ല: മഞ്ഞാടിയിലെ സ്പാ കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയാണ് (22) അറസ്റ്റിലായത്. ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ ഒന്നാം പ്രതി സുബിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന വിവരം തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇന്നലെ രാത്രി ചങ്ങനാശേരിയില്‍ നിന്നു ഷിന്റോയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് മഞ്ഞാടിയിലെ സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണു കേസ്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതു നല്‍കാത്തതിന്റെ വിരോധത്തിലായിരുന്നുവത്രേ ക്രൂര പീഡനം. കേസിലെ ഒന്നാം പ്രതി സുബിന് കാപ്പാ കേസിലുള്‍പ്പെട്ടയാളാണ്. സ്പായിലെ സഹപ്രവര്‍ത്തക സംഘത്തെ പിന്തുണച്ചുവെന്ന തരത്തില്‍ അതിജീവിത നല്കിയ മൊഴി അന്വേഷണസംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിന്മേല് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര് കേസില്‍ പ്രതികളായേക്കുമെന്ന് അന്വേഷണസംഘം സൂചന നല്കി. സ്പാകളില്‍ മാസപ്പടി വാങ്ങല്‍, ഗുണ്ടാബന്ധം സംബന്ധിച്ച…
Read MoreCategory: All News
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിപദത്തിലേക്ക്
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്. 2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും. ബിഎൻപിയുടെ വിജയത്തിൽ…
Read Moreഭരണ പാദങ്ങൾക്കൊത്ത് മുറിക്കയോ ജനാധിപത്യ പാദുകം!
ജനാധിപത്യത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള യോഗ്യതകളിൽ ഒന്നുകൂടി ഭരണകൂടം കൈയൊഴിയുകയാണെന്ന് ഓർമപ്പെടുത്തട്ടെ. പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു നൽകിയ നിർദേശമാണ് ആശങ്കയ്ക്കു പ്രധാന കാരണം. വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നിർദേശം സാന്പത്തിക സർവേയിലൂടെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത് മറ്റൊരു കാരണമാണ്. പാർലമെന്റും ജനങ്ങളും അറിയാതെ പല കാര്യങ്ങളും ചെയ്യാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു എന്നർഥം. സുതാര്യതയില്ലാത്ത ഭരണമെന്നത് ഇതിലെ ചെറിയ അപകടം മാത്രമാണ്. പ്രധാനം, പാർലമെന്റിനെയും ജനങ്ങളെയും മാറ്റിനിർത്തുന്ന ഭരണത്തിനു ജനാധിപത്യത്തോടല്ല, ഏകാധിപത്യ-മത ഭരണസംവിധാനങ്ങളോടാണ് സാമ്യം എന്നതാണ്. ഈ രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ജനാധിപത്യത്തിൽ കാലുറപ്പിക്കുന്നതിനു പകരം, ഭരിക്കുന്നവരുടെ കാലുകൾക്കും പാതകൾക്കുമൊപ്പിച്ച് അതിനെ മുറിച്ചു വികൃതമാക്കരുത്. കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കു പണം സ്വരൂപിക്കുന്നതിനായുള്ള ജീവകാരുണ്യ നിധിയാണ് പിഎം കെയേഴ്സ്. പ്രകൃതിദുരന്തം,…
Read Moreമണിപ്പുർ: മാറിമറിയുന്ന പോർമുഖങ്ങൾ
മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്. വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ. നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു.…
Read Moreനെൽകൃഷി ഇനിയുമെത്രനാൾ?
ഉറക്കം നടിക്കുന്നവരെ ഉണർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കേരളത്തിലെ നെൽകർഷകർ. അതവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന സർക്കാർ. നെല്ലുത്പാദനം കൂടുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ. അതുകൊണ്ട് സംഭരണവിലയ്ക്ക് സംസ്ഥാന വിഹിതം നല്കേണ്ടപോലും! അതിനിടയിൽ പരസ്പരം കുത്തുന്ന കൃഷിവകുപ്പും ഭക്ഷ്യവകുപ്പും. സർക്കാർ ഉദ്യോഗസ്ഥരും മില്ലുടമകളും ഇടനിലക്കാരുമെല്ലാമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധങ്ങൾ. ഇതിൽനിന്നെല്ലാം നേട്ടം കൊയ്ത് ഗൂഢമായി ചിരിക്കുന്ന മില്ലുടമകൾക്കും ഇടനിലക്കാർക്കും മുന്നിൽ പകച്ചുനിൽക്കുന്ന കർഷകരുടെ ദയനീയ മുഖങ്ങൾ… കേരളത്തിലെ നെല്ലറകൾ നെൽകൃഷിയുടെ ശവക്കല്ലറകളാകാൻ അധിക കാലം വേണ്ടിവരില്ല. നെല്ലുസംഭരണത്തിൽ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്ക്കു പുറമെ സംസ്ഥാനം നല്കുന്ന പ്രോത്സാഹനവിഹിതം നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തിട്ടൂരമാണ് നെൽകർഷകനു കിട്ടിയ ഏറ്റവും ഒടുവിലത്തെ ഇരുട്ടടി. നിർദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാന മന്ത്രിമാരായ പി. പ്രസാദും ജി.ആർ. അനിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർഷകരുടെ നെഞ്ചിടിപ്പ് കുറയുന്നില്ല. കാരണം, അവർക്ക് കൃഷി രാഷ്ട്രീയക്കളിയുടെ ഭാഗമല്ല;…
Read Moreഎല്‍ഡിഎഫ് ബന്ധത്തില്‍ ജോസ് കെ. മാണി ആഗ്രഹക്കുന്നത് വ്യക്തിപരമായ നേട്ടം മാത്രമെന്ന് മാണി സി. കാപ്പൻ
പാലാ: തന്നെ തോല്‍പ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ജോസ് കെ. മാണി അട്ടിമറിക്കുന്നതായി മാണി സി. കാപ്പന് എംഎല്‍എ. കെ.എം. മാണി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാതിരിക്കാൻ ജോസ് കെ. മാണി മനഃപൂര്‍വം നിരന്തരമായി തടസങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി വിധി അനുസരിച്ചുള്ള തുക നല്കിയാല് റിവര്‍വ്യൂ റോഡ് നീട്ടുന്നതിനായി കോമളം ഹോട്ടല്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കാം. കോടതി തീര്‍പ്പ് കൽപ്പിച്ച പണം സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്കിയാല് ഗീതാഞ്ജലി സാജന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഏറ്റെടുത്ത് അരുണാപുരം മരിയന്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ പ്രശ്നം പരിഹരിക്കാം. സമീപന പാതയില്ലാതെ പണിത കളരിയാമാക്കല്‍ പാലം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം. ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പ്രൊപ്പോസലുകള്‍ ഈ വര്‍ഷത്തെ ബജറ്റിന് നല്‍കിയെങ്കിലും ഒരെണ്ണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതല്ലാതെ…
Read More‘പ്ലാസ്റ്റിക് മഹാമാരി’ ഒഴിവാക്കണം
യാത്രികനും കണ്ടന്റ് ക്രിയേറ്ററുമായ വിഷ്ണു എന്ന യുവാവിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മനോഹരവും സ്വച്ഛവുമായ ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്യവേ അദ്ദേഹം കണ്ട കാഴ്ചയാണ് ദുഃഖവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്. ഏതു കടൽത്തീരത്തെയും പതിവുകാഴ്ച. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. എന്നാൽ, അവ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആ തീരത്തുള്ള ഭൂരിഭാഗം മാലിന്യങ്ങളും തായ്ലൻഡ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വിഷ്ണുവിനു മനസിലായി. ഇന്ത്യക്കാരേക്കാൾ കൂടുതൽ വൃത്തിയുള്ളവരാണെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ, തങ്ങളുടെ മാലിന്യങ്ങൾ വിവേചനരഹിതമായി കടലിൽ തള്ളുകയാണെന്ന് വിഷ്ണു വീഡിയോയിൽ പറഞ്ഞു. നമ്മളും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട് എന്ന കാര്യം കാണാതിരുന്നുകൂടാ എന്നും വിഷ്ണു കൂട്ടിച്ചേർക്കുന്നു.നദികളിലൂടെയും അഴുക്കുചാലുകളിലൂടെയും നേരിട്ടുള്ള മാലിന്യംതള്ളലും, കോടിക്കണക്കിന് കിലോ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഓരോ വർഷവും ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ മലിനമാക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതേസമയം, ആൻഡമാൻ-…
Read Moreമുഖ്യമന്ത്രിക്കും കലക്ടർക്കും ഒന്നും ചെയ്യാനാവുന്നില്ല; ചേന്നങ്കരി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരവുമായി നിക്ഷേപകർ
രാമങ്കരി: വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപം തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് നിക്ഷേപകർ ചേന്നങ്കരി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയും കളക്ടറും ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെത്തുടർന്നാണ് പ്രതിഷേധവുമായി നിക്ഷേപകർ രംഗത്തെത്തിയത്. പണം ആവശ്യപ്പെടുന്പോൾ കടം കൊടുത്ത പണം തിരികെ ലഭിക്കുന്പോൾ മടക്കിത്തരാമെന്ന ഒഴിവുകഴിവ് മറുപടിയാണ് അധികൃതർ നല്‍കുന്നതെന്നും നിക്ഷേപകരായ കെ.കെ. സുരേഷ് കാക്കാം പറന്പ്, ആനന്ദവല്ലി ആലുങ്കൽചിറ തുടങ്ങിയവർ പറഞ്ഞു. വായ്പ് കൊടുത്തവകയിൽ ബാങ്കിന് ഒരുകോടി രൂപയിലേറെ ലഭിക്കാനുള്ളപ്പോൾ 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്കാനുള്ളതെന്നും ഇവർ പറയുന്നു. വർഷങ്ങൾക്ക് മുന്‍പ് ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേതുടർന്ന് സഹകരണ വകുപ്പ് ഉന്നത സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഏതാനും ആഴ്ചകൾക്ക് മുന്‍പ് ഇത് ശരിവച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏതായാലും നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ…
Read More“ഹമാരാ നാം ഭീ ദീപക് ഹൈ”
റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഒരു ഹീറോയെ കണ്ടു. പേര് ദീപക് കുമാർ എന്നാണെങ്കിലും വയോധികനായ ഒരു മുസ്ലിം വ്യാപാരിയെ മതത്തിന്റെ പേരിൽ ദ്രോഹിക്കാൻ ശ്രമിച്ച വർഗീയ കോമരങ്ങൾക്കു മുന്നിൽ നെഞ്ചു വിരിച്ചുനിന്ന് അദ്ദേഹം പറഞ്ഞത്, “ഞാൻ മുഹമ്മദ് ദീപക്” (മേരാ നാം മുഹമ്മദ് ദീപക്) എന്നാണ്. സത്യത്തിൽ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായ നാം ഏറ്റുചൊല്ലിയുപേക്ഷിച്ച ആ പ്രതിജ്ഞ ദീപക് ഒരഗ്നിപരീക്ഷമധ്യേ പുറത്തെടുക്കുകയായിരുന്നു: “എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.” ഭരണകൂട പിന്തുണയോടെ വർഗീയസംഘങ്ങൾ തട്ടിയെടുക്കുന്ന അവകാശങ്ങൾക്കു മുന്നിൽ നിസഹായനും നിശബ്ദനുമായിപ്പോയ ഒരു വയോധികനെ ചേർത്തുനിർത്തിയ ദീപക്കിനോട് മതേതര ഇന്ത്യ പറയുന്നു, “ഞങ്ങളും ദീപക് ആണ് (ഹമാരാ നാം ഭീ ദീപക് ഹൈ).” അതേ, ഒരു ശിഥില രാഷ്ട്രമല്ല ഇന്ത്യ. ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം. 70കാരനായ വക്കീൽ അഹമ്മദിന്റെ ‘ബാബാ സ്കൂൾ ഡ്രസ്’ എന്ന കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗ്ദൾ…
Read Moreകടശിക്കളിക്കുമുമ്പ് കുട്ടികളെ രക്ഷിക്കണം
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്. ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട്…
Read More