പതിവുപോലെ നെല്ലുസംഭരണം ഇത്തവണയും വൈകി. പാലക്കാട്ടും ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ മില്ലുകാരുടെ ലോറിയെത്തുന്നതും കാത്ത് പാടത്ത് കർഷകർ കാവലിരിക്കുകയാണ്. 10 വർഷം അവസരം കിട്ടിയിട്ടും ഈ പ്രശ്നത്തിനു ശാശ്വതപരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. നെൽകൃഷിയുടെ ചെലവും സംഭരിക്കുന്നതിലെ വീഴ്ചയും സംഭരണവില കൊടുക്കാനുള്ള താമസവുമൊക്കെ ഈവിധമാണ് തുടരുന്നതെങ്കിൽ ഏറെ വൈകാതെ മലയാളി ചോറുണ്ണണമെങ്കിൽ പത്തായം പെറേണ്ടിവരും. അല്ലെങ്കിൽ, കാര്യപ്രാപ്തിയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നു സ്ഥിരമായി അരിയിറക്കണം. ഒരു കൊയ്ത്തുകാലത്തെങ്കിലും കാര്യങ്ങൾ നേരേചൊവ്വേ നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ! സംസ്ഥാനത്തൊട്ടാകെ കൊയ്ത നെല്ല് കിളിർക്കാതിരിക്കാൻ പലരും പകൽ വെയിലു കൊള്ളിക്കുകയാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോയാണ് സർക്കാരിനു തിരിച്ചു നൽകേണ്ടത്. നഷ്ടമായതുകൊണ്ട് സർക്കാർ നിബന്ധന ഇത്തവണ സമ്മതിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. എങ്കിൽ 65.5 കിലോയെങ്കിലും മതിയെന്നു വിട്ടുവീഴ്ച ചെയ്തിട്ടും 64.5 കിലോയിൽ അവർ ഉറച്ചുനിൽക്കുകയാണ്. വേറെ മാർഗം നോക്കുമെന്നു സർക്കാർ പറയുന്നതൊക്കെ ഒത്തിരി കേട്ടതാണെന്ന…
Read MoreCategory: All News
“കൈ” കൊടുത്താലോ…
“കൈ” കൊടുത്താലോ… കേരളത്തിലെ സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജി. സുധാകരനോട് കുശലാന്വേഷണം നടത്തുന്ന രമേശ് ചെന്നിത്തല എംഎല്‍എ.
Read Moreജാൻവി എഴുതിയ മൂന്നാർ സ്റ്റോറി
‘എന്തുകൊണ്ട് കേരളം കാണണം’ എന്ന് ഒക്ടോബർ 28ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയാണ് 30ന് “മേലാൽ കേരളത്തിലേക്കില്ല” എന്നു പറഞ്ഞ് മടങ്ങിപ്പോയത്. കൊച്ചിയിൽനിന്നെത്തിയ അവരെ ഓൺലൈൻ ടാക്സിയിൽ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നാർ കാണാതെ മടങ്ങിയ അവർ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ഡ്രൈവർമാർക്കെതിരേ കേസെടുത്തിട്ടുണ്ട്. പക്ഷേ, ഇനി കേരളത്തിലേക്കില്ലെന്ന് അവർ പറഞ്ഞത് ഡ്രൈവർമാരോടല്ല; വർഷങ്ങളായി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ഡ്രൈവർമാരെയോ മൂന്നാറിലേക്കുള്ള വഴികൾക്കു വീതി കൂട്ടാനോ സമാന്തര പാത തുറക്കാനോ അനുവദിക്കാത്ത വനംവകുപ്പിനെയോ കുപ്രസിദ്ധ ഗതാഗതക്കുരുക്ക് കണ്ടാസ്വദിക്കുന്ന വകുപ്പുകളെയോ തിരുത്താത്ത സർക്കാരിനോടാണ്. നീലക്കുറിഞ്ഞിയണിഞ്ഞ് തേയിലസുഗന്ധവും പൂശി ചരിത്രവും സൗന്ദര്യവും ചാഞ്ഞുറങ്ങുന്ന മൂന്നാറിന്റെ ഹിമാശ്ലേഷത്തിൽനിന്ന് യാത്രാസംഘങ്ങൾ മടങ്ങുകയാണ്. അവരിലേറെയും മേലാൽ തിരിച്ചുവരില്ല. മൂന്നാറിലും അവിടേക്കുള്ള വഴികളിലും ഇടിഞ്ഞിറങ്ങിയിരിക്കുന്നത് കെടുകാര്യസ്ഥതയുടെ കരിന്പാറകളാണ്.മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ ജാൻവിയാണ് കൊച്ചിയും ആലപ്പുഴയുമൊക്കെ സന്ദർശിച്ചശേഷം ഓൺലൈൻ ടാക്സിയിൽ മൂന്നാറിലെത്തിയത്.…
Read Moreവെറും മഷിയല്ല സർ വിരൽത്തുന്പിൽ
സ്വീറ്റി, സീമ, സരസ്വതി, വിമല…ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ വച്ച് ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ പേരുകളാണ്. അങ്ങനെ 25 ലക്ഷം കള്ളവോട്ടുകൾ. ആരോപണങ്ങൾ വ്യാജമെങ്കിൽ രാഹുലിനെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ..? പറഞ്ഞതു വ്യാജമാണെങ്കിൽ രാഹുൽ ഗാന്ധി, അല്ലെങ്കിൽ, ജനാധിപത്യത്തെ അട്ടിമറിച്ചവർ അഴിയെണ്ണണം. പ്രതിപക്ഷ നേതാവ് ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവിട്ട വോട്ടുകൊള്ള ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. 25 ലക്ഷം വോട്ടുകൾ കവർന്നത്രേ. അതിനർഥം, ഓടു പൊളിച്ചിറങ്ങിയവരാണ് ഹരിയാനയിലും അധികാരത്തിലുള്ളത് എന്നാണ്. കോടതിയെയും പ്രതിപക്ഷത്തെയും ആട്ടിപ്പായിച്ച് ബിജെപി സ്വന്തമായി കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തെരഞ്ഞെടുപ്പുകളാണ് സംശയനിഴലിലായത്. ഇത്തവണയും കമ്മീഷനു തൃപ്തികരമായ മറുപടിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വ്യാജ സർക്കാരുകളാൽ ഭരിക്കപ്പെടുകയാണെന്ന സംശയം ബലപ്പെടുകയാണ്. തെരഞ്ഞെടുപ്പിനു മുന്‍പേ വിവാദമായ വോട്ടർപട്ടികയുമായി ബിഹാർ ഇന്ന് ഒന്നാം ഘട്ട വോട്ടിനായി പോളിംഗ് ബൂത്തിലാണ്. പലരുടെയും പേരുകൾ പട്ടികയിൽ ഉണ്ടാകുമോ?…
Read Moreതദ്ദേശ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു, സീറ്റു ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തുടങ്ങി
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായ നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചുവരവേ സീറ്റു ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവുമായി രാഷ്ട്രീയ കക്ഷികള്‍. പ്രാദേശികതലത്തില്‍ ധാരണകള്‍ രൂപപ്പെടുത്തിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചും തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മുന്നണികള്‍. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലയിടങ്ങളിലും ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച പലരും വോട്ടുതേടലും തുടങ്ങി.ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തേടി നിരവധിയാളുകള്‍ രംഗത്ത് എത്തുകയും ചെയ്തു. മുന്നണികളുടെ സീറ്റിനുവേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടാല്‍ സ്വതന്ത്രരായി രംഗപ്രവേശം ചെയ്യാനും പലരും തയാറെടുക്കുകയാണ്.ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞാല്‍ ഗ്രാമവാര്ഡുകളോടാണ് പലര്‍ക്കും താത്പര്യം. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ ഏറെയും സംവരണ പട്ടികയിലായതിനാല്‍ മത്സരരംഗത്ത് വരണമെന്നാഗ്രഹിച്ച നേതാക്കള്‍ പലരും പിന്‍വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളോട് അത്രകണ്ട് താത്പര്യവുമില്ല. പ്രമുഖ കക്ഷികളുടെ ജില്ലാ നേതാക്കളില്‍ പലരും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചേക്കുമെന്നാണു സൂചന. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ വനിതാ നേതാക്കളും രംഗത്തുണ്ട്.
Read Moreമമ്മൂട്ടി; താങ്കളൊരു മനുഷ്യനാണോ?
അഭിനയത്തിൽ നടീനടന്മാർ സ്വന്തം പേരുള്ള ദേഹം വെടിയുന്പോഴാണ് അനശ്വര കഥാപാത്രങ്ങളുണ്ടാകുന്നത്. പൂർണതയുടെ അത്തരം മുഹൂർത്തങ്ങളിൽ കാണികളും രൂപാന്തരം പ്രാപിക്കും. അവർ മുഖഭാവം മാറ്റുക മാത്രമല്ല, സംഭാഷണങ്ങളും ചമയ്ക്കും. നേരിയ വെളുപ്പിൽ തെളിഞ്ഞൊരു നിഴലായി ഭയപ്പെടുത്തിക്കൊണ്ടിരിക്കെ കൊടുമൺ പോറ്റി ഒരു വെളിപ്പെടുത്തൽ നടത്തി: “ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരു അപഭ്രംശം. ” അപ്പോൾ കഥാപാത്രാവിഷ്ടരായ പ്രേക്ഷകർ സിനിമയുടെ ഭാഗമായി തിരിച്ചുചോദിച്ചു: “ഇയാളൊരു മനുഷ്യനാണോ?” പൈശാചികമായൊരു ചിരിയോടെ അതിനുത്തരം പറഞ്ഞിട്ടാണ് പോറ്റി സിനിമയ്ക്കു തീയിടുന്നത്. ‘ഭ്രമയുഗ’ത്തിൽ പോറ്റിയായി വേഷമിട്ട മമ്മൂട്ടിക്കു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു. പോറ്റിക്കു മുന്‍പ് അംബേദ്കർ, പൊന്തൻമാട, പഴശി രാജ, വിധേയനിലെ ഭാസ്കര പട്ടേലർ, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി, പുഴുവിലെ കുട്ടൻ, നൻപകൽ നേരത്തു മയക്കത്തിലെ ജയിംസും സുന്ദരവും… അഭിനന്ദിക്കുന്നു മമ്മൂക്കാ, നിങ്ങളിലെ നടൻ ലോകസിനിമയിൽ തന്നെ മലയാളത്തിനൊരു വിലാസമുണ്ടാക്കിയിരിക്കുന്നു. 27 വർഷം മുന്‍പാണു…
Read Moreചരിത്രനിമിഷത്തെ വാരിപ്പുണരാം!
രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കളിയായ ക്രിക്കറ്റിൽ, ഇന്ത്യൻ വനിതകൾ ലോകകപ്പ് സ്വന്തമാക്കി. സ്ത്രീകൾ പതിവായി പരിഹാസത്തിനും ഭീഷണിക്കും ഇരയാകുന്ന, അവർക്ക് ആഘോഷിക്കാൻ വലുതായൊന്നും നൽകാത്ത സമൂഹത്തിൽ, ഒരു സ്വപ്നസംഘം രാജ്യത്തിന് മുഴുവൻ ഒരുമിക്കാനും ആഘോഷിക്കാനുമുള്ള അപൂർവനിമിഷം സമ്മാനിച്ചിരിക്കുന്നു. ഭേദചിന്തകളില്ലാതെ മനുഷ്യമനസുകളെ ഒരുമിപ്പിക്കുന്ന സ്പോർട്സിന്റെ മഹത്തായ പാരന്പര്യവും ആവേശവും സ്പിരിറ്റും ഒട്ടും ചോരാതെ നമുക്ക് ഹൃദയപൂർവം ഈ ചുണക്കുട്ടികളെ അഭിനന്ദിക്കാം. ലോകകപ്പിലേക്ക് ടീമിനോടൊപ്പമുള്ള ഓരോ കളിക്കാരിയുടെയും യാത്ര അവരുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യൻ വനിതകൾ എങ്ങനെ കളിച്ചു എന്നതൊന്നും 2025ലെ ലോകകപ്പ് വിജയത്തിൽ പ്രസക്തമേയല്ല. ആത്മവിശ്വാസക്കുറവ് ആഴമുള്ള ബോധ്യങ്ങളിലേക്കും വ്യക്തിഗതമികവുകൾ വിജയവഴികളിലേക്കും സ്വപ്നാടനങ്ങൾ ക്രീസിലേക്കും മൈതാനത്തെ ഓരോ പുൽക്കൊടിയിലേക്കും പരിവർത്തനം ചെയ്ത മഹത്തായ ടീമിന് വിജയിക്കാതെ വയ്യായിരുന്നു. ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിന്റെ സുവർണതാളിലും ഇന്ത്യൻ ജനതയുടെ ആർദ്രഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. നവിമുംബൈയിൽ പൊട്ടിത്തെറിച്ച ആഘോഷത്തിന്…
Read Moreഛത്തീസ്ഗഡിലെ “ഇന്ത്യാവിഭജനം’
മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും…
Read Moreകലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായി സര്‍ക്കാര്‍; തൃകക്ഷി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം. പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. മെസി നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്‍ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്‍സറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി…
Read Moreതീയതിയില്ലാ വാഗ്ദാനങ്ങൾ അറബിക്കടലിൽ എറിയണം
ഒരിക്കൽ നമ്മുടെ കർഷകർ വന്യജീവികളെ ഭയക്കാതെ പണിയെടുക്കുകയും പ്രാണഭയമില്ലാതെ കിടന്നുറങ്ങുകയും ചെയ്യും. അവരുടെ വിളകൾക്ക് അധ്വാനത്തിനൊത്ത ഫലം കിട്ടും. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനദ്രോഹികളാകാൻ അനുവദിക്കാത്ത സർക്കാർ വരും. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളുണ്ടാകില്ല. വഴികളും പുഴകളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞതായിരിക്കില്ല. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാൻ വീടുകൾക്കടുത്തു സ്ഥിരം സംവിധാനമുണ്ടാകും. അവ അന്നന്നു നിർമാർജനം ചെയ്യും. വിനോദസഞ്ചാരികൾ വൃത്തികെട്ട കാഴ്ചകൾ കാണേണ്ടിവരില്ല. സ്ത്രീകൾ ഉൾപ്പെടെ ആരും ക്രിമിനലുകളെയും മയക്കുമരുന്നടിമകളെയും ഭയന്ന് ഓടിയൊളിക്കില്ല. സർവകലാശാലകൾ രാഷ്ട്രീയ കുറ്റവാളികളുടെ നിയന്ത്രണത്തിലായിരിക്കില്ല. വിദ്യാർഥികൾ പഠിക്കാൻ നാടു വിടില്ല. പിൻവാതിൽ നിയമനങ്ങൾ പഴങ്കഥകളായി മാറും. അക്കാലത്ത് സർക്കാരുകൾ വർഗീയത വളർത്തില്ല. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി വർഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രായോജകരാകാതെ വികസനത്തിലൂന്നിയ പ്രചാരണം മാത്രം നടത്തും. അവർ വർഗീയ സംഘടനകളെ തള്ളിപ്പറയും. സമൂഹമാധ്യമങ്ങൾ വെറുപ്പുത്പാദന കേന്ദ്രങ്ങളാകില്ല. ആദിവാസികളും ദളിതരും ഒരു വിവേചനവും അനുഭവിക്കില്ല. അഴിമതിക്കാർക്ക് ഭരണകർത്താക്കളോ ഉദ്യോഗസ്ഥരോ ആകാനാകില്ല……
Read More