കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. തായ്ലന്ഡില് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വൈപ്പിന്‍ ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരാണ് ഇന്നലെ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഹോള്‍സെയില്‍ ഡീലര്‍മാരായ പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയയാളെ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ വച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുകയുമായിരുന്നു.
Read MoreCategory: All News
തെരുവുനായ്ക്കളുടെ താവളമായി കായംകുളം റെയിൽവേ സ്റ്റേഷൻ; ട്രെയിനിൽ കയറുന്നതുവരെ കഴിയുന്നത് ഭീതിയോടെയെന്ന് യാത്രക്കാർ
കായംകുളം: റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ വലഞ്ഞ് യാത്രക്കാര്‍. മിക്ക പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി.ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിലെത്തുന്നത്. ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയാണ്. രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. യാത്രക്കാര്‍ പലപ്പോഴും ഭയത്തോടെയാണ് സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നത്. പ്ലാറ്റ് ഫോമിലെ വേസ്റ്റ്ബിന്നിന്റെ മൂടി കടിച്ചുമാറ്റി ഭക്ഷ്യമാലിന്യമുൾപ്പെടെ പുറത്തിടുന്നതും പതിവാണ്. സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതും നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനു കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിനു സമീപത്തും പുറത്ത് പാർക്കിംഗ് ഏരിയയിലും കറങ്ങിത്തിരിയുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധിപേർക്കാണ് ഈ മാസം കടിയേറ്റത്.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്കു നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.…
Read Moreവാഹന മോഡിഫിക്കേഷൻ: പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട്, വാഹനങ്ങളിലെ മോഡിഫിക്കേഷനുകളെക്കുറിച്ച് (രൂപമാറ്റം) പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. ജൂലൈ ഒന്ന് മുതൽ സമിതി പ്രവർത്തനം ആരംഭിക്കും. നിശ്ചിത ഫീസ് അടച്ച് നിയമപരമായി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും. വാഹനങ്ങളിലെ സ്റ്റിക്കർ ഒട്ടിക്കൽ, നിറം മാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും പഠനം. സമിതി രൂപീകരിച്ച് 100 ദിവസത്തിനകം ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെയും ഈ സമിതിയിൽ ഉൾപ്പെടുത്തും. റോഡപകടങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം ‘പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി’രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പ് , പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ…
Read Moreവര്‍ഷയുടെ ചിന്ന ചിന്ന ആസൈകള്‍!
“എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല്‍ ഡ്രാമ “ചിന്ന ചിന്ന ആസൈ’ തിയറ്ററുകളില്‍. മണിരത്നം മാജിക് “റോജ’യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല. ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന് മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് “ചിന്ന ചിന്ന ആസൈ’. വര്‍ഷ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. സിനിമയിലെ തുടക്കം..?എന്‍ജിനീയറായിരുന്നു. പക്ഷേ, സിനിമയായിരുന്നു ഇഷ്ടം. അതിലേക്കുള്ള വഴിയായി ചാനല്‍ ജോലി. ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥാകൃത്ത്, ഷോ ഡയറക്ടര്‍, അസോഷ്യേറ്റ് ഡയറക്ടര്‍, ഷോ പ്രൊഡ്യൂസര്‍ എന്നിങ്ങനെയുള്ള ക്രിയേറ്റീവ് ജോലികളിലാണു തുടക്കം. അതിനിടെ, തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത “ഗൂഢാലോചന’ എന്ന സിനിമയുടെ ഒരു ഷെഡ്യൂളില്‍ സംവിധാനസഹായിയായി. സിനിമാനിര്‍മാണം പൂര്‍ണമായും പഠിച്ചത് 2021ല്‍,…
Read Moreകോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; ഏഴുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല പടരുന്നു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്. രോഗബാധയുടെ പശ്ചാത്തലത്തിൽ നാദാപുരം മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. ഈ മാസം മാത്രം നാൽപ്പതിലേറെ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാനും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
Read Moreവെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നേരിടുമെന്ന് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ
പത്തനംതിട്ട: സാമൂഹ്യ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്ലിംലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരേയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന ആരുടെയും മോഹം നടക്കില്ല. യോഗത്തിന്റെ സ്ഥാനങ്ങളിൽ കയറിപ്പറ്റാൻ സാധിക്കാത്തവരും യോഗത്തിൽനിന്നും ശാഖായോഗത്തിൽനിന്നും പുറത്താക്കപ്പെട്ടവരുമായ കുലംകുത്തികളെ കൂട്ടുപിടിച്ച് യോഗത്തെയും ജനറൽ സെക്രട്ടറിയെയും കള്ളക്കേസുകളുടെ പേരിൽ ആക്ഷേപിക്കാനാണ് ശ്രമം. സിപിഎമ്മിലെ അപചയം തുറന്നുപറഞ്ഞു എന്ന കുറ്റം മാത്രമാണ് അടുത്തിടെ വെള്ളാപ്പള്ളി ചെയ്തത്. ഇടതു സർക്കാരിന് മൂന്നാം തുടർഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സിപിഎം നേതൃനിരയിലെ പാളിച്ചകളുമാണ്.…
Read Moreഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ; നടപടിക്കൊരുങ്ങി അധികൃതർ
ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ കയറി യുവാക്കളുടെ അഭ്യാസ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി ജില്ലാഭരണകൂടവും പഞ്ചായത്തും. തലനാട് പഞ്ചായത്തിലെ ചോനമല വഴി ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്ത് എത്താം. പിൻഭാഗത്തുള്ള കുക്കല്ലു വഴി കയറിയാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഇവർ ആരാണെന്നോ എന്നാണ് കല്ലിൽ കയറിയതെന്നോ ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ ഇന്നലെ രാവിലെമുതൽ വൈറലായതോടെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നു ജില്ലാ കളക്ടറെ അറിയിക്കാൻ തീരുമാനിച്ചു. പോലീസും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുന്‍പ് കല്ലിന്റെ മുകളിൽകയറിയ ഒരാൾ താഴെവീണു മരണപ്പെട്ടിരുന്നു.
Read More‘സമൂസയ്ക്ക് പെയിന്റ് അടിച്ച് യുവാവ്’; കഴിക്കാൻ തന്നെയാണോ ഇതെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
നല്ല തിളച്ച എണ്ണയിൽ വറുത്തെടുത്ത മൊരിഞ്ഞ സമൂസകൾ ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. പഞ്ചാബി സമൂസ, ഇറാനി സമൂസ, മാവാ സമൂസ ഇങ്ങനെ പോകുന്ന സമൂസ വെറൈറ്റികൾ. എണ്ണയിൽ വറുത്ത് കോരുന്നതോടെ തവിട്ട് നിറം പകരുന്നതോടെ ക്രിസ്പി ആവുകയും ചെയ്യും. എന്നാൽ ഈ തവിട്ടു നിറത്തിനു പിന്നിൽ ചായത്തിനു പങ്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എല്ലാ കടകളിലുമില്ല, എന്നാൽ ചിലയിടത്തുണ്ട്. സമൂസകൾക്ക് മുകളിൽ ഒരു യുവാവ് ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഗതി പുറത്തറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വലിയ പാത്രത്തിൽ വച്ചിരിക്കുന്ന സമൂസകളിൽ നിന്നും ഒരോന്ന് എടുത്ത് അതിന് മേലെ യുവാവ് ഒരു ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം അടിക്കുന്നത് വീഡിയോയിൽ കാണാം. ആളുകളെ ആകർഷിക്കാൻ സമൂസയ്ക്ക് നിറം നൽകുന്നതിന് ഫുഡ് കളർ…
Read Moreവാക്കു തർക്കത്തിനിടെ മത്സ്യത്തൊഴിലാളിയെ വെട്ടി പരിക്കേപ്പിച്ചു; വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ തകർക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ഇൻഷാദ് ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശി സിലുവയ്യനാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റത്. വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിനുകൾ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് തെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പ്രതി മത്സ്യത്തൊഴിലാളികളെ മർദിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളുകൾ കൂടിയതോടെ ഓടി രക്ഷപ്പെട്ട പ്രതി ബസ് സ്റ്റാൻഡ് ജംഗ്ഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ അടിച്ചു തകർത്തു. ശിലുവയ്യന്റെ ഫോൺ പിടിച്ചുവാങ്ങുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതി കൈയിൽ വെട്ടിയത്. വധശ്രമമുൾപ്പെടെ 14 കേസുകളിൽ പ്രതിയായ ഇൻഷാദ് വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്…
Read Moreലർക്ക് ജൂലൈ 24ന് തിയറ്ററുകളിൽ
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്ക് ജൂലൈ 24ന് തിയറ്ററുകളിലെത്തുന്നു. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ലർക്ക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള,…
Read More