ഗോഹട്ടി: പത്തുവർഷത്തിനിടെ അന്‍പതിലധികം സിസേറിയൻ ശസ്ത്രക്രിയകൾ നടത്തിയ വ്യാജ ഡോക്ടർ ആസാമിൽ പിടിയിൽ. സിൽച്ചാറിലെ ഒരു സ്വകാര്യാശുപത്രിയിൽ ഡോക്ടറായി നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന പുലക് മലാകറിനെ തെക്കൻ ആസാമിലെ ബരാക് താഴ്വരയിൽനിന്നാണ് പിടികൂടിയത്. ഏതാനും ആശുപത്രികളിൽ അറ്റൻഡറായി ജോലി ചെയ്ത പരിചയത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. അതിനു മുന്‍പ് വൻതുക മുടക്കി എംബിബിഎസ് വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനായി പോലീസിനു വിട്ടുനൽകി.
Read MoreCategory: All News
സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ; വ്യക്തിപരവും കുടുംബപരവുമായ വിവരം ശേഖരിക്കും
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്പ്പെട്ടവരുംകാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. ഗുണ്ടകളുടെ വ്യക്തിപരമായതും…
Read Moreഅമ്മയിലെ മെമ്മറി കാർഡ് വിവാദം ‘തെരഞ്ഞെടുപ്പ് തന്ത്രം’: ശക്തര്‍ക്കെതിരേ പറയുമ്പോഴുള്ള ആക്രമണമെന്ന് മാലാ പാര്‍വതി
കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍…
Read Moreഅനന്തരം, അവരും സിനിമാക്കാരാകട്ടെ
ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദളിത്-വനിതാ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ മികവിനെക്കുറിച്ച് ഒരു സംശയവുമില്ലാത്തവർക്കും സ്വീകാര്യമായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു പരാമര്‍ശം. ദളിതരുടെയും സ്ത്രീകളുടെയും സിനിമയ്ക്കു സാന്പത്തിക പിന്തുണ നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ന്യൂനതയുണ്ടെന്ന ധ്വനിയും അടൂരിന്റെ വാക്കുകളിലുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ അടൂരിനോടു യോജിക്കുന്നവരുമുണ്ട്. അതുകൊണ്ട്, രണ്ടു മാസത്തിനകം രൂപീകരിക്കാനിരിക്കുന്ന സിനിമ-സീരിയൽ നയത്തെ കുറ്റമറ്റതാക്കാനുള്ള ചർച്ചയായി ഇതിനെ പരിഗണിക്കുന്നതിൽ തെറ്റില്ല. തിരുവനന്തപുരത്തു നടത്തിയ സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ പരാമർശം. “പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാന്‍ വരുന്നവർക്കു പരിശീലനം നൽകണം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്. 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുത്.”…
Read Moreമാലേഗാവിലെ നിലച്ച ഘടികാരം
മാലേഗാവിലെ ഭിക്കു ചൗക്കിലുള്ള ജലീൽ അഹ്മദിന്റെ കടയിൽ ചായ കുടിക്കാനെത്തുന്നവർക്ക് ഭിത്തിയിൽ രണ്ട് ഘടികാരങ്ങൾ കാണാം. ഒന്ന് കൃത്യസമയമാണ്. അതിനു മുകളിലിരിക്കുന്ന മറ്റൊന്നിൽ എപ്പോൾ നോക്കിയാലും സമയം 9.35. ചിലരൊക്കെ ചോദിക്കാറുണ്ട്; ജലീൽ ഭായ്, ഇതെന്താ ഇങ്ങനെ? അദ്ദേഹത്തിന്റെ മറുപടി, കേൾക്കാൻ രസമുള്ളൊരു കഥയല്ല. പക്ഷേ, ചോര മണക്കുന്ന മറുപടി പറഞ്ഞുതീരുവോളം കേൾവിക്കാരൻ മുകളിലെ ഘടികാരത്തിലേക്കു നോക്കിയിരിക്കും; കൈയിലെ ചായയുടെ ചൂടു മറന്ന്. 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് നിരപരാധികളായ മനുഷ്യരെ ചിതറിച്ചുകളഞ്ഞ മാലേഗാവ് സ്ഫോടനത്തിൽ ഹൃദയം സ്തംഭിച്ച ക്ലോക്കാണത്. ജലീൽ പ്രിയപ്പെട്ടൊരു മൃതദേഹത്തെയെന്നപോലെ ഇന്നുമതിനെ തൂത്തുതുടച്ച് സൂക്ഷിക്കുകയാണ്. പക്ഷേ, വ്യാഴാഴ്ച മുംബൈ എൻഐഎ പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതേ വിട്ടപ്പോൾ ആ ഘടികാരത്തിലെ ഒടിഞ്ഞ സൂചി ഒന്നു പിടഞ്ഞോയെന്ന് ആരുമൊട്ടു ശ്രദ്ധിച്ചുമില്ല. അങ്ങനെ ജലീലിന്റെ ക്ലോക്ക് പോലെ, ആറു പേരുടെ മരണത്തിനും 101 പേരുടെ…
Read Moreനിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
ജോസഫിന് 75 വയസായിരുന്നു. പക്ഷേ, കൊച്ചുമകളെപ്പോലെ കരുതിയ പെൺകുട്ടിയുടെ കള്ളമൊഴിയിൽ പീഡകനായി ചിത്രീകരിക്കപ്പെട്ട അദ്ദേഹം ജയിലിൽ കിടന്നത് ഒന്‍പതു മാസം. കോട്ടയം മധുരവേലിയിലെ ജോമോൻ സ്ത്രീപീഡന കള്ളക്കേസിൽ ജയിലിലും പുറത്തുമായി അപരാധിയായി മുദ്രയടിക്കപ്പെട്ടത് എട്ടോളം വർഷം. ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട ആദിവാസി വനിത സീതയുടെ ഘാതകനെന്ന സംശയനിഴലിൽ ഭർത്താവ് ബിനുവിനു കഴിയേണ്ടിവന്നത് ഒന്നര മാസത്തോളം. പുനരന്വേഷണത്തിൽ യഥാർഥ പ്രതികൾ കുടുങ്ങിയേക്കും. പക്ഷേ, ഇതിന്റെയൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥരോ? ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല സർക്കാർ ശന്പളം കൈപ്പറ്റി സ്വസ്ഥം ഗൃഹഭരണം! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നിരപരാധികൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മേൽപ്പറഞ്ഞ നിരപരാധികൾക്കും നഷ്ടപരിഹാര നൽകണം. ഖജനാവിൽനിന്നല്ല, കള്ളക്കേസുകൾക്കു കളമൊരുക്കിയ ഉദ്യോഗസ്ഥരിൽനിന്ന്. 2022 ഓഗസ്റ്റിലാണ് സെക്യൂരിറ്റി ജീവനക്കാരനായി താൻ കാവൽനിന്ന സ്കൂളിലെ പെൺകുട്ടി, തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആലപ്പുഴക്കാരൻ എം.ജെ. ജോസഫിനെതിരേ ആരോപണമുന്നയിച്ചത്. അയാൾ നടുങ്ങിപ്പോയി.…
Read More‘ഭാവിയിൽ അവർ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’: പാക്കിസ്ഥാനുമായി ട്രംപ് വ്യാപാര കരാറിൽ ഒപ്പുവച്ചു
വാഷിംഗ്ടൺ: പാക്കിസ്ഥാന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി പ്രസിഡന്റ് ഡോണൾഡ് ട്രന്പ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴകളും ഏർപ്പെടുത്തുമെന്ന ട്രന്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നീക്കം. ഇത് ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാക്കിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കും. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും!’ ട്രന്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴയും നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരവും നിലവിലുള്ള വ്യാപാര നിയന്ത്രണങ്ങളുമാണ് തീരുമാനത്തിനു…
Read Moreഭയന്നിട്ടോ,അതോ ചട്ടുകമോ?
ജാമ്യത്തിനുപോലും അർഹതയില്ലാതാക്കി ദുർഗ് സെൻട്രൽ ജയിലിൽ അടച്ചിരിക്കുന്ന രണ്ട് ആർദ്രഹൃദയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേന്ദ്രത്തിലും ഛത്തീസ്ഗഡിലും ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയോടു ഞങ്ങൾ പറയുന്നു; രാജ്യത്ത് ക്രൈസ്തവവേട്ടയ്ക്കു നിങ്ങൾ നൽകുന്ന പിന്തുണ ഹീനവും മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങളെ നിയന്ത്രിക്കുന്നവരുടെ വികൃതമുഖം ലോകം മുഴുവൻ കാണുന്നുണ്ട്. വർഗീയവിഷം വമിപ്പിച്ച് സത്യവും നീതിയും കുഴിച്ചുമൂടാൻ കയറൂരി വിട്ടിരിക്കുന്നവരെ എത്രയും പെട്ടെന്നു തളയ്ക്കുക. ഒരു കുടുംബത്തിന്റെ പട്ടിണിയകറ്റാൻ, അവർക്കൊരു വരുമാനമാർഗം തെളിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ പരിശ്രമിച്ച രണ്ടു കന്യാസ്ത്രീമാരുടെ മുഖമടിച്ചു പൊളിക്കുമെന്ന് ആക്രോശിക്കുന്ന ബജ്രംഗ്ദൾ നേതാവിനെ നിങ്ങൾക്കു ഭയമാണോ, അതോ അവർ നിങ്ങളുടെ ചട്ടുകമാണോ? ഛത്തീസ്ഗഡിൽ ബിജെപി നേതാവ് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിയന്ത്രിക്കുന്നത് ബജ്രംഗ്ദളാണെന്നു വരുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. കന്യാസ്ത്രീമാരിൽ ബജ്രംഗ്ദൾ ആരോപിച്ച നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും തെളിയിക്കുന്നതിനാവശ്യമായ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടാണോ അവരെ നിങ്ങൾ കൊടുംകുറ്റവാളികളാക്കി ജയിലിലടച്ചിരിക്കുന്നതും…
Read Moreഹൈക്കോടതി പറഞ്ഞത് സർക്കാർ നടപ്പാക്കട്ടെ
ഒടുവിൽ ഹൈക്കോടതി അതു വ്യക്തമായി പറഞ്ഞിരിക്കുന്നു: “മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണു മനുഷ്യാവകാശം.” തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരാമർശം. ഇതുമാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണമെന്ന പ്രശ്നത്തെക്കുറിച്ച് കോടതി അതീവഗൗരവത്തോടെ മറ്റു പലതും പറഞ്ഞു. സർക്കാരിനും മൃഗസ്നേഹികൾക്കുമെല്ലാമുള്ള താക്കീതോ മുന്നറിയിപ്പോ ആയിരുന്നു അത്. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിനും മറ്റുള്ളവരും നല്കിയ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. തെരുവുനായ മനുഷ്യനെ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദിയെന്നും ഹൈക്കോടതി കടുപ്പിച്ചു പറഞ്ഞു. നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങളാണ് സർക്കാർ കൊണ്ടുവരേണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കൂട്ടായ്മയുണ്ടാക്കി കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. രണ്ടു മുതൽ മൂന്നു ലക്ഷം വരെ തെരുവുനായ്ക്കൾ മാത്രമാണു സംസ്ഥാനത്തുള്ളതെന്നാണു സർക്കാർ കോടതിയിൽ നല്കിയ കണക്ക്. ഈ കണക്ക് കോടതി തള്ളി. 50 ലക്ഷം…
Read Moreഓപ്പറേഷൻ സിന്ദൂർ: ‘മോദിയും ട്രംപും സംസാരിച്ചിട്ടില്ല’; എസ്. ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതാണ് യാഥാർഥ്യമായതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് എടുത്തത്. പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
Read More