ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയോർപീർ ജില്ലയിൽ കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ സുരക്ഷിതമായി പുറത്തെടുത്തു. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗുർകരൻ സിംഗ് എന്ന കുട്ടിയാണ് ഇരുപതടി താഴ്ചയിൽ കുടുങ്ങിക്കിടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് ബാലൻ പുതുതായി കുഴിച്ച കുഴൽക്കിണറിൽ വീണത്. ശനിയാഴ്ച പുലർച്ചെ 12.40 ഓടെ രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുക്കുകയും ഉടൻ തന്നെ വൈദ്യപരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് മണ്ണ് പുരണ്ടിരുന്നെങ്കിലും ആരോഗ്യാവസ്ഥ തൃപ്തികരമാണ്. മണൽ കലർന്ന മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുന്പോൾ കാമറയും ഓക്സിജൻ പൈപ്പും വച്ച് കുട്ടിയെ നിരിക്ഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ ചലനങ്ങൾ കാമറയിൽ ദൃശ്യമായിരുന്നു. എന്നാൽ പിന്നീട് മണ്ണ് ഇടിഞ്ഞുവീണതോടെ കാമറയിലുടെയുള്ള നീരിക്ഷണം തടസപ്പെട്ടു. തുടർന്ന്, കുഴൽക്കിണറിനു സമാന്തരമായി 25 അടി താഴ്ചയിൽ കുഴിയെടുത്ത…
Read MoreCategory: All News
മാറഡോണയെ രക്ഷിക്കാൻ പറ്റുമായിരുന്നു
ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ജീവന് രക്ഷിക്കാമായിരുന്നു എന്ന തുറന്നുപറച്ചിലുമായി ഡോക്ടര്‍ മരിയോ സ്കിറ്റര് കോടതിയില്‍. മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിചാരണ പുനരാരംഭിച്ചപ്പോഴാണ് ഡോക്ടര്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലളിതമായ ഡൈയുററ്റിക് പ്രയോഗത്തിലൂടെ 48 മണിക്കൂറിനുള്ളില്‍ മാറഡോണയുടെ ആരോഗ്യം മെച്ചപ്പെടുത്താമായിരുന്നു എന്നാണ് മരിയോ സ്കിറ്റര് നല്കിയ മൊഴി. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ മാറഡോണയെ ചികിത്സിച്ച ഡോക്ടറാണ് സ്കിറ്റര്. മാറഡോണയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ സ്കിറ്റര് സന്നിഹിതനായിരുന്നു.
Read Moreകുടുംബപ്രശ്നം പരിഹരിക്കാനെത്തിയ പോലീസുകാരനെ പോലീസുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ അൻസാർ എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More2027 ഏകദിന ലോകകപ്പ് കളിക്കും: കോഹ്ലി
ബംഗളൂരു: രാജ്യാന്തര ക്രിക്കറ്റ് അടുത്തെങ്ങും മതിയാക്കില്ലെന്ന സൂചന നല്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. 2027 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ക്രിക്കറ്റാണ് തനിക്കേറ്റവും വലുതെന്നും കോഹ്ലി പറഞ്ഞു. ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പോഡ്കാസ്റ്റിലാണ് കോഹ്ലി 2027 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്. നിലവില്‍ രാജ്യാന്തര ടെസ്റ്റ്, ട്വന്റി-20 വേദികളില്‍നിന്നു വിരമിച്ച കോഹ്ലി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഏകദിനത്തില്‍ 54 സെഞ്ചുറിയും 77 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 14,797 റണ്‍സ് കോഹ്ലിക്കുണ്ട്.
Read Moreനരിക്കുനിയിൽ അച്ഛൻ തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: ജില്ലയിലെ നരിക്കുനിയിൽ പിതാവ് തീകൊളുത്തി മരിക്കുകയും മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പറമ്പിൽ ബസാർ സ്വദേശിയായ വിനോദ് കുമാർ ആണ് മരിച്ചത്. ഒൻപത് വയസുകാരിയായ മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നരിക്കുനി – കൊടുവള്ളി റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സംഭവം നടന്നത്. വിനോദ് കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളാണോ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read Moreഇരുപത്തിയഞ്ചാം വയസിൽ വിവാഹത്തിന് പ്രേരിപ്പിക്കുന്നു; സ്വകാര്യ കുടുംബ സംഭാഷണം പുറത്ത് വിട്ട് യുവതി; സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകുന്നു
വിവാഹത്തെക്കുറിച്ച് വീട്ടുകാരും ബന്ധുക്കളും തനിക്ക് ക്ലാസ് എടുക്കുകയാണെന്നും, പ്രായം കൂടുന്നതിനാൽ ഉടൻ വിവാഹം കഴിക്കണമെന്നും നിർബന്ധിക്കുന്നതായി 25 വയസ്സുകാരിയായ രശ്മി രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. രശ്മി രാജ് പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ അമ്മ ഉൾപ്പെടെയുള്ള നാല് ബന്ധുക്കൾ ചേർന്ന് തന്നെ വിവാഹത്തിന് പ്രേരിപ്പിക്കുന്ന ഒരു സ്വകാര്യ കുടുംബ സംഭാഷണമാണ് യുവതി പുറത്തുവിട്ടത്. പ്രായമാകുമ്പോൾ മുഖത്തെ തിളക്കം കുറയുമെന്നും വൈകി വിവാഹം കഴിക്കുന്നത് ഗർഭധാരണത്തിന് തടസ്സമാകുമെന്നും ബന്ധുക്കൾ അവളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ കരിയറിനെക്കുറിച്ചോ ജീവിതലക്ഷ്യങ്ങളെക്കുറിച്ചോ ആശങ്കപ്പെടാതെ, കേവലം ശാരീരിക സൗന്ദര്യത്തെയും പ്രസവത്തെയും കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ബന്ധുക്കളുടെ രീതിയെ യുവതി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഏകദേശം 40 ലക്ഷത്തിലധികം ആളുകൾ ഈ പോസ്റ്റ് കണ്ടതോടെ യുവതികളുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ സമ്മർദ്ദത്തെക്കുറിച്ചും വലിയൊരു സംവാദത്തിനാണ് സമൂഹ മാധ്യമങ്ങളിൽ വഴിതുറന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും…
Read Moreക്യു ആർ മെനുവിൽ നിന്ന് ഫോൺ നമ്പർ അടിച്ചുമാറ്റി, രാത്രി മെസേജ് അയച്ചു; ഒടുവിൽ ഹോട്ടൽ ജീവനക്കാരന്റെ പണി പോയി
പൂനയിലെ ഫെർഗൂസൺ കോളേജ് റോഡിലുള്ള ഒരു റെസ്റ്റോറന്റിലെ ജീവനക്കാരൻ തന്റെ സ്വകാര്യ വിവരങ്ങൾദുരുപയോഗം ചെയ്തതായി ഒരു യുവതി ആരോപിച്ചു. ഈ സംഭവം ഉപഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചും റെസ്റ്റോറന്റുകളിൽ ക്യു ആർ മെനുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും പുതിയ ആശങ്കകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാരണമായിട്ടുണ്ട്. ഋഷിക ദത്ത എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. താൻ ഒരു റെസ്റ്റോറന്റ് സന്ദർശിക്കുകയും അവിടുത്തെ ഡിജിറ്റൽ മെനു ലഭിക്കുന്നതിനായി ക്യു ആർ സ്കാൻ ചെയ്തിരുന്നു എന്നാൽ അന്ന് രാത്രി തനിക്ക് ഒരു അജ്ഞാത നന്പറിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതായി പറയുന്നു. സന്ദേശം അയച്ചയാളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അതു റസ്റ്റോറന്റ് ജീവനക്കാരന്റേതാണെന്ന് ദത്ത തിരിച്ചറിഞ്ഞു. റെസ്റ്റോറന്റിലെ ക്യുആർ സിസ്റ്റത്തിലൂടെയാണ് തന്റെ ഫോൺ നന്പർ അയാൾക്ക് ലഭിച്ചതെന്ന് ദത്ത സംശയിക്കുന്നു. അയാൾ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെയും സൗഹൃദത്തിന് ശ്രമിക്കുന്നതിന്റെയും സ്ക്രീൻഷോട്ടുകൾ അവർ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. ഈ…
Read Moreതണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതിലെ അശാസ്ത്രീയത; കുട്ടനാടന്‍ ആവാസവ്യവസ്ഥ തകരുന്നു
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ കാര്‍ഷിക കലണ്ടര്‍പ്രകാരം തുറക്കേണ്ട മാര്‍ച്ച് 31ന് ഉയര്‍ത്താത്തത് കുട്ടനാടന്‍ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ ഡിസംബര്‍ 15നാണ് ഷട്ടറുകൾ അടയ്ക്കുന്നത്. 2024 ല്‍ ഏപ്രില്‍ പത്തിനും 25ല്‍ ഏപ്രില്‍ 11നും ഈ വര്‍ഷം ഏപ്രില്‍ 20നുമാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ഇത്തവണ മേയ് പകുതിയായിട്ടും കുട്ടനാടിന്റെ പലസ്ഥലങ്ങളിലും ഉപ്പുവെള്ളമെത്തിയിട്ടില്ല. അപ്പോഴേക്കും വേനല്‍ മഴയെത്തി. പിറകെ കാലവര്‍ഷം കൂടിയെത്തിയാല്‍ കുട്ടനാട്ടില്‍ ഈ വര്‍ഷം ഉപ്പുവെള്ള സാന്നിധ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഒന്നരമാസമെങ്കിലും കുട്ടനാട് ഉപ്പു വെള്ളത്തില്‍ മുങ്ങിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഷട്ടറുകള്‍ തുറക്കുന്നതിനൊപ്പം തോടുകള്‍ വഴി ഉപ്പു വെള്ളം കയറുന്നത് തടയാനിടുന്ന ഓരുമുട്ടുകള്‍ കൂടി തുറന്നാലേ കുട്ടനാട്ടിലേക്ക് ഉപ്പുജലത്തിന്റെ ഒഴുക്ക് ശക്തമാകൂ. ഇത് പലപ്പോഴും ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. ഉപ്പുവെള്ളം കുട്ടനാടിന് സമ്മാനിക്കുന്നത്കടലില്നിന്ന്…
Read Moreപോലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയുടെ ഭാര്യ ശരണ്യ നന്ദകുമാറിന്റെഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
പയ്യന്നൂർ: പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിക്കുന്ന നന്ദകുമാറിന്റെ ഭാര്യ ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ.കഴിഞ്ഞ നാലുദിവസമായി എന്തു ചെയ്യണമെന്നറിയാത്ത സങ്കടത്തിലാണ്. പയ്യന്നൂരില്‍ പാര്‍ട്ടി സിപിഎം തോറ്റിരിക്കുന്നു. നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് ഉറപ്പാണ്. എന്തു വിശ്വസിച്ചിട്ടാണ് ഞങ്ങളിനി ജീവിക്കേണ്ടത്. നന്ദേട്ടനും നിഷാദേട്ടനും അഞ്ചരമാസമായി ജയിലിലാണ്. എല്ലാം പാര്‍ട്ടി നോക്കുമെന്നായിരുന്നു ഇത് വരെ വിചാരിച്ചത്. പക്ഷേ, ഇപ്പൊ പേടിയാണ്. അതിന് കാരണവുമുണ്ട്. കഴിഞ്ഞമാസം ശിക്ഷിക്കപ്പെട്ട തിമിരി സഖാക്കള്‍ ജാമ്യത്തിലിറങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടുദിവസം മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു കേസിലെ സഖാക്കള്‍ക്കും ജാമ്യം കിട്ടി. നന്ദേട്ടനും നിഷാദേട്ടനും ജയിലില്‍ തന്നെയാണ്. ഫേക്ക് അക്കൗണ്ടില്‍ നിന്ന് ഇവരെ ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടത്തുമെന്ന് ട്രോള്‍ വീഡിയോ വരുന്നു. എന്തൊക്കെയോ സംഭവിക്കുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഗ്രൂപ്പുകളിച്ച് തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ഇതും അവര്‍ക്ക്…
Read Moreടെലഗ്രാം ട്രേഡിംഗ് തട്ടിപ്പ് കേസുകളിലെ മുഖ്യ സൂത്രധാരന്മാര് അറസ്റ്റിലായ കേസ്; ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ്- ടെലഗ്രാം തട്ടിപ്പ് കേസുകളിലെ മുഖ്യ സൂത്രധാരന്മാര് അറസ്റ്റിലായ കേസില്‍ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്. രാജ്യവ്യാപകമായി ആളുകളെ ലക്ഷ്യമിട്ട് നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിംഗ് തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതികളെ തെലങ്കാനയിലെ മെഡിച്ചാല് മലക്ജിരി, ഹൈദരാബാദ് ജില്ലകളില്‍ നിന്നും ഒന്നിലധികം കേന്ദ്രങ്ങളില്‍ നടത്തിയ സമന്വയ ഓപ്പറേഷനിലൂടെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. പത്തു ദിവസങ്ങളായി നടത്തിയ സമാന്തര സൈബര്‍ ദൗത്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് ഹൈദരാബാദില്‍ നിന്ന് രണ്ട് പ്രധാന പ്രതികളെ അതിസാഹസികമായി അറസ്റ്റ് ചെയ്യാനായത്. ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്ല പ്രദേശത്ത് നിന്ന് നിരഞ്ജന് ചൗധരിയെയും( 40) ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പ് കേസില്‍ സബ്സാ കോളനിയില്‍ നിന്ന് സയ്യിദ് ഹസന് അലിയെയും(39) ആണ് അറസ്റ്റ് ചെയ്തത്. ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ് കേസ്പോലീസ് അന്വേഷണത്തില്‍, എറണാകുളം സ്വദേശിയായ…
Read More