കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read MoreCategory: All News
പാർക്കിൻസൺസ് രോഗം- നേരത്തേ ചികിത്സ തുടങ്ങാം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ളൂയിഡിന്റെ അളവു കൂടുന്നതു മൂലമോ (normal pressure hydrocephalus) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതുപോലെ, പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടിവരും. ചികിത്സാരീതികള്‍ പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാനാവില്ല. എന്നാല്‍ നേരത്തേതന്നെ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനനാവും.അതോടൊപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സയില്ലെങ്കില്‍ 7-10 വര്‍ഷം രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ 25-30 വര്‍ഷം വരെ…
Read Moreയുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു; പണമിടപാടുകളിൽ ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള പേരുകൾ കാണിക്കും
കൊല്ലം: യുപിഐ വഴി യുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. തെറ്റായ പേരുകൾ ഉള്ള അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന മാറ്റം. വഞ്ചനാപരമായ ഇടപാടുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പുതിയ സംവിധാനം വരുമ്പോൾ ഒരാൾ പണം അയക്കുന്നത് ആർക്കാണോ ആ വ്യക്തിയുടെ യഥാർഥ പേര് കാണാൻ കഴിയും. ഇതുവരെ വ്യക്തികളുടെ അപരനാമത്തിലും വിളിപ്പേരിലുമൊക്കെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. പുതിയ സംവിധാനത്തിൽ അത് സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പേര് തന്നെ ഉണ്ടെങ്കിലേ ഇടപാടുകൾ സാധ്യമാകുകയുള്ളൂ. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഈ പുതിയ നിയമം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.യുപിഐ ആപ്പുകൾ പേയ്മെൻ്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിച്ച് ഉറപ്പിച്ച അക്കൗണ്ട് ഉടമകളുടെ പേരുകൾ കാണിക്കണം. എന്നാലേ പണം കൈമാറ്റം നടക്കുകയുള്ളൂ. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനാണ്…
Read Moreചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി വി. ഡി. സതീശൻ
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയമെന്ന് വി.ഡി സതീശന്. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി അദ്ദേഹം ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തി. വിഴിഞ്ഞം കമ്മീഷനിംഗ് വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കസേരയില്‍ വി.ഡി സതീശന് എന്ന പേര് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം.
Read Moreനമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം: ധന്യ മേരി വർഗീസ്
നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ…
Read Moreഹോട്ടൽ മുറിയുടെ താക്കോൽ മോഷ്ടിച്ച് ആരോ അന്ന് അകത്ത് കടന്നു; റിസപ്ഷനിസ്റ്റിനോട് പരാതിപ്പെട്ടപ്പോൾ ഹൗസ് കീപ്പിംഗ് ആണെന്ന് പറഞ്ഞ് ഒഴിവായി; ഇന്നും ഭയത്തോടെയാണ് അത് ഓര്‍ക്കുന്നത്; മൗനി റോയ്
മിനിസ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറസാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന് വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്നിയുടെ പ്രൊമോഷന് തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയിലെ മൗനിയുടെ പ്രകടനം കൈയടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയതിനെക്കുറിച്ചാണ് മൗനി സംസാരിച്ചത്. അഭിമുഖത്തിലാണ്…
Read Moreഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; വീഡിയോ വൈറൽ
ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read Moreഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ സംഭവം; ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പോലീസ് ആവശ്യപ്പെട്ടതിനും അരമണിക്കൂർ നേരത്തേ ഷൈൻ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തി. എന്നാൽ സ്റ്റേഷന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ഷൈനിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് ഷൈൻ വിശദീകരിക്കണം. 32 ചോദ്യങ്ങളാണ് പോലീസ് തയാറാക്കി വച്ചിരുന്നത്. ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
Read Moreയുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം: 34 മരണം, 117 പേർക്ക് പരിക്ക്
സുമി(യുക്രെയ്ൻ): സമാധാന ചർച്ചകൾക്കിടെ വടക്കൻ ഉക്രേനിയൻ നഗരമായ സുമിയുടെ ഹൃദയഭാഗത്ത് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു റഷ്യ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു മിസൈലുകൾ നഗരത്തിൽ പതിച്ചു. ഈ വർഷം യുക്രെയ്നിൽ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ആക്രമണം സംബന്ധിച്ച് മോസ്കോയ്ക്കെതിരേ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം വേണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ആക്രമണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഒടുവിൽ ‘പണി’കൊടുത്തു..! കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് കടയ്ക്ക് മുന്നിലെ സിഐടിയുവിന്റെ സമരം; കച്ചവടം നിർത്തി ഷട്ടറിന് പൂട്ടിട്ട് വ്യാപാരി വീട്ടിലേക്ക് മടങ്ങി
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സിമന്റ് വ്യാപാരിയും സിഐടിയുക്കാരും തമ്മിലുള്ള തർക്കത്തിനൊടുവിൽ താത്കാലികമായി കച്ചവടം നിർത്താനുള്ള തീരുമാനവുമായി വ്യാപാരി.തന്റെ സ്ഥാപനത്തിലെ കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന സമരത്തെത്തുടർന്ന് സിമന്റ് കച്ചവടം നിർത്തിയതായി വ്യാപാരി പറയുന്നു. ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തത്തുടർന്ന് സിമന്റ് കച്ചവടം താത്കാലികമായി നിർത്തിയത്.കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെത്തുടർന്ന് സിഐടിയു തൊഴിൽ സമരം ആരംഭിച്ചിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം നിർത്തുന്നതെന്ന് ജയപ്രകാശ് പറയുന്നു. കുളപ്പുള്ളിയിലെ സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെച്ചൊല്ലിയാണ് കടയുടെ മുന്നിൽ സിഐടിയുവിന്റെ ഷെഡ് കെട്ടി സമരം തുടങ്ങിയത്. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റർ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ…
Read More