മയ്യിൽ: കുറ്റ്യാട്ടൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. കാട്ടുപന്നികൾ കൃഷിയിടങ്ങളിലെത്തുന്നത് തടയാൻ സാരി കൊണ്ട് വേലി തീർത്ത് കർഷകർ. പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്ന വയലിനു ചുറ്റുമായി സാരികൾ വലിച്ചു കെട്ടി നിർമിച്ച വേലി ഏറെക്കുറെ ഫലപ്രദമാണെന്നാണ് കർഷകർ പറയുന്നത്. നേരത്തെ രാത്രി മാത്രം ഉണ്ടായിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സ്വൈര്യവിഹാരം നടത്തുകയാണ്. ആക്രമണ ഭീഷണി കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് കർഷകരും നാട്ടുകാരും പറയുന്നു. പറമ്പുകളിലെ ചേമ്പ്,വാഴ, തെങ്ങിൻതൈകൾ എന്നിവ പന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
Read MoreCategory: All News
ഹോർമുസ് അടയ്ക്കാനുള്ള ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തൽ , ‘ഇറാൻ തകർന്നു, ചർച്ചയ്ക്കു തയാറല്ലെങ്കിലും ഒന്നുമില്ല’: ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ സൈനിക ശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. “ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.’ ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും…
Read Moreവിഷു പടിവാതില്‍ക്കലിൽ;കണികണ്ടുണരാന്‍ കണിവെള്ളരി വിളയിച്ച് രാജന് പനങ്കൂട്ടത്തില്‍
മൂന്നുമുറി: വിഷു പടിവാതില്‍ക്കലെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിക്കായ്കള്‍ വിളവെടുക്കുന്ന തിരക്കിലാണ് മറ്റത്തൂരിലെ കര്‍ഷകനായ താളൂപ്പാടം സ്വദേശി രാജന് പനങ്കൂട്ടത്തില്‍.രാജന് വിളയിച്ചെടുത്ത കണിവെള്ളരിക്കായ്കള് ഹോര്‍ട്ടികോര്‍പ്പ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക വിപണി വഴിയാണ് രാജന് ഉത്പാദിപ്പിക്കുന്ന വെള്ളിരി ഭൂരിഭാഗവും വിറ്റഴിക്കുന്നത്. മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാല്‍ പാടശേഖരത്തില്‍ സ്വന്തമായുള്ള രണ്ടരയേക്കറോളം നിലത്തിലാണ് രാജന്റെ വെള്ളരിക്കൃഷി. തുടര്‍ച്ചയായുള്ള ആറാം വര്‍ഷമാണ് രാജന് ഇവിടെ വെള്ളിരി കൃഷി ചെയ്യുന്നത്. ആണ്ടില്‍ രണ്ടുതവണ നെല്‍കൃഷി ചെയ്തുപോരുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് കണിവെള്ളരി നട്ടുവളര്‍ത്തുന്നത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് ഇത്തവണയും രാജന് കൃഷിക്കുപയോഗിച്ചത്. ഓരോ വര്‍ഷവും വിളവെടുക്കുമ്പോള്‍ മികച്ച വെള്ളരിക്കായ്കള്‍ മാറ്റിവച്ച് അവയില്‍ നിന്ന് എടുക്കുന്ന വിത്തുകളാണ് തുടര്‍ന്നുള്ള വര്‍ഷം കൃഷിയിറക്കാന്‍ ഉപയോഗിക്കാറുള്ളത്. ഒരാഴ്ച മുമ്പാണ് രാജന്റെ കൃഷിയിടത്തില്‍…
Read Moreപോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന്; കണ്ണൂരിൽ കെ. സുധാകരനെതിരേ പരാതി
കണ്ണൂർ: പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്നു കാണിച്ച് കെ.സുധാകരനെതിരേ പരാതി. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിലാണ് തെരഞ്ഞെടുപ്പു കമ്മീഷന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത്. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമായിരുന്നുവെന്നും ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതിയുണ്ട്. കണ്ണൂർ മണ്ഡലത്തിലെ കീഴുന്ന സൗത്ത് യുപി സ്കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു സുധാകരൻ വോട്ട് ചെയ്തിരുന്നത്. ജയന്ത് ദിനേശാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ പകർത്തിയത്.
Read Moreബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: ആയുഷ് ഷെട്ടി സെമിയിൽ
നിംഗ്ബോ(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17. ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
Read Moreപാലക്കാടന്‍ കാറ്റ് അനുകൂലം രമേഷ് പിഷാരടി
കൊച്ചി: പാലക്കാടന്‍ കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. തൃപ്പൂണിത്തുറയില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നുംപറയാന്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്ബലന് ആണെങ്കില്‍ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയില്‍, അങ്ങനെ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂര്‍വം ഫ്ളിപ് ചെയ്ത് ഇടത്തോട്ട് ആക്കി…
Read Moreപരിയാരത്തു ബിജെപി നേതാവിനെ ആക്രമിച്ച സംഭവം: അഞ്ച് സിപിഎമ്മുകാർക്കെതിരേ കേസ്
തളിപ്പറമ്പ്: പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിനെ മർദിച്ചെന്ന പരാതിയിൽ അഞ്ചു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ഏരിയ പ്രസിഡന്റ് വി.പി. കുഞ്ഞിരാമനാണ് (56) മർദനമേറ്റത്. കുഞ്ഞിരാമന്റെ പരാതിയിൽ ബാബു, മനോഹരൻ, സി.എച്ച്. വിജയൻ, പി.പി. രാജീവൻ, ഭരതൻ എന്നിവരുടെ പേരിലാണ് തളിപ്പറന്പ് പോലീസ് കേസെടുത്തത്. കുഞ്ഞിരാമനെ തടഞ്ഞു നിർത്തി ബാബു ഇരുന്പുവടി കൊണ്ട് അടിക്കുകയും മറ്റുള്ളവർ മർദിച്ചുമെന്നുമാണ് കേസ്.
Read More‘ശോഭ സുരേന്ദ്രൻ, പാലക്കാട് മതേതര മണ്ണാണ് പണം കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവും’: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: എൻഡിഎ സ്ഥാനാഥി ശോഭാ സുരേന്ദ്രനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതര മണ്ണാണ് പണം കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.കൈയിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ടന്നും രാഹുൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം രാഹുൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്. ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ…
Read Moreവിഷുവിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
പരവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിൻ (06119) 15ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷൽ (06120) 16ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06115) പത്തിന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം ആറിന് കൊച്ചുവേളിയിൽ എത്തിച്ചേരും. മടക്ക…
Read Moreഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് യാത്രയയപ്പ് നൽകി
ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി (അപ്പൊസ്തലിക് നുൺഷ്യോ) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിക്ക് യാത്രയയപ്പ് നൽകി. കേന്ദ്ര വിദേശകാര്യമന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് ആർച്ച്ബിഷപ് നൽകിയ സംഭാവനകൾക്ക് സിബി ജോർജ് നന്ദി അറിയിച്ചു. യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കാണ് ആർച്ച്ബിഷപ് ജിറെല്ലിയെ ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞമാസം സ്ഥലം മാറ്റിയത്. 2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുണ്‍ഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
Read More