കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ്- ടെലഗ്രാം തട്ടിപ്പ് കേസുകളിലെ മുഖ്യ സൂത്രധാരന്മാര് അറസ്റ്റിലായ കേസില്‍ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്. രാജ്യവ്യാപകമായി ആളുകളെ ലക്ഷ്യമിട്ട് നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിംഗ് തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതികളെ തെലങ്കാനയിലെ മെഡിച്ചാല് മലക്ജിരി, ഹൈദരാബാദ് ജില്ലകളില്‍ നിന്നും ഒന്നിലധികം കേന്ദ്രങ്ങളില്‍ നടത്തിയ സമന്വയ ഓപ്പറേഷനിലൂടെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. പത്തു ദിവസങ്ങളായി നടത്തിയ സമാന്തര സൈബര്‍ ദൗത്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് ഹൈദരാബാദില്‍ നിന്ന് രണ്ട് പ്രധാന പ്രതികളെ അതിസാഹസികമായി അറസ്റ്റ് ചെയ്യാനായത്. ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്ല പ്രദേശത്ത് നിന്ന് നിരഞ്ജന് ചൗധരിയെയും( 40) ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പ് കേസില്‍ സബ്സാ കോളനിയില്‍ നിന്ന് സയ്യിദ് ഹസന് അലിയെയും(39) ആണ് അറസ്റ്റ് ചെയ്തത്. ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ് കേസ്പോലീസ് അന്വേഷണത്തില്‍, എറണാകുളം സ്വദേശിയായ…
Read MoreCategory: All News
അമേരിക്ക ചിലവേറിയതാണ് ! അമേരിക്കയിലെ യാത്രാച്ചെലവ് കണ്ട് ഞെട്ടി,രൂപയിൽ സമ്പാദിക്കുകയും ഡോളറിൽ ചിലവാക്കുകയും ചെയ്യുന്നത് വലിയ സമ്മർദമുണ്ടാക്കുന്നു എന്ന് ഇന്ത്യൻ യുവതി
അമേരിക്കൻ യാത്രയ്ക്കിടയിൽ ഇന്ത്യൻ രൂപയിൽ പണം ചെലവാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആകൃതി പാണ്ഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഓരോ ചെറിയ ചെലവുകളും ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റിക്കണക്കാക്കുന്നത് യാത്രയെ അങ്ങേയറ്റം ദുരിതപൂർണമാക്കി എന്നാണ് ആകൃതി പറയുന്നത്. ഒരു യുഎസ് ഡോളറിന്റെ മൂല്യം 93 മുതൽ 95 രൂപ വരെയായി ഉയർന്ന സാഹചര്യത്തിൽ, അമേരിക്കൻ യാത്ര തന്റെ ജീവിതത്തെക്കുറിച്ച് തന്നെ പുനർചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അവർ തമാശരൂപേണ പറഞ്ഞു. യാത്രയ്ക്കിടയിലെ ഗതാഗത സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അർദ്ധരാത്രിയിൽ വിമാനമിറങ്ങിയ തനിക്ക് ഹോട്ടലിലെത്താൻ മാത്രം 67 ഡോളർ ചെലവാക്കേണ്ടി വന്ന അനുഭവം അവർ പങ്കുവെച്ചു. ഒരു സാധാരണ കാപ്പിക്ക് പോലും 3-4 ഡോളർ നൽകണമെന്നും, ബേ ഏരിയയിൽ മൂന്ന് ദോശ കഴിച്ചപ്പോൾ ഏകദേശം 5,300 ഇന്ത്യൻ രൂപ (57 ഡോളർ) ചെലവായെന്നും…
Read Moreകണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി.
Read Moreകോൺഗ്രസ് ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ
മയ്യിൽ: മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ തകർത്ത സംഭവത്തിൽ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി വേളത്തെ കെ.കെ. മനീഷിനെ കോടതി റിമാൻഡ് ചെയ്തു. ഈ സഭവത്തിലെ ആദ്യ അറസ്റ്റാണ് മനീഷിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അടുത്തദിവസമാണ് ഗാന്ധിഭവൻ അക്രമിച്ചു തകർത്തത്. മയ്യിൽ സഹകരണ ബാങ്ക് ജീവനക്കാരനാണ് മനീഷ്. ഇന്നലെ ഉച്ചയ്ക്കാണ് ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ഓഫീസ് തകർത്തുവെന്ന കേസിലാണ് അറസ്റ്റ്. യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ രാഷ്ട്രീയ വൈരാഗ്യം വച്ച് കോൺഗ്രസുകാർ നൽകിയ കള്ളപ്പരാതിയിലാണ് പോലീസ് നടപടിയെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും മനീഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും സിപിഎം മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാകമ്മിറ്റി അംഗം കെ.സി. ഹരികൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ…
Read Moreപാർട്ടികോട്ടയിൽ നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ച് ഫ്ലെക്സ്
അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടി കോട്ടയിൽ സിപിഎമ്മിനെതിരേ വിമർശനമുന്നയിച്ച് ഫ്ളെക്സ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെള്ളക്കടയിലാണ് ഇന്നലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. “ഞാനും എന്റെ ഭാര്യയും തട്ടാനുമാകരുത് പാർട്ടി’ എന്നതാണ് പ്രധാന വാചകം. പാർട്ടിക്കു വേണ്ടത് ഭരണമല്ല. ചേർത്തുപിടിക്കേണ്ടത് നേതൃത്വമാണ്. തിരുത്തേണ്ടത് തിരുത്തിത്തന്നെ പോകണം. അതു നേതൃത്വത്തിൽനിന്നുതന്നെയാകട്ടെ എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെയാണ് നേതൃത്വത്തിനെതിരേ അണികൾ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
Read Moreവെള്ളാപ്പള്ളിയുടെ വനവാസ പരാമർശത്തിന് ആലപ്പുഴയിൽ കനത്ത തിരിച്ചടി
ആലപ്പുഴ: യുഡിഎഫ് പരാജയപ്പെട്ടാൽ വി.ഡി സതീശൻ വനവാസത്തിനു പോകുമോ എന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിന് കനത്ത തിരിച്ചടി.പരിഹാസത്തെ ധൈര്യപൂർവം വെല്ലുവിളിയായി സ്വീകരിച്ച വി.ഡി. സതീശനൊപ്പം ജനം നിൽക്കുന്നു എന്നാണ് യുഡിഎഫിനു ലഭിക്കുന്ന കനത്ത വിജയം സൂചിപ്പിക്കുന്നത്. വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴ ജില്ലയിൽ ഇടതുകോട്ടകളെ തകർത്താണ് യുഡിഎഫിന് വിജയം. അത് വി.ഡി. സതീശനുള്ള കനത്ത പിന്തുണയായും വിലയിരുത്തപ്പെടുന്നു. ജില്ലയിലെ മന്ത്രിമാരായിരുന്ന സജി ചെറിയാനും പി. പ്രസാദും പോലും വോട്ട് എണ്ണലിന്റെ ഘട്ടങ്ങളിൽ പിന്നോട്ടുപോയത് ഇടതുക്യാമ്പുകളെ അമ്പരപ്പിക്കുന്നു.
Read More‘നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങള്‍’: മൂവാറ്റുപുഴയില്‍ ഫ്ളക്സ്, ചര്‍ച്ചയായതോടെ നീക്കി
കൊച്ചി: ബാലറ്റ് പെട്ടി പൊട്ടിക്കാന്‍ നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് വീണ്ടും ഫ്ളക്സ്. മൂവാറ്റുപുഴ നഗരത്തിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് കോണ്‍ഗ്രസ് കൊടിമരത്തിന് തൊട്ടുതാഴെ “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡില്‍ സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ഫ്ളക്സിന്റെ ചിത്രം സോഷ്യല്‍ മീഡിയയയില്‍ അടക്കം വൈറല്‍ ആയതോടെ ആരോ ഫ്ളക്സ് നീക്കം ചെയ്തിട്ടുമുണ്ട്. നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നില്‍ സതീശന് അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. അതേസമയം, ചൊവ്വാഴ്ച ആലുവ യുസി കോളജിന് മുന്നില്‍ വി.ഡിയെ അനുകൂലിച്ച് ഫ്ളക്സ് എത്തിയിരുന്നു. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന്…
Read Moreസംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യപ്പെട്ട് നിധിന് രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഹർത്താൽ
കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ദന്തല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ 52 ആദിവാസി-ദളിത് സംഘടനകള്‍ നേതൃത്വം നല്കുന്ന നിധിന് രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് നിധിന് രാജ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനു മുന്നോടിയായി വൈകുന്നേരം ആറിന് ആക്ഷന്‍ കൗണ്‍സില്‍ പ്രകടനങ്ങള്‍ നടത്തും. ആശുപത്രി, പത്രം, പാല്, ആംബുലന്‍സ്, മാധ്യമങ്ങള്‍ തുടങ്ങിയവയെയും തൃശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ശ്രീശുഭാനന്ദ ആശ്രമത്തിലെ തീര്‍ഥാടകര്‍ക്കും സുഗമമായ യാത്ര ഒരുക്കുമെന്നും…
Read Moreവിവാഹം കഴിക്കുന്നതിനു മുൻപ് രണ്ട് തവണ ചിന്തിക്കുക: ഭർത്താവിന്റെ കഴുത്തിൽ ഞെക്കി പിടിച്ച് മുടിക്ക് കുത്തി ഭാര്യയുടെ മർദനം: വീഡിയോ വൈറലായതോടെ കല്യാണമേ വേണ്ടെന്ന് ജെൻസികൾ
സ്ത്രീ സമത്വത്തിനെതിരേ വാദിക്കുന്ന ഇന്നത്തെ കാലത്ത് പുരുഷൻമാർക്കെതിരേ നടക്കുന്ന അക്രമങ്ങളും ആരും കണ്ടില്ലെന്ന് നടിക്കരുത്. ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകൾ മാത്രമല്ലെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്ത്രീ തന്റെ ഭർത്താവിനെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക, എന്ന മുന്നറിയിപ്പോടെ @VishalMalvi_ എന്ന എക്സ് (X) ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. വീട്ടിനുള്ളിൽവച്ചുണ്ടാകുന്ന തർക്കങ്ങൾക്കിടയിൽ സ്ത്രീ ഭർത്താവിനെ അടിക്കുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. “കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിക്കുന്ന വ്യക്തി തന്റെ ലാപ്ടോപ്പിൽ റിക്കാർഡ് ചെയ്ത ദൃശ്യങ്ങളാണിത്. മർദനം പതിവായതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കാൻ യുവാവ് നിർബന്ധിതനായത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്പോൾ പലപ്പോഴും പുരുഷൻമാരുടെ കാര്യം പലരും മറന്ന് പോകുന്നു എന്നാണ്…
Read Moreകാമുകിയെ മുറിയിലേക്ക് വിളിപ്പിച്ചു, അവളെത്തുന്നതിനു മുൻപേ ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് ധൃതിയിൽ കഴിച്ചു; റൂമിലെത്തിയ പെൺകുട്ടി കണ്ടത് ചേതനയറ്റ നല്ലപാതിയെ
ഗുരുഗ്രാം: പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ. ഹരിയാന സെക്ടർ 53-ലെ ഫ്ലാറ്റിലാണ് 29കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രോഹിത് ലാൽ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, വ്യാഴാഴ്ച രാവിലെ രോഹിത്തിനൊപ്പം ഓഫീസിൽ പോകാനായി എത്തിയ സഹപ്രവർത്തകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ല. തുടർന്ന് സഹപ്രവർത്തകൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് രോഹിത്തിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു ചില മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ പ്രതിശ്രുത വധുവിനെ രോഹിത് മുറിയിലേക്കു ക്ഷണിച്ചിരുന്നതായും അവർ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.…
Read More