ടെ​ന്‍റ് ത​ക​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വം; മ​ന:​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു; റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര്‍ റി​മാ​ന്‍​ഡി​ല്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി 900 ​ക​ണ്ടി​യി​ല്‍ റി​സോ​ര്‍​ട്ടി​ലെ ടെ​ന്‍റ് ത​ക​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ റി​മാ​ന്‍​ഡി​ല്‍. റി​സോ​ര്‍​ട്ടി​ന്‍റെ മാ​നേ​ജ​ര്‍ സ്വ​ച്ഛ​ന്ത്, സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​നു​രാ​ഗ് എ​ന്നി​വ​രെ​യാ​ണ് മേ​പ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ന​ഃപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യക്കാ​ണ് കേ​സെ​ടു​ത്തത്.

റി​സോ​ര്‍​ട്ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ടെ​ന്‍റി​നും ഷെ​ഡി​നും സു​ര​ക്ഷ​യും ലൈ​സ​ന്‍​സും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. അ​തേസ​മ​യം പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് റി​സോ​ര്‍​ട്ട് ന​ട​ത്തി​യ​തെ​ന്നാ​ണ് റി​സോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്.

റി​സോ​ര്‍​ട്ടി​നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ടെ​ന്‍റി​ന് അ​നു​മ​തി​ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ര​ഞ്ഞി​മ​ങ്ങാ​ട് അ​ക​മ്പാ​ടം ബി​ക്ക​ന്‍ ഹൗ​സി​ല്‍ നി​ഷ്മ(24)​യാ​ണ് ടെ​ന്‍റ് ത​ക​ര്‍​ന്ന് വീ​ണ് മ​രി​ച്ച​ത്.

‌ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത ഇ​ത്ത​രം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ മേ​പ്പാ​ടി​യി​ല​ട​ക്കം വ​യ​നാ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഇത്തരം കേന്ദ്രങ്ങൾ വ​യ​നാ​ട​ന്‍ ടൂ​റി​സ​ത്തി​നു ഭീ​ഷ​ണി​യായി മാറുകയാണ്.

‌നേരത്തെ മേ​പ്പാ​ടി മേ​ഖ​ല​യി​ലെ റി​സോ​ര്‍​ട്ടി​നു സ​മീ​പ​ത്തെ ടെ​ന്‍റി​ല്‍ താ​മ​സി​ച്ചി​രു​ന്ന യു​വ​തി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​ത്ത​രം ദാ​രു​ണ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്ര​മ​ല്ലാ​തെ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തുന്നില്ലെന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment