പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്. View this post on Instagram…
Read MoreCategory: All News
ഭര്‍ത്താവിന്റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; വൈറലായി യുവതിയുടെ വീഡിയോ
ഭർത്താവിന്റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “എന്റെ ഭർത്താവിന്റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. യോഗ അധ്യാപിക കൂടിയായ ഇഷുവിന്റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി…
Read Moreനടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിനെതിരേയുള്ള അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരേ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.
Read Moreസ്ത്രീകളെ ട്രോളിക്കൊല്ലുന്ന മെനുവുമായൊരു ഹോട്ടൽ; വൈറലായി പോസ്റ്റ്
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുന്നവർ മെനു കാർഡിലെ പേര് നോക്കിയാകും മിക്കപ്പോഴും ഓർഡർ ചെയ്യുന്നത്. കേൾക്കാൻ ഒരു ഗുമ്മുള്ള പേരുകൾ കസ്റ്റമറിനെ ആകർഷിക്കുമെന്ന് ഹോട്ടലുകാർക്കും നന്നായി അറിയാം. അതിനാൽ അവരും ഇത്തരം പേരുകളാകും മെനു കാർഡിൽ വയ്ക്കുന്നതും. ചില പേരുകൾ വായിച്ച് ഓർഡർ ചെയ്യുന്പോഴാകും അബദ്ധം മനസിലാകുന്നത്. ഭക്ഷണവും പേരും തമ്മിൽ യാതൊരു ബന്ധവും കാണില്ല. അത്തരത്തിലൊരു മെനു കാർഡാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിലെ ഉംദ ഹോട്ടലാണ് ഇത്തരത്തിൽ വൈവിധ്യമായ ഒരു മെനു കാർഡ് നിർമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഉംദയുടെ വുമൺ സ്പെഷ്യൽ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം കാർഡിലുണ്ട്. ‘കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് വിഭവങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. കുച്ച് നഹി- (220 രൂപ),…
Read Moreനാളെയാണ് നാളെയാണ്… എളുപ്പത്തിൽ കോടീശ്വരനാകാമെന്ന പരീക്ഷണത്തിൽ മലയാളികൾ വാശിയോടെ പങ്കെടുത്തു; 80 ലക്ഷം അച്ചടിച്ച തിരുവോണം ടിക്കറ്റിൽ 70 ലക്ഷത്തോളം വിറ്റഴിഞ്ഞു
തിരുവനന്തപുരം: ഭാഗ്യ പരീക്ഷണത്തിൽ നിന്ന് മലായാളി മാറിനിന്നില്ല. തിരുവോണം ബംപർ വിൽപ്പന 70 ലക്ഷത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയി. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബംപറിന്റെ പ്രകാശനവും തിരുവോണം ബംപറിന്റെ നറുക്കെടുപ്പും നടത്തും.
Read Moreഎം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് വീണ്ടും നിയമ നടപടിയിലേക്ക്. അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു.
Read Moreഏഴഴകുമായി അവൾ വിരുന്നെത്തി…
ഏഴഴകുമായി അവൾ വിരുന്നെത്തി… പത്തനംതിട്ട കൈപ്പട്ടൂർ നന്ദനത്തിൽ മോഹനന്റെ വീട്ടിൽ വിരുന്നെത്തിയ മയിൽ… ചിത്രം- നിധിൻ
Read Moreയുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം പുന്നമറ്റത്തിൽ കണ്ണൻ (ഹനുമാൻ കണ്ണൻ-34), തീയക്കാട്ട്തറയിൽ വി.ആർ. രാഹുൽ (പൊന്നപ്പൻ-33), വെച്ചുർ അഖിൽ നിവാസിൽ അഖിൽ പ്രസാദ് (കുക്കു-32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ആറോടുകൂടി മണ്ണന്താനം ഷാപ്പിനു സമീപം ടിവി പുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോടു മുൻ വിരോധം നിലനിന്നിരുന്നു. മർദ്ദിക്കുകയും സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതികൾക്കു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More74-ാം പിറന്നാൾ നിറവിൽ നരേന്ദ്രമോദി: ദാര്‍ശനികനായ നേതാവെന്ന് ബിജെപി നേതാക്കള്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. “ഹായ് മുജെ സൗഗന്ധ് ഭാരത്, ഭുലു നാ ഏക് ക്ഷൺ തുജെ, രക്ത് കി ഹർ ബൂണ്ടി മേരി, ഹായ് മേരാ അർപാൻ തുജെ. 2014-ൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ നരേന്ദ്ര ദാമോദർദാസ് മോദി നടത്തിയ ഓരോ ചുവടിലും ഈ വാക്കുകൾ പ്രതിധ്വനിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. ഇന്ന് ഒഡിഷയിലെത്തുന്ന മോദി സൈനിക വിദ്യാലയത്തിന്റെ പരിസരത്തുള്ള ഗഡകണ ചേരിയിലാണ് പിറന്നാള്‍ ദിനം ചെലവഴിക്കുക. വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
Read Moreഭർത്താവിന്റെ കാറിന്റെ ഗ്ലാസ് ഭാര്യ തല്ലിത്തകർത്തു; വീഡിയോ വൈറലായതോടെ വിമർശനവുമായി ആളുകൾ; സത്യാവസ്ഥ മനസിലായപ്പോൾ ചേർത്തു പിടിച്ച് സൈബറിടം
കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തിയ ആളുകൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ യുവതിക്കൊപ്പം നിന്നു. തന്റെ ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം കാറിൽ അസമയത്ത് യാത്ര ചെയ്യുന്നത് അറിഞ്ഞ് എത്തിയതാണ് യുവതി. ഇരുവരേയും ഒന്നിച്ച് കണ്ടതോടെ മനോനില തെറ്റിയ യുവതി കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു. എന്നാൽ യുവതിയുടെ ഈ പ്രവർത്തി കണ്ട് ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും അവരെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതു കൂടി ആയപ്പോൾ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ…
Read More