കാ​ട്ടാ​ക്ക​ട​യി​ല്‍ യു​വാ​വി​നെ താ​ക്കോ​ൽ കൊ​ണ്ടു കു​ത്തി​ക്കൊ​ന്നു; കു​ത്തേ​റ്റ​ത് വാ​രി​യെ​ല്ലി​നു സ​മീ​പം; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ വാ​ക്കുത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. എ​ള്ളു​വി​ള സ്വ​ദേ​ശി രാ​ഹു​ലാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ കി​ള്ളി​യി​ലെ രാ​ജ​ശ്രീ ആ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ലും പ്ര​തി​ക​ളും ത​മ്മി​ല്‍ നേ​ര​ത്തെ​യു​ണ്ടാ​യ വാ​ക്കേ​റ്റം ഇ​ന്ന​ലെ വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. താ​ക്കോ​ലു​പ​യോ​ഗി​ച്ചു​ള്ള കു​ത്താ​ണ് ഗു​രു​ത​ര പ​രി​ക്കി​ലും മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വാ​രി​യെ​ല്ലി​നു സ​മീ​പ​മാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യാ​ണ്. പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ബൈ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ പ​ണ​ത്തെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കും.

Read More

യേ​ശു​ദാ​സി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ആ​രോ​പ​ണം: പു​ലി​യൂ​രി​ലെ സ്വ​ത്തു​ത​ർ​ക്കം തെ​രു​വി​ലേ​ക്ക്

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി​യി​ൽ പ​ടി​ഞ്ഞാ​റേപ​റ​മ്പി​ൽ യേ​ശു​ദാ​സി​ന്‍റെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദു​രൂ​ഹ​ത​ക​ൾ വ​ർ​ധി​ക്കു​ന്നു. മ​ര​ണ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ കു​ടും​ബ​ത്തി​ൽ സ്വ​ത്തു​ത​ർ​ക്കം രൂ​ക്ഷ​മാ​യി. മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വാ​ഴ ന​ട്ട​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. യേ​ശു​ദാ​സി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ലീ​ന​യു​ടെ 30 സെന്‍റ് സ്ഥ​ല​ത്ത് സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ൽ അ​തി​ക്ര​മി​ച്ചുക​യ​റി വാ​ഴ ന​ട്ട​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ കൃ​ഷി​യി​റ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ലീ​ന​യെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന് ലീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക​ൾ വെ​ട്ടി​മാ​റ്റി. ഇ​തി​നെ​തി​രേ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചെ​ന്നു കാ​ട്ടി ഗ​ബ്രി​യേ​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, ഇ​തു ത​ന്നെ കു​ടു​ക്കാ​നു​ള്ള വ്യാ​ജ പ​രാ​തി​യാ​ണെ​ന്നാ​ണ് ലീ​ന​യു​ടെ പ​ക്ഷം.ല​ക്ഷ്യം കോ​ടി​ക​ളു​ടെ സ്വ​ത്ത്?യേ​ശു​ദാ​സി​ന്‍റെ മ​ര​ണം ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ലീ​ന ആ​രോ​പി​ക്കു​ന്നു. ഇ​തി​ന് തെ​ളി​വാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ചി​ല സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ്.യേ​ശു​ദാ​സി​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ…

Read More

പാ​ക് ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ: ഇ​റാ​ൻ പി​ന്മാ​റു​ന്നു; യാ​ത്ര റ​ദ്ദാ​ക്കി ജെ.​ഡി വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന നി​ർ​ണാ​യ​ക സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു ന​ട​ത്താ​നി​രു​ന്ന യാ​ത്ര യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ളോ​ടു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളോ​ട് ഇ​റാ​ൻ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് നീ​ക്ക​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​ൻ​സ് നി​ല​വി​ൽ വാ​ഷിം​ഗ്ട​ണി​ൽ തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കേ​ണ്ട ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​റ്റ് ഹൗ​സി​ൽ അ​ടി​യ​ന്ത​ര ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഗ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ചു മു​തി​ർ​ന്ന യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മി​യാ​മി​യി​ൽ​നി​ന്ന് ഇ​സ്‌​ല​മാ​ബാ​ദി​ലേ​ക്കു തി​രി​ക്കേ​ണ്ടി​യി​രു​ന്ന യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്‌​ന​റും വാ​ഷിം​ഗ്ട​ണി​ലേ​ക്കു മ​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം…

Read More

കാ​ത്സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ പ​ഴ​ങ്ങ​ളി​ൽ സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ്നി​ർ​ബ​ന്ധ​മാ​ക്കി

പരവൂർ: വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മാ​മ്പ​ഴം, വാ​ഴ​പ്പ​ഴം, പ​പ്പാ​യ തു​ട​ങ്ങി​യ​വ കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ നി​രോ​ധി​ത രാ​സ​വ​സ്തു​വാ​യ കാ​ത്സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന കൃ​ത്രി​മ​മാ​യ പ​ഴു​പ്പി​ക്ക​ൽ രീ​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് എ​ഫ്എ​സ്എ​സ്എ​ഐ നി​ർ​ദേ​ശം ന​ൽ​കി. കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ൽ​സ്യം കാ​ർ​ബൈ​ഡി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന അ​സ​റ്റി​ലീ​ൻ വാ​ത​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​ശ​യ​മു​ള്ള പ​ഴ​ങ്ങ​ൾ ഒ​രു അ​ട​ച്ച പാ​ത്ര​ത്തി​ൽ വ​യ്ക്കു​ന്നു. ഇ​തി​ൽ പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന് പൊ​ട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്) ക​ല​ർ​ത്തി​യ ഈ​ർ​പ്പ​മു​ള്ള പേ​പ്പ​ർ സ്ട്രി​പ്പ് വ​യ്ക്കു​ന്നു.​പ​ഴ​ങ്ങ​ളി​ൽ കാ​ർ​ബൈ​ഡ് ഉ​ണ്ടെ​ങ്കി​ൽ പേ​പ്പ​ർ സ്ട്രി​പ്പി​ന്‍റെ നി​റം പെ​ട്ടെ​ന്ന് മാ​റു​ന്നു. ഇ​ത് ക​ച്ച​വ​ട​ക്കാ​രെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാം. പ​ഴ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​ഴു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​സാ​ല അ​ഥ​വാ കാ​ൽ​സ്യം കാ​ർ​ബൈ​ഡ്…

Read More

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയും അവിവാഹിതനായ യുവാവും ഒ​രു ക​യ​റി​ൽ ജീ​വ​നൊ​ടു​ക്കി​

കോ​ഴി​ക്കോ​ട് : യു​വാ​വി​നെ​യും യു​വ​തി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി ക​ള്ളാ​ട് സ്വ​ദേ​ശി പ​ഞ്ചാ​ര​പ്പ​റ​മ്പ​ത്ത് ചാ​ത്ത​ന്‍​ക​ണ്ടി അ​ജേ​ഷ് (32), പേ​രാ​മ്പ്ര കു​യി​മ്പി​ല്‍ സ്വ​ദേ​ശി​നി ത​ട്ടാ​ന്‍​ക​ണ്ടി ശ​ര​ണ്യ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​മ്പി​ലാ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​ശു​മാ​വി​ല്‍ ഒ​രേ​ക​യ​റി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍. പു​തി​യ വീ​ട് അ​ടി​ച്ചു​വാ​രാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ര​ണ്യ പോ​യ​ത്. നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് പൊ​ലീ​സ് ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൊ​ട്ടി​ല്‍​പ്പാ​ലം ക​ള്ളാ​ട് മ​ല​യി​ലെ മാ​മ്പി​ലാ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​യാ​യ ശ​ര​ണ്യ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. അ​ജേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്.

Read More

സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കേ​ണ്ട: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍; നെന്മാറയിലെ ഓഫീസ് തുറക്കുന്നത് മാറ്റി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഡ​യ​റി സ്‌​ട്രോം​ഗ് റൂ​മി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ മു​റി തു​റ​ക്കാ​നാ​യി​രു​ന്നു ഇ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും മു​റി തു​റ​ക്കു​ന്ന കാ​ര്യം ഫോ​ണി​ല്‍ വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തി​രു​ന്നു. രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​രു സ്‌​ട്രോം​ഗ് റൂ​മും തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Read More

പാ​ച​ക വാ​ത​ക ക്ഷാ​മം, തൊ​ഴി​ലാ​ളി അ​ഭാ​വം: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

പ​ത്ത​നം​തി​ട്ട: പാ​ച​ക വാ​ത​ക ക്ഷാ​മ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും കാ​ര​ണം ഹോ​ട്ട​ൽ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.പാ​ച​ക​ത്തി​ന് അ​നി​വാ​ര്യ​മാ​യ എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​നു ല​ഭ്യ​മ​ല്ല. ഇ​തോ​ടെ വി​റ​ക് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം പ​ല​യി​ട​ത്തും പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വി​ജ​യ​ക​ര​മാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യും മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ടെ​ടു​പ്പി​നാ​യി ഒ​ന്നി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി. പാ​ച​ക രം​ഗ​ത്തു വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി.ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പാ​ച​ക വാ​ത​ക വി​ത​ര​ണ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ട​സ​ങ്ങ​ൾ കാ​ര​ണം പ​ല ഹോ​ട്ട​ലു​ക​ൾ​ക്കും ദി​വ​സേ​ന പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ചി​ല ഹോ​ട്ട​ലു​ക​ൾ സ​മ​യ​പ​രി​ധി കു​റ​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, മ​റ്റു​ചി​ല​ർ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കാ​നാ​കാ​ത്ത​ത് പ്ര​ശ്നം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ജോ​ലി കു​റ​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

‘വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല’: ഹൻസിക മോ​ട്‌​വാ​ണി

‌ബാ​ല​താ​ര​മാ​യി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന് പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് ഹ​ൻ​സി​ക മോ​ട്‌​വാ​ണി. ബാ​ല​താ​ര​മാ​യി മും​ബൈ സി​നി​മാ, ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും നാ​യി​ക​യാ​യ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ തെ​ന്നി​ന്ത്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ മാ​ണ് ഹ​ൻ​സി​ക​യ്ക്കു ല​ഭി​ച്ച​ത്. സെ​റ്റു​ക​ളി​ലെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് കൊ​ണ്ട് പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​ൻ​സി​ക പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലാ​ത്ത വ​സ്ത്രം ത​ന്നാ​ൽ ഞാ​ൻ ധ​രി​ക്കി​ല്ല. ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ തു​റ​ന്നു പ​റ​യ​ണം എ​ന്നാ​ണ് അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​രി​ക്ക​ൽ പ​റ​ഞ്ഞാ​ൽ പി​ന്നീ​ട് അ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല. ആ​ദ്യ​ത്തെ സ്റ്റെ​പ്പി​ലാ​ണ് കാ​ര്യ​മെ​ന്നും ഹ​ൻ​സി​ക പ​റ​യു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗം വ​ള​രെ ന​ല്ല​താ​ണ് അ​വ​രാ​ണ് എ​ന്നെ സി​നി​മാ ന​ടി​യാ​ക്കി​യ​ത്. എ​ന്‍റെ സ്വ​ന്തം ആ​ൾ​ക്കാ​രാ​യാ​ണ് അ​വി​ടെ​യു​ള്ള​വ​രെ കാ​ണു​ന്ന​തെ​ന്നും ഹ​ൻ​സി​ക പ​റ​ഞ്ഞു. വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല. എ​ന്‍റെ…

Read More

ജ​പ്പാ​നി​ൽ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​നു ജീ​വി​ക്കാ​ൻ ഒ​രു മാ​സം 2.9 ല​ക്ഷം രൂ​പ​യു​ടെ ചെല​വ്, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഇ​ന്ത്യ​ൻ യു​വ​തി​, സോഷ്യൽ മീഡിയയിൽ തീ പാറും ചർച്ചകൾക്ക് തുടക്കം.

ടോ​ക്കി​യോ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ഒ​രു മാ​സ​ത്തെ ചെലവി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് അ​വി​ടെ ജീ​വി​ക്കാ​ൻ പ്ര​തി​മാ​സം 2.9 ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​നാ​ക്ഷി ശ​ർ​മ്മ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് യു​വ​തി​യു​ടെ ചി​ല​വു​ക​ളു​ടെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. വാ​ട​ക​യും അ​നു​ബ​ന്ധ ചി​ല​വു​ക​ളും, പ്ര​തി​മാ​സം ഏ​ക​ദേ​ശം 1.16 ല​ക്ഷം രൂ​പ​യാ​കും. മ​ക​ന്‍റെ ഡേ​കെ​യ​ർ ചി​ല​വി​നാ​യി ഒ​രു മാ​സം ഏ​ക​ദേ​ശം 58,000 രൂ​പ​വ​രെ​യാ​കും. ജ​പ്പാ​നി​ൽ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി 58,000 – 87,000 രൂ​പ ചി​ല​വാ​കും. ഇ​ന്ധ​നം, ടോ​ൾ, വാ​ഹ​ന സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി 29,000 – 58,000 രൂ​പ​യാ​ണ് ചി​ല​വാ​ക്കു​ന്ന​ത്. യു​വ​തി​യു​ടെ വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ടോ​ക്കി​യോ​യി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ളം…

Read More

സ​ഹോ​ദ​ര​ന്‍റെ മു​ന്‍​ഭാ​ര്യ​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി ന​ടി ഹ​ന്‍​സി​ക

സ​ഹോ​ദ​ര​ന്‍റെ മു​ന്‍ ഭാ​ര്യ മു​സ്‌​കാ​ന്‍ നാ​ന്‍​സി ജെ​യിം​സി​നെ​തി​രേ മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കി ന​ടി ഹ​ന്‍​സി​ക മോ​ട്‌​വാ​ണി. മും​ബൈ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ന്‍​സി​ക ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ര​ണ്ട് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​രം മാ​ന​ന​ഷ്ട​കേ​സ് കൊ​ടു​ത്ത​ത്. ത​നി​ക്കെ​തി​രേ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് മു​സ്‌​കാ​നെ വി​ല​ക്ക​ണ​മെ​ന്നും പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ന്‍​സി​ക ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ഡ്വ. അ​ദ്‌​നാ​ന്‍ ഷെ​യ്ഖ് മു​ഖേ​നെ​യാ​ണ് താ​രം ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. സ​ഹോ​ദ​ര​ന്‍റെ മു​ൻ​ഭാ​ര്യ ത​നി​ക്കെ​തി​രേ തെ​റ്റാ​യ​തും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ​തു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ഹ​ന്‍​സി​ക ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​രോ​പ​ണം. ഹ​ന്‍​സി​ക​യ്ക്കും സ​ഹോ​ദ​ര​ന്‍ പ്ര​ശാ​ന്ത് മോ​ട്‌​വാ​നി​ക്കു​മെ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ള്‍ നേ​ര​ത്തെ മു​സ്‌​കാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ക​ടം ന​ല്‍​കി​യ 27 ല​ക്ഷം രൂ​പ തി​രി​കെ ത​രാ​തി​രി​ക്കാ​നാ​ണ് മു​സ്‌​കാ​ന്‍ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത് എ​ന്ന് ഹ​ന്‍​സി​ക ഹ​ര്‍​ജി​യി​ല്‍…

Read More