ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി (അപ്പൊസ്തലിക് നുൺഷ്യോ) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിക്ക് യാത്രയയപ്പ് നൽകി. കേന്ദ്ര വിദേശകാര്യമന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് ആർച്ച്ബിഷപ് നൽകിയ സംഭാവനകൾക്ക് സിബി ജോർജ് നന്ദി അറിയിച്ചു. യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കാണ് ആർച്ച്ബിഷപ് ജിറെല്ലിയെ ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞമാസം സ്ഥലം മാറ്റിയത്. 2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുണ്‍ഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
Read MoreCategory: All News
തൃഷ സിനിമാരംഗം വിടുന്നു?
കഴിഞ്ഞ കുറച്ചു നാളുകളായി കോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് തൃഷ കൃഷ്ണൻ. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സംഗീത ആരോപിക്കുന്ന നടി തൃഷയാണെന്നാണ് ശക്തമായ വാദം. സംഗീത-വിജയ് വിവാഹമോചനക്കേസ് കോടതിയിലാണ്. തൃഷ തന്റെ പങ്കാളിയാണെന്ന സൂചന വിജയ് ഇതിനിടെ നൽകിയിട്ടുണ്ട്. കരിയറിൽ തുടരെത്തുടരെ സിനിമകൾ ചെയ്ത് മുന്നേറവെയാണ് തൃഷയുടെ പേര് വിജയ്യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്. വിജയ് സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പിന്നാലെ തൃഷയും സിനിമാ മേഖല വിടുകയാണെന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഈ വാർത്ത ശരിയാണെന്ന് സംവിധായകൻ ചിത്ര ലക്ഷ്മണൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണിപ്പോൾ. തൃഷയെക്കുറിച്ച് കേൾക്കുന്ന വാർത്ത ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത് എന്നാണ് തന്റെ വ്യൂവേർസിന്റെ ചോദ്യത്തിന് മറുപടിയായി ചിത്ര ലക്ഷ്മണൻ പറഞ്ഞത്. തൃഷയുടെ ആരാധകരെ…
Read Moreമറന്നാൽ ഞാൻ പിണങ്ങൂട്ടോ… വട്ടിയൂര്‍ക്കാവിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി പേര് പരാമര്‍ശിച്ചില്ല: പിണങ്ങിപ്പോയി ആർ. ശ്രീലേഖ; അനുനയിപ്പിച്ച് തിരികെ എത്തിച്ച് നേതാക്കൾ
തിരുവനന്തപുരം: പ്രചാരണ പരിപാടിയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദി വിട്ടിറങ്ങി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസംഗിക്കുന്നതിനിടെയാണ് ശ്രീലേഖ വേദിവിട്ട് ഇറങ്ങിയത്. പിന്നീട് പ്രവർത്തകർ അനുനനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ എത്തിച്ചത്.
Read Moreപേര്മാറ്റം: അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന ആവശ്യത്തെ അനുകൂലമായി പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം റിട്ടേണിംഗ് ഓഫീസര്‍ അട്ടിമറിച്ചുവെന്ന് തൃപ്പൂണിത്തുറ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഞജിലി നായര്‍.രാഷ്ടീയ ഗൂഢലക്ഷ്യത്തോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നിലപാട് സ്വീകരിച്ചതെന്നും ഇതിനെതിരെ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ തന്നെ സിനിമാ മേഖലയിലും, പൊതുവായും അഞ്ജലി നായര്‍ എന്നാണ് അറിയപ്പെടുന്നത്.തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോസ്റ്ററടിച്ചതും, പ്രചാരണം നടത്തിയതും അങ്ങനെയാണെന്നും അതിനാല്‍ ഇപ്പോള്‍ ബാലറ്റില്‍ ചേര്‍ത്തിരിക്കുന്ന അഞ്ജലി പി.വി. എന്ന തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നും ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹിയറിംഗ് നടത്തി അന്നുതന്നെ അനുഭാവപൂര്‍വം തീരുമാനം എടുക്കണമെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റിട്ടേണിംഗ്…
Read Moreമുകേഷിനും ഗണേഷിനും കൊമ്പുണ്ടായിരുന്നോ? രഞ്ജിത്തിനെതിരായ പോസ്റ്റിന് മറുപടിയുമായി മാലാ പാര്‍വതി
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ സ്വീകരിച്ച അതിവേഗ നടപടിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയായി ‘മുകേഷിനും ഗണേഷനും എന്താ കൊമ്പുണ്ടായിരുന്നോ’ എന്ന പോസ്റ്റിന് മറുപടിയുമായാണ് ഇപ്പോള്‍ നടി എത്തിയിരിക്കുന്നത്. “മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, കുട്ടികളെ കൂട്ടികൊടുത്ത കേസില്‍ നടപടി നേരിടുന്നു. അതാ ഞാന്‍ പറഞ്ഞത് സ്ത്രീ പറഞ്ഞാല്‍ ഉടനെ, എന്നല്ല എന്റെ നയം. പരാതിയില്‍ നീതികേടും ഉണ്ടാകാന്‍ പാടില്ല. ഗണേശനെതിരെ പരാതി പോലീസില്‍ എത്തിയോ അത്’, എന്നായിരുന്നു മാലാ പാര്‍വതി മറുപടി നല്‍കിയത്. സംവിധായകന് രഞ്ജിത്തിന്റെ അറസ്റ്റിനു പിന്നാലെ ഇതാണ് കേരളമെന്നും ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകുമെന്നും അവര്‍ കുറിച്ചിരുന്നു. രഞ്ജിത്തിനെതിരെ മാലാ പാര്‍വതി പങ്കിട്ട പോസ്റ്റ്“സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും…
Read More10 ലക്ഷം രൂപയുടെ ഇൻഷുറൻസിനായി കൊന്നുതള്ളിയത് ഭാര്യയേയും മക്കളെയും; 14 വർഷത്തിന് ശേഷം പ്രതിയെ വലയിലാക്കി പോലീസ്
മലപ്പുറം: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 14 വർഷത്തിന് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്. 2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
Read Moreഗുഡ്സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫിയെടുത്തു: വിദ്യാര്‍ഥിക്ക് ഷോക്കേറ്റു; കുട്ടിയുടെ നില അതീവ ഗുരുതരം
കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർഥി വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Read Moreനൂറുകണക്കിനു സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ തടഞ്ഞുവച്ചിരിക്കുന്നത് എന്തുകൊണ്ട്: എഫ്സിആര്‍എ ഭേദഗതി പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം; ജോസ് കെ. മാണി
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എഫ്സിആര്‍എ ഭേദഗതി ബില്ലും നിര്‍ദിഷ്ട ക്രിസ്ത്യന്‍ ലോ ബോര്‍ഡും പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയാനാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. അങ്ങനെയാണെങ്കില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന നൂറുകണക്കിനു സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ തടഞ്ഞുവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു. എന്തു രാജ്യദ്രോഹ പ്രവര്‍ത്തനമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവ മിഷണിമാര് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കണം. ഇതേപോലെ തന്നെയാണ് ക്രിസ്ത്യന്‍ ലോ ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. മതപരമായ കാര്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സഭയുടെതായ നിയമങ്ങളുണ്ട്. ആദ്യ കുര്‍ബാന സ്വീകരണവും മാമോദീസയടക്കമുള്ള കൂദാശകളില്‍ പോലും കൈകടത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ക്രൈസ്തവ അനുഷ്ഠാനങ്ങളില്‍ സഭയുടെ നിയമങ്ങള്‍ക്ക് പകരം ഒരു പൊതു നിയന്ത്രണവും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്ക്കാരിനുള്ളതെന്ന…
Read Moreഎസ്ഡിപിഐയുമായി രഹസ്യധാരണയില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സഹായം സിപിഎമ്മോ ഇടതുമുന്നണിയോ തേടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ഇടതുമുന്നണിയോ സ്ഥാനാർഥി വി. ശിവൻകുട്ടി നേരിട്ടോ എസ്ഡിപിഐയുടെ സഹായം ചോദിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി ശക്തികൾ കേരളത്തിലും രാജ്യത്തുമുണ്ട്. രാഷ്ട്രീയമായി എൽഡിഎഫിനോട് യോജിപ്പില്ലാത്തവർ പോലും ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫിനു വോട്ടു ചെയ്തിട്ടുണ്ടാകാം. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണു ശരിയായ ബദൽ എന്നു തോന്നുന്നതു കൊണ്ടാണു ജനങ്ങൾ ഇത്തരത്തിൽ വോട്ടു ചെയ്യുന്നതെന്നും അല്ലാതെ ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണയുടെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകില്ലമറ്റുള്ളവരുടെ മനസിലുള്ള ചോദ്യങ്ങൾക്കു തനിക്ക് ഉത്തരം നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു ദിവസങ്ങളായി ചില മാധ്യമപ്രവർത്തകർ ബോധപൂർവം ബഹളമുണ്ടാക്കാൻ ശ്രമിക്കുന്നു. മാധ്യമപ്രവർത്തകരുമായി ആദ്യമായി സംവദിക്കുന്ന ആളല്ല താൻ. എന്നാൽ മുന്‍പു ചെലവഴിച്ചിരുന്ന അത്രയും സമയം ഇപ്പോൾ…
Read Moreയുഡിഎഫിന്റെ ഇരുണ്ടകാലം തിരികെ വരരുത്’; ഫേസ് ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഫേസ് ബുക്കില്‍ യുഡിഎഫിനെതിരേ പോസ്റ്റ് പങ്ക് വച്ച് മുഖ്യമന്ത്രി. കേരളത്തെ പിന്നോട്ടടിച്ച യുഡിഎഫിന്റെ ഇരുണ്ടകാലം തിരികെ വരരുതെന്ന് ആഹ്വാനം ചെയ്താണ് ഫേസ് ബുക്ക് പോസ്റ്റ്.യുഡിഎഫ് ഭരണത്തിലിരുന്ന 2011- 16 കാലഘട്ടത്തില്‍ പരാജയപ്പെട്ട പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന നവ കേരളത്തിനായി ഒരുമിച്ചു പോരാടാമെന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.പ്രതിപക്ഷ നേതാവുമായി നേരിട്ടു സംവാദത്തിനില്ലെന്നും ഫേസ് ബുക്ക് സംവാദം നടത്താമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയാറാകാതെ ഓടിയൊളിച്ചെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഫേസ് ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
Read More