മുംബൈ: അടുത്തവർഷം അമേരിക്കയിൽ സാന്പത്തികമാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയിലും ഏഷ്യയിലും ഓഹരികളെ വലിച്ചുതാഴ്ത്തി. യൂറോപ്പും കിതച്ചു. സ്വർണവില കയറി. ക്രൂഡ്ഓയിൽ വില താണശേഷം കയറി. റേറ്റിംഗ് ഏജൻസികൾ വളർച്ചപ്രതീക്ഷ താഴ്ത്തി. അമേരിക്കയിലെ കടപത്രവിലയിലെ മാറ്റമാണ് ആശങ്ക വളർത്തിയത്. കടപത്രങ്ങൾക്കു വില കൂടുന്പോൾ അതിൽനിന്നുള്ള ആദായം കുറയുന്നു. വെള്ളിയാഴ്ച അമേരിക്കയിലെ ദീർഘകാല കടപത്രങ്ങളുടെ ആദായം മൂന്നുമാസ കടപത്രങ്ങളുടേതിലും കുറവായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള എല്ലാ മാന്ദ്യത്തിനും മാസങ്ങൾ മുന്പ് ഇങ്ങനെ സംഭവിച്ചിരുന്നു. ഇന്നലെ കൂടുതൽ വികസിത രാജ്യങ്ങളിലും കടപത്രങ്ങൾക്കു വില കൂടി, ആദായം കുറഞ്ഞു. വെള്ളിയാഴ്ച രണ്ടുശതമാനത്തോളം താണ യുഎസ് ഓഹരിസൂചികകൾ ഇന്നലെയും താഴോട്ടായിരുന്നു. ഇന്ത്യൻ ഓഹരിസൂചികകൾ ഇന്നലെ താഴോട്ടു നീങ്ങി. സെൻസെക്സ് രണ്ടു ദിവസംകൊണ്ട് 575 നഷ്ടപ്പെടുത്തി.രൂപ ഇന്നലെ താഴോട്ടുപോയെങ്കിലും ഒടുവിൽ പിടിച്ചുനിന്നു. ഡോളറിന് 68.96 രൂപയാണു ക്ലോസിംഗ് നിരക്ക്. ചൈനീസ് ഓഹരിസൂചിക ഷാങ്ഹായ് കോംപസിറ്റ് രണ്ടുശതമാനം…
Read MoreCategory: Business
അനുജനെ ‘രക്ഷിച്ച’ മുകേഷ് നേടുന്നത് ആയിരക്കണക്കിനു കോടി
മുംബൈ: അനിൽ അംബാനി എറിക്സൺ കന്പനിക്കു നൽകേണ്ടിയിരുന്ന തുകയിൽ 450 കോടി രൂപ മൂത്ത സഹോദരൻ മുകേഷ് അംബാനി നൽകി. വായ്പ അല്ല ഈ തുക. സംഭാവന എന്നു കരുതാം.എല്ലാവരും മുകേഷിന്റെ സഹോദര സ്നേഹത്തെ വാഴ്ത്തി. പക്ഷേ, ഏല്ലാവരും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. പണം നൽകും മുന്പ് അനിൽ അംബാനിയുമായി നേരത്തേ ഉണ്ടാക്കിയ ഒരു കരാർ മുകേഷ് റദ്ദാക്കി. ഉഭയസമ്മത പ്രകാരമായിരുന്നു റദ്ദാക്കൽ. 2017 ഡിസംബറിലുണ്ടാക്കിയ വില്പനക്കരാറാണു റദ്ദായത്. അതനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ നെറ്റ്വർക് തുടങ്ങിയവ റിലയൻസ് ജിയോ വാങ്ങണം. വില 17,300 കോടി രൂപ. ആർകോം അനിലിന്റെ കടക്കെണിയിലായ കന്പനി. ജിയോ ഏഷ്യയിലെ ഏറ്റവും സന്പന്നനായ മുകേഷിന്റെ കന്പനി. ഈ കരാർ റദ്ദാക്കിയതിനാൽ എന്തു സംഭവിക്കുന്നു? ആർകോം പാപ്പർ നടപടികളിലേക്കു നീങ്ങേണ്ടിവരും. ബാങ്കുകൾക്കും മറ്റുമായി 46,000 കോടി…
Read Moreനികുതി പിരിവ് ലക്ഷ്യം കാണില്ല
ന്യൂഡൽഹി: രാജ്യത്തെ പ്രത്യക്ഷ നികുതി പിരിവ് പത്തു ലക്ഷം കോടി രൂപ കവിഞ്ഞു. എന്നാൽ, ലക്ഷ്യമിട്ട 12 ലക്ഷം കോടി രൂപയിൽനിന്നു വളരെ താഴെയേ നികുതിപിരിവ് എത്തൂ. മാർച്ച് 16 വരെയുള്ള നിലവച്ച് പിരിവ് പത്തു ലക്ഷംകോടി രൂപയ്ക്കു മുകളിലായി. അഡ്വാൻസ് ടാക്സിന്റെ അവസാന ഗഡു അടയ്ക്കേണ്ട അവസാന തീയതി 15 ആയിരുന്നു. അഡ്വാൻസ് ടാക്സിന്റെ മുഴുവൻ കണക്കും ലഭിക്കുന്പോൾ തുക കുറച്ചുകൂടി കൂടും. എന്നാൽ, ബജറ്റിലെ പ്രതീക്ഷയിൽനിന്ന് ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ കുറവ് ഉണ്ടാകും. വ്യക്തികളുടെ ആദായനികുതിയും കന്പനികളുടെ ആദായനികുതിയുമാണു പ്രത്യക്ഷ നികുതിയിൽ ഉള്ളത്. ഇവയിൽനിന്നു മൊത്തം 11.5 ലക്ഷം കോടി രൂപയാണ് 2018-19 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചത്. ഈ വർഷം പുതുക്കിയ എസ്റ്റിമേറ്റിലാണു ലക്ഷ്യം 12 ലക്ഷം കോടിയാക്കിയത്. പരോക്ഷ നികുതികളിലും ലക്ഷ്യം കാണില്ല. ജിഎസ്ടി പിരിവ് ബജറ്റിൽ ഉദ്ദേശിച്ച…
Read Moreഡോളറിനു കിതപ്പ്, രൂപയ്ക്കു കുതിപ്പ്
മുംബൈ: ഡോളർ വീണ്ടും ദുർബലമായി. രൂപ കയറി. വിവിധ കറൻസികളുമായുള്ള ഡോളർനിരക്ക് ഈയിടെ കുറഞ്ഞുവരികയാണ്. അതിനൊപ്പമാണു രൂപയും കയറുന്നത്.ഇന്നലെ ഡോളർവില 56 പൈസ കുറഞ്ഞു. ഇതോടെ ഡോളറിന് 68.54 രൂപയായി. ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി രൂപ. പൗണ്ട്, യൂറോ, സ്വിസ്ഫ്രാങ്ക്, ജാപ്പനീസ് യെൻ തുടങ്ങിയവയോടെല്ലാം ഡോളർ ദുർബലമായിവരികയാണ്. യൂറോ 1.14 ഡോളറിലേക്കും പൗണ്ട് 1.33 ഡോളറിലേക്കും ഉയർന്നു. ഡോളർനിരക്ക് താഴുന്പോൾ വിദേശനിക്ഷേപകർ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കു പ ണം നീക്കുന്നതു സാധാരണമാണ്. ഈ മാസം 15 വരെ വിദേശികൾ 22,000 കോടിയിലധികം രൂപ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ഓഹരിവിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണവും അതാണ്. വെള്ളിയാഴ്ച മാത്രം 4323 കോടിയാണു വിദേശികൾ നിക്ഷേപിച്ചത്. വിദേശികളുടെ പണമൊഴുക്ക് ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 150 ലക്ഷം കോടി രൂപയ്ക്കു മുകളിലാകാൻ സഹായിച്ചു. മാർച്ചിൽ മാത്രം 14…
Read Moreആവേശപ്പാച്ചിലിൽ സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു ഓഹരിസൂചികയുടെ കുതിച്ചുചാട്ടം നിക്ഷേപകരുടെ പണസഞ്ചിയുടെ വെയിറ്റേജ് ഉയർത്തി. ഓവർ ഹീറ്റായി മാറിയ വിപണിയിൽ ഓപ്പറേറ്റർമാർ ഈ വാരം ലാഭമെടുപ്പിന് നീക്കം നടത്താനുള്ള സാധ്യതകൾ ഇൻഡക്സുകളിൽ വൻ ചാഞ്ചാട്ടം ഉളവാക്കാം. സർവകാല റിക്കാർഡ് നിലവാരത്തിലേക്ക് ബാങ്ക് നിഫ്റ്റി കുതിച്ചു. ബോംബെ സെൻസെക്സും നിഫ്റ്റിയും നിഷേപകരെ വീണ്ടും ആവേശം കൊള്ളിച്ചു. ബോംബെ ഓഹരി സൂചിക 1352 പോയിന്റ് മുന്നേറിയപ്പോൾ നിഫ്റ്റി 391 പോയിന്റ് ഉയർന്നു. രണ്ട് ഇൻഡക്സുകളും മുന്നര ശതമാനം പ്രതിവാര നേട്ടത്തിലാണ്. മാർച്ച് ആദ്യ പകുതി പിന്നിടുമ്പോൾ മൊത്തം ആറു ശതമാനം നേട്ടത്തിലാണ് സെൻസെക്സ്. കേവലം പത്തു പ്രവർത്തിദിനങ്ങളിൽ സൂചിക 2150 പോയിന്റ് ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസവും മുന്നേറ്റം നടത്തിയ സൂചിക നവംമ്പറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്സ് ഇപ്പോൾ സർവകാല റിക്കാർഡ് നിലവാരത്തിലേക്ക് കേവലം…
Read Moreസെൻസെക്സ് @ 38,000
മുംബൈ: ഓഹരിവിപണി വിദേശപണവരവിന്റെ ആവേശത്തിൽ കുതിപ്പു തുടരുന്നു. ഇന്നലെ സെൻസെക്സ് 38,000നു മുകളിൽ ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 269 പോയിന്റ് (0.71 ശതമാനം) കയറി 38,024.32 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 83.6 പോയിന്റ് (0.74 ശതമാനം) ഉയർന്ന് 11,426.85ൽ അവസാനിച്ചു. ഈ ആഴ്ചയിൽ സെൻസെക്സ് 3.68 ശതമാനവും നിഫ്റ്റി 3.54 ശതമാനവും കൂടി. ഈ മാസം ഇതുവരെ സെൻസെക്സിൽ 2156.88ഉം നിഫ്റ്റിയിൽ 634.35ഉം പോയിന്റ് വർധനയാണുള്ളത്. ശക്തമായ കുതിപ്പിനു പറയുന്ന കാരണങ്ങൾ ഇവയാണ് : 1. വിദേശ നിക്ഷേപ പ്രവാഹം വർധിച്ചു. ജനുവരി ഒന്നു മുതൽ മാർച്ച് 14 വരെ 29,000 കോടി രൂപ എത്തി. 2. പൊതുമേഖലാ ബാങ്കുകൾ ലാഭത്തിലാകുന്നു. 2020 മാർച്ചിലവസാനിക്കുന്ന വർഷം പൊതുമേഖലാ ബാങ്കുകളുടെ ലാഭം 23,000 കോടി മുതൽ 37,000 കോടി വരെ രൂപ ആകാം എന്നു റേറ്റിംഗ്…
Read Moreയോനോ കാഷുമായി എസ്ബിഐ
തിരുവനന്തപുരം: കാർഡില്ലാതെ എടിമ്മുകളിലൂടെ പണം പിൻവലിക്കുന്നതിനുള്ള യോനോ കാഷുമായി എസ്ബിഐ. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എസ്ബിഐ. കാർഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിൻവലിക്കാം. യോനോ കാഷുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകൾ യോനോ കാഷ് പോയിന്റ് എന്നറിയപ്പെടും. സ്കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത ഇല്ലാതാക്കുന്നവെന്നതിനു പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് ഇതിന്റെ പ്രത്യേകത. ഇടപാടുകൾക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിൻ തയാറാക്കണം. ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ആറക്കങ്ങളുള്ള റഫറൻസ് നന്പർ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിൻ നമ്പറും റെഫറൻസ് നമ്പറും ഉപയോഗിച്ച് പണം പിൻവലിക്കും. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റൽ ലോകം ഒരുക്കുന്നതിനാണ്…
Read Moreഅസിം പ്രേംജി – ഏറ്റവും ദാനശീലനായ ഇന്ത്യൻ കോടീശ്വരൻ
മുംബൈ: അസിം പ്രേംജി രാജ്യത്തെ ഏറ്റവും ഉദാരവാനായ ശതകോടീശ്വരനായി. 1.45 ലക്ഷം കോടി രൂപ (2100 കോടി ഡോളർ) അദ്ദേഹം ധർമപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. വിപ്രോ കന്പനിയിലെ തന്റെ കുടുംബത്തിന്റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്കുന്നത്. രാജ്യത്തെ നാലാമത്തെ വലിയ ഐടി കന്പനിയായ വിപ്രോയുടെ മുഖ്യ ഉടമകളാണു പ്രേംജി കുടുംബം. വിപ്രോയുടെ 74 ശതമാനം ഓഹരി പ്രേംജി കുടുംബത്തിന്റെ പക്കലാണ്. ബുധനാഴ്ച ഇതിൽ 34 ശതമാനം ഓഹരികൾ അസിം പ്രേംജി ഫൗണ്ടേഷനു കൈമാറി. 52,750 കോടി രൂപ വിലയുണ്ട് ആ ഓഹരികൾക്ക്. നേരത്തേ കൈമാറിയവ കൂടി ചേരുന്പോൾ 1.45 ലക്ഷം കോടിയുടേതാകും. ഇതോടെ ലോകത്തിലെ വലിയ ധർമിഷ്ഠരിൽ ഒരാളായി 73 വയസുള്ള പ്രേംജി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 5160 കോടി ഡോളറാണ് ദാനം ചെയ്തത്. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായിരുന്നു…
Read Moreസിമന്റ്വില കുതിച്ചു; നിർമാണമേഖല തളരുന്നു
കൊച്ചി: വേനൽചൂടിൽ വാടിത്തളർന്ന നിർമാണമേഖലയ്ക്ക് ഇരട്ടപ്രഹരമായി സിമന്റ് വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 75 രൂപ വർധിച്ചു സംസ്ഥാനത്തു സിമന്റ് വില 440 രൂപയായി. വിലവർധന നിർമാണമേഖലയിലെ ചെറുകിട കരാറുകാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലും കർണാടകത്തിലും വിലവർധന ഉണ്ടായെങ്കിലും അവിടെ വില 200ൽ താഴെയായിരുന്നതിനാൽ കാര്യമായി ബാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സിമന്റ് വില വർധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ഈ സാന്പത്തിക വർഷം അഞ്ചിലധികം തവണ വിലവർധനയുണ്ടായെന്നും ഡീലർമാർ പറയുന്നു. കേരളത്തിൽ സിമന്റ് ഉത്പാദനം കുറവാണെന്നതും വർധിക്കുന്ന കെട്ടിടനിർമാണവുമാണ് ഇവിടേക്ക് അയയ്ക്കുന്ന സിമന്റിന് തോന്നുന്ന വിലയിടാൻ കന്പനികളെ പ്രേരിപ്പിക്കുന്നതെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങൾ വില നിയന്ത്രിച്ച് കുറഞ്ഞവിലയ്ക്ക് സിമന്റ് വിൽപന നടത്തുന്നതുപോലെ കേരളവും വിപണിയിൽ ഗുണനിലവാരം ഉറപ്പുവരുത്തി വിലനിയന്ത്രണ ചട്ടം കൊണ്ടുവരണമെന്നാണ് നിർമാണമേഖലയിൽനിന്നുള്ള ആവശ്യം. സിമന്റ് വില വർധിച്ചതോടെ സർക്കാർ മേഖലയിലെ പ്രവൃത്തികളും…
Read Moreപാർപ്പിട മേഖലയ്ക്കു നികുതി ഇളവ് നടപ്പാക്കാം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ജിഎസ്ടി കുറയ്ക്കുന്ന തീരുമാനം നടപ്പാക്കാൻ കഴിയും. കഴിഞ്ഞ മാസത്തെ യോഗം നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ ഒന്നിനാണു താഴ്ന്ന നിരക്ക് നടപ്പാക്കുക. നടപ്പാക്കലിനുള്ള ചില നടപടിക്രമങ്ങളും മാറ്റത്തിനിടയിലെ ചില നിരക്കുകളുടെ കാര്യത്തിൽ കൃത്യതയും വരുത്തേണ്ടതുണ്ട്. ഇതിനായി മാർച്ച് 19ലേക്ക് ജിഎസ്ടി കൗൺസിൽ യോഗം വിളിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയാണു സംസ്ഥാന ധനമന്ത്രിമാരും കേന്ദ്രധനമന്ത്രിമാരും ഉൾപ്പെട്ട കൗൺസിൽ അന്നു ചേരുക. 19-ലെ യോഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അനുമതി നൽകി. നിരക്കുമാറ്റം ഇങ്ങനെ നിർമാണത്തിലിരിക്കുന്ന പാർപ്പിടങ്ങൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക്. 12 ശതമാനം നിരക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോ (ഐടിസി) ടുകൂടിയായിരുന്നു. അഞ്ചുശതമാനമാകുന്പോൾ ഐടിസി ഇല്ല. ചെലവു കുറഞ്ഞ പാർപ്പിടപദ്ധതികളുടെ ജിഎസ്ടി എട്ടുശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി. ചെലവു കുറഞ്ഞ എന്നത് മെട്രോകളിൽ 60 ചതുരശ്രമീറ്റർ വരെ…
Read More