സെൻസെക്സ് @ 38,000

മും​​​ബൈ: ഓ​​​ഹ​​​രി​​​വി​​​പ​​​ണി വി​​​ദേ​​​ശ​​​പ​​​ണ​​​വ​​​ര​​​വി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​ൽ കു​​​തി​​​പ്പു തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ സെ​​​ൻ​​​സെ​​​ക്സ് 38,000നു ​​​മു​​​ക​​​ളി​​ൽ ക്ലോ​​​സ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ സെ​​​ൻ​​​സെ​​​ക്സ് 269 പോ​​​യി​​​ന്‍റ് (0.71 ശ​​​ത​​​മാ​​​നം) ക​​​യ​​​റി 38,024.32 പോ​​​യി​​​ന്‍റി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 83.6 പോ​​​യി​​​ന്‍റ് (0.74 ശ​​​ത​​​മാ​​​നം) ഉ​​​യ​​​ർ​​​ന്ന് 11,426.85ൽ ​​​അ​​​വ​​​സാ​​​നി​​​ച്ചു.

ഈ ​​​ആ​​​ഴ്ച​​​യി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 3.68 ശ​​​ത​​​മാ​​​ന​​​വും നി​​​ഫ്റ്റി 3.54 ശ​​​ത​​​മാ​​​ന​​​വും കൂ​​​ടി. ഈ ​​​മാ​​​സം ഇ​​​തു​​​വ​​​രെ സെ​​​ൻ​​​സെ​​​ക്സി​​​ൽ 2156.88ഉം ​​​നി​​​ഫ്റ്റി​​​യി​​​ൽ 634.35ഉം ​​​പോ​​​യി​​​ന്‍റ് വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ള്ള​​​ത്.

ശ​​​ക്ത​​​മാ​​​യ കു​​​തി​​​പ്പി​​​നു പ​​​റ​​​യു​​​ന്ന കാ​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​വ​​​യാ​​​ണ് :

1. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ പ്ര​​​വാ​​​ഹം വ​​​ർ​​​ധി​​​ച്ചു. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മാ​​​ർ​​​ച്ച് 14 വ​​​രെ 29,000 കോ​​​ടി രൂ​​​പ എ​​​ത്തി.

2. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ ലാ​​​ഭ​​​ത്തി​​​ലാ​​​കു​​​ന്നു. 2020 മാ​​​ർ​​​ച്ചി​​​ല​​​വ​​​സാ​​​നി​​​ക്കു​​​ന്ന വ​​​ർ​​​ഷം പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ ലാ​​​ഭം 23,000 കോ​​​ടി മു​​​ത​​​ൽ 37,000 കോ​​​ടി വ​​​രെ രൂ​​​പ ആ​​​കാം എ​​​ന്നു റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ഇ​​​ക്ര പ​​​റ​​​യു​​​ന്നു.

3. ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച. ഈ ​​​മാ​​​ർ​​​ച്ചി​​​ല​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​വ​​​ർ​​​ഷം 33,000 കോ​​​ടി ഡോ​​​ള​​​ർ ക​​​യ​​​റ്റു​​​മ​​​തി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. സം​​​ര​​​ക്ഷ​​​ണ വാ​​​ദം ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ഇ​​​തു നേ​​​ട്ട​​​മാ​​​ണ്.

4. രാ​​​ഷ്‌​​​ട്രീ​​​യ സ്ഥി​​​ര​​​ത. എ​​​ൻ​​​ഡി​​​എ ഭ​​​ര​​​ണം തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നു നി​​​ക്ഷേ​​​പ​​​ക​​​സ​​​മൂ​​​ഹം ക​​​രു​​​തു​​​ന്നു.
ടാ​​​റ്റാ ഗ്രൂ​​​പ്പി​​​ലെ ടൈ​​​റ്റ​​​ൻ ക​​​ന്പ​​​നി ഒ​​​രു​ ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ന​​​ടു​​​ത്തെ​​​ത്തി. ഇ​​​ന്ന​​​ലെ ടൈ​​​റ്റ​​​ന്‍റെ ഓ​​​ഹ​​​രി​​​വി​​​ല 1112 രൂ​​​പ വ​​​രെ ക​​​യ​​​റി​​​യെ​​​ങ്കി​​​ലും 1095 രൂ​​​പ​​​യി​​​ൽ ക്ലോ​​​സ് ചെ​​​യ്തു.

Related posts