അസിം പ്രേംജി – ഏറ്റവും ദാനശീലനായ ഇന്ത്യൻ കോടീശ്വരൻ

മും​ബൈ: അ​സിം പ്രേം​ജി രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ദാ​ര​വാ​നാ​യ ശ​ത​കോ​ടീ​ശ്വ​ര​നാ​യി. 1.45 ല​ക്ഷം കോ​ടി രൂ​പ (2100 കോ​ടി ഡോ​ള​ർ) അ​ദ്ദേ​ഹം ധ​ർ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചു. വി​പ്രോ ക​ന്പ​നി​യി​ലെ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ 67 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ഇ​തി​നാ​യി ന​ല്കു​ന്ന​ത്.

രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ ഐ​ടി ക​ന്പ​നി​യാ​യ വി​പ്രോ​യു​ടെ മു​ഖ്യ ഉ​ട​മ​ക​ളാ​ണു പ്രേം​ജി കു​ടും​ബം. വി​പ്രോ​യു​ടെ 74 ശ​ത​മാ​നം ഓ​ഹ​രി പ്രേം​ജി കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ലാ​ണ്. ബു​ധ​നാ​ഴ്ച ഇ​തി​ൽ 34 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ അ​സിം പ്രേം​ജി ഫൗ​ണ്ടേ​ഷ​നു കൈ​മാ​റി. 52,750 കോ​ടി രൂ​പ വി​ല​യു​ണ്ട് ആ ​ഓ​ഹ​രി​ക​ൾ​ക്ക്. നേ​ര​ത്തേ കൈ​മാ​റി​യ​വ കൂ​ടി ചേ​രു​ന്പോ​ൾ 1.45 ല​ക്ഷം കോ​ടി​യു​ടേ​താ​കും.

ഇ​തോ​ടെ ലോ​ക​ത്തി​ലെ വ​ലി​യ ധ​ർ​മി​ഷ്ഠ​രി​ൽ ഒ​രാ​ളാ​യി 73 വ​യ​സു​ള്ള പ്രേം​ജി. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ് 5160 കോ​ടി ഡോ​ള​റാ​ണ് ദാ​നം ചെ​യ്ത​ത്. ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു അ​വ​രു​ടെ സ​ന്പ​ത്ത് ദാ​നം ചെ​യ്ത​ത്.

അ​സിം പ്രേം​ജി ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്താ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ സം​ഭാ​വ​ന​യോ​ടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ധ​ർ​മ​സ്വ​ത്താ​യി ഈ ​ഫൗ​ണ്ടേ​ഷ​ന്‍റേ​ത്.ഇ​ന്ത്യ​യി​ൽ ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ൻ ന​ന്ദ​ൻ നി​ലേ​ക​നി ത​ന്‍റെ സ​ന്പ​ത്തി​ന്‍റെ പ​കു​തി ധ​ർ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ. നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​പ്ര​കാ​രം ല​ഭി​ക്കു​ന്ന സം​ഭാ​വ​ന ഉ​പ​യോ​ഗി​ച്ചാ​ണ്.

ഭ​ക്ഷ്യ എ​ണ്ണ, വൈ​ദ്യു​ത ലൈ​റ്റിം​ഗ് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​പ്രോ​യെ ഐ​ടി രം​ഗ​ത്തു പ്ര​വേ​ശി​പ്പി​ച്ച​തും വ​ള​ർ​ത്തി​യതും അ​സിം പ്രേം​ജി​യാ​ണ്.

Related posts