Set us Home Page

മാന്ദ്യഭീഷണിയിൽ ഓഹരികൾ വീണു

മും​ബൈ: അ​ടു​ത്ത​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​മേ​രി​ക്ക​യി​ലും ഏ​ഷ്യ​യി​ലും ഓ​ഹ​രി​ക​ളെ വ​ലി​ച്ചു​താ​ഴ്ത്തി. യൂ​റോ​പ്പും കി​ത​ച്ചു. സ്വ​ർ​ണ​വി​ല ക​യ​റി. ക്രൂ​ഡ്ഓ​യി​ൽ വി​ല താ​ണ​ശേ​ഷം ക​യ​റി. റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ൾ വ​ള​ർ​ച്ച​പ്ര​തീ​ക്ഷ താ​ഴ്ത്തി.

അ​മേ​രി​ക്ക​യി​ലെ ക​ട​പ​ത്ര​വി​ല​യി​ലെ മാ​റ്റ​മാ​ണ് ആ​ശ​ങ്ക വ​ള​ർ​ത്തി​യ​ത്. ക​ട​പ​ത്ര​ങ്ങ​ൾ​ക്കു വി​ല കൂ​ടു​ന്പോ​ൾ അ​തി​ൽ​നി​ന്നു​ള്ള ആ​ദാ​യം കു​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ ദീ​ർ​ഘ​കാ​ല ക​ട​പ​ത്ര​ങ്ങ​ളു​ടെ ആ​ദാ​യം മൂ​ന്നു​മാ​സ ക​ട​പ​ത്ര​ങ്ങ​ളു​ടേ​തി​ലും കു​റ​വാ​യി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള എ​ല്ലാ മാ​ന്ദ്യ​ത്തി​നും മാ​സ​ങ്ങ​ൾ മു​ന്പ് ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ കൂ​ടു​ത​ൽ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും ക​ട​പ​ത്ര​ങ്ങ​ൾ​ക്കു വി​ല കൂ​ടി, ആ​ദാ​യം കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ര​ണ്ടു​ശ​ത​മാ​ന​ത്തോ​ളം താ​ണ യു​എ​സ് ഓ​ഹ​രി​സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ​യും താ​ഴോ​ട്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ താ​ഴോ​ട്ടു നീ​ങ്ങി. സെ​ൻ​സെ​ക്സ് ര​ണ്ടു​ ദി​വ​സം​കൊ​ണ്ട് 575 ന​ഷ്‌​ട​പ്പെ​ടു​ത്തി.രൂ​പ ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യെ​ങ്കി​ലും ഒ​ടു​വി​ൽ പി​ടി​ച്ചു​നി​ന്നു. ഡോ​ള​റി​ന് 68.96 രൂ​പ​യാ​ണു ക്ലോ​സിം​ഗ് നി​ര​ക്ക്.

ചൈ​നീ​സ് ഓ​ഹ​രി​സൂ​ചി​ക ഷാ​ങ്ഹാ​യ് കോം​പ​സി​റ്റ് ര​ണ്ടു​ശ​ത​മാ​നം താ​ണ​പ്പോ​ൾ ജ​പ്പാ​ന്‍റെ നി​ക്കൈ മൂ​ന്നു​ ശ​ത​മാ​നം ഇ​ടി​ഞ്ഞു.സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 1319 ഡോ​ള​റി​ലേ​ക്കു ക​യ​റി. ക്രൂ​ഡ്ഓ​യി​ൽ വി​ല കൂ​ടി. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 67.07 ഡോ​ള​റാ​യി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS