മുംബൈ: ഓഹരികൾക്കു തുടർച്ചയായ ഒൻപതാം ദിവസവും ഇടിവ്. സ്വർണവും ക്രൂഡ്ഓയിലും വീണ്ടും കയറുന്നു.മിക്ക ഏഷ്യൻ ഓഹരിസൂചികകളും ഇന്നലെ താഴോട്ടായിരുന്നു. യൂറോപ്പിലെ തുടക്കവും ഇടിവോടെയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിൽ പലരും പ്രതീക്ഷവയ്ക്കുന്നുണ്ട്. എന്നാൽ, വേണ്ടത്ര പുരോഗതിയില്ലെന്ന് ഒരു കൂട്ടർ പറയുന്നു. ആഗോളവ്യാപാരം കുറയുകയാണെന്നു ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) ഇന്നലെ മുന്നറിയിപ്പ് നല്കിയതും വിപണിയെ ബാധിച്ചു. ഒൻപതുവർഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ഡബ്ല്യുടിഒയുടെ വ്യാപാരസൂചിക. നവംബറിൽ 98.6 ആയിരുന്ന സൂചിക ഡിസംബറിൽ 96.3ലേക്ക് ഇടിഞ്ഞു. സെപ്റ്റംബറിൽ സംഘടന പ്രവചിച്ചത് 2019ലെ വ്യാപാരവളർച്ച 3.9 ശതമാനത്തിൽനിന്ന് 3.7 ശതമാനമായി കുറയുമെന്നാണ്. ഡിസംബറിലെ സൂചിക സൂചിപ്പിക്കുന്നത് വ്യാപാര വളർച്ച വീണ്ടും കുറവാകും എന്നാണ്. അമേരിക്കയും ചൈനയുമായുള്ള ചർച്ചയിൽ നല്ല ഒത്തുതീർപ്പ് ഉണ്ടാകുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഈ സാഹചര്യത്തിലാണ് ഓഹരിസൂചികകൾ താഴോട്ടു നീങ്ങിയത്. ഇന്നലെ രാവിലെ നല്ല ഉയർച്ചയിലായിരുന്നു ഓഹരിവിപണി…
Read MoreCategory: Business
സ്റ്റാർട്ടപ് നിക്ഷേപകർക്ക് നികുതിയിളവ് പരിധി കൂട്ടി
ന്യൂഡൽഹി: സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നല്കി കേന്ദ്രം. സ്റ്റാർട്ടപ് പദവി ഏഴു വർഷം എന്നത് പത്തു വർഷമാക്കി. വാർഷിക ടേണോവർ 100 കോടി രൂപ കടക്കുംവരെ സ്റ്റാർട്ടപ് നിർവചനത്തിൽ തുടരാം. ഇപ്പോൾ 25 കോടിയാണ് പരിധി. സ്റ്റാർട്ടപ്പുകളിലെ പ്രാരംഭ മൂലധനനിക്ഷേപകർക്ക് (ഏയ്ഞ്ചൽ ഇൻവെസ്റ്റർ) നികുതിയിളവിനുള്ള പരിധിയും കൂട്ടി. ഇപ്പോൾ മൊത്തം മൂലധന നിക്ഷേപം പത്തു കോടി കവിഞ്ഞാൽ ഏഞ്ജൽ ഇൻവെസ്റ്റർക്കുള്ള നികുതി സൗജന്യം ഇല്ലാതാകും. ഇനി ഏയ്ഞ്ചൽ ഇൻവെസ്റ്ററുടേതടക്കം 25 കോടി വരെ മൂലധന നിക്ഷേപമുണ്ടെങ്കിലും നികുതിയിളവ് കിട്ടും. സ്റ്റാർട്ടപ്പുകളെ സഹായിക്കാനുള്ള ഈ ഭേദഗതികൾ ആദായനികുതി നിയമത്തിലെ 56(2) (7ബി) യിൽ വരുത്തി വിജ്ഞാപനം താമസിയാതെ പുറത്തിറക്കും.നൂറുകോടി രൂപയുടെ അറ്റമൂല്യമോ 250 കോടിയുടെ വിറ്റുവരവോ ഉള്ള ലിസ്റ്റ് ചെയ്യപ്പെട്ട കന്പനികൾ സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചാലും നികുതിയിളവ് ലഭിക്കും. പ്രവാസി ഇന്ത്യക്കാരും ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളും സ്റ്റാർട്ടപ്പിൽ നടത്തുന്ന…
Read Moreക്രൂഡും സ്വർണവും കയറുന്നു
ലണ്ടൻ/മുംബൈ: വ്യത്യസ്ത കാരണങ്ങളാൽ ക്രൂഡ് ഓയിലും സ്വർണവും ലോകവിപണിയിൽ കുതിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 65 ഡോളറിനു മുകളിൽ കയറി. സ്വർണമാകട്ടെ ഔൺസി(31.1ഗ്രാം)ന് 1318 ഡോളറിനു മുകളിലായി. രണ്ട് ഉത്പന്നങ്ങളും കുറേക്കൂടി ഉയരുമെന്നു നിരീക്ഷകർ പറയുന്നു. സൗദി അറേബ്യയും മറ്റു ചില ഒപെക് രാജ്യങ്ങളും ക്രൂഡ് ഉത്പാദനം കുറച്ചു. കുറവ് പ്രതീക്ഷിച്ചതിലും കൂടുതലായി. മാർച്ചിൽ സൗദി ഉത്പാദനം പ്രതിദിനം അഞ്ചു ലക്ഷം വീപ്പകൂടി കുറയ്ക്കുമെന്നാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഒക്ടോബറോടെ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉത്പാദനം പ്രതിദിനം 25 ലക്ഷം വീപ്പ വീതം കുറയ്ക്കുമെന്നാണ് ഇപ്പോൾ നിരീക്ഷകർ കരുതുന്നത്. ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറാകും ഇക്കൊല്ലത്തെ ശരാശരി വില എന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് നടത്തുന്ന പ്രവചനം. ഒപെക് ഉത്പാദനം കുറയ്ക്കുന്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ്…
Read Moreകാർഷികവിലയിടിവിൽ വിലക്കയറ്റം താണു
ന്യൂഡൽഹി: കാർഷികോത്പന്നങ്ങളുടെ വിലയിടിവിന്റെ ഫലമായി ചില്ലറവിലസൂചിക കുറഞ്ഞു. അതനുസരിച്ച് ജനുവരിയിലെ വിലക്കയറ്റം 2.05 ശതമാനത്തിലേക്കു താണു. തലേമാസം 2.2 ശതമാനമായിരുന്നു വിലക്കയറ്റം. മുട്ടയ്ക്ക് 3.89 ശതമാനം, പഴങ്ങൾക്ക് 8.32 ശതമാനം, പച്ചക്കറികൾക്ക് 13.35 ശതമാനം, പയറുവർഗങ്ങൾക്ക് 7.89 ശതമാനം, പഞ്ചസാരയ്ക്കും മധുരപലഹാരങ്ങൾക്കും 9.29 ശതമാനം എന്നിങ്ങനെയാണു വിലയിടിവ്. ധാന്യങ്ങൾക്ക് 0.07 ശതമാനം, പാലിനും പാലുത്പന്നങ്ങൾക്കും 0.35 ശതമാനം, എണ്ണ, നെയ്യ് എന്നിവയ്ക്ക് 0.73 ശതമാനം എന്ന തോതിലേ വില കൂടിയിട്ടുള്ളൂ. അതേസമയം ഗ്രാമീണമേഖലയിൽ ഫാക്ടറി നിർമിതമായ ശീതളപാനീയങ്ങൾക്ക് 4.65 ശതമാനം, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് 2.77 ശതമാനം, വസ്ത്രത്തിന് 1.69 ശതമാനം, ചെരിപ്പിന് 2.04 ശതമാനം, ഗാർഹികോപകരണങ്ങൾക്ക് 7.44 ശതമാനം, ആരോഗ്യസേവനത്തിന് 10.07 ശതമാനം, ഗതാഗതത്തിന് 4.89 ശതമാനം, ഉല്ലാസത്തിന് 6.4 ശതമാനം, വിദ്യാഭ്യാസത്തിന് 9.53 ശതമാനം എന്നിങ്ങനെ വില കൂടി. വ്യവസായ ഉത്പാദനം വ്യവസായ ഉത്പാദനസൂചിക…
Read Moreആശങ്കകൾ കൂടുന്നു; ഓഹരികൾ ഇടിയുന്നു
മുംബൈ: ഓഹരിവിപണിയിൽ ദൗർബല്യം തുടരുന്നു. ഇന്നലെ സെൻസെക്സ് 151.45 പോയിന്റും നിഫ്റ്റി 49.8 പോയിന്റും താണു. യാത്രാവാഹനങ്ങളുടെ വില്പന കുറഞ്ഞത് വാഹനക്കന്പനികളുടെ ഓഹരികൾക്കു തിരിച്ചടിയായി. ബാങ്കുകൾക്കും ഇന്നലെ മോശം ദിവസമായിരുന്നു. രണ്ടു വ്യാപാരദിനങ്ങൾകൊണ്ട് സെൻസെക്സ് 580 പോയിന്റ് താഴോട്ടു പോയി. ബജറ്റ് കമ്മി ബജറ്റിൽ പറയുന്നതിൽ കൂടുമെന്നും സാന്പത്തിക വളർച്ച കുറയുമെന്നുമുള്ള ആശങ്ക കന്പോളത്തിൽ പരക്കെ ഉണ്ട്. പല ബാങ്കിതര ധനകാര്യ കന്പനികളുടെയും നിലയെപ്പറ്റി കന്പോളത്തിൽ അഭ്യൂഹങ്ങളുണ്ട്. അനിൽ അംബാനി ഗ്രൂപ്പ് തുടങ്ങിയ പല വ്യവസായ ഗ്രൂപ്പുകളും തങ്ങളുടെ ഓഹരികൾ പണയം വച്ച് വലിയ തുകകൾ കടമെടുത്തിട്ടുണ്ട്. 2000-ലേറെ കന്പനികൾ ചേർന്നു 2.19 ലക്ഷം കോടി രൂപയാണ് ഇങ്ങനെ കടമെടുത്തിട്ടുള്ളത്. മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, ബാങ്കുകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ കന്പനി പ്രൊമോട്ടർമാർക്കു പണം കൊടുത്തിട്ടുണ്ട്. ഇവരിൽ നല്ല പങ്കിനും പണം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. ഇതിനു…
Read Moreഅതിർത്തി കടന്ന് ചരക്കെത്തി, ഇന്ത്യൻ കുരുമുളകിനു തളർച്ച
വിപണി വിശേഷം / കെ.ബി. ഉദയഭാനു നാളികേരോത്പന്നങ്ങൾക്ക് വിലത്തകർച്ച, വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിൽ. വിയറ്റ്നാം, ബ്രസീലിയൻ കുരുമുളക് വില്ലനാവുന്നു, മലബാർ കുരുമുളകിന്റെ പരമ്പരാഗത കയറ്റുമതിക്കാർ ആശങ്കയിൽ. ഏലക്ക വില രണ്ടായിരം രൂപയ്ക്കു മുകളിൽ സ്ഥിരത കൈരിക്കുമോ, സ്റ്റോക്കിസ്റ്റുകൾ വൻ ആവേശത്തിൽ. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ ഏഷ്യൻ റബർ മാർക്കറ്റുകളെ നിർജീവമാക്കി. പവന് വീണ്ടും റിക്കാർഡ് തിളക്കം. നാളികേരം നാളികേര കർഷകരെ സമ്മർദത്തിലാക്കി വെളിച്ചെണ്ണ, കൊപ്ര വില ഇടിയുന്നു. നാളികേരോത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടും നിരക്കിടിയുന്നത് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഒരുപോലെ നിരാശപ്പെടുത്തി. തമിഴ്നാട് തീരത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റ് നാളികേര കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. തഞ്ചാവൂരിലെ പല തോട്ടങ്ങളിലും ഇക്കുറി വിളവ് വൻതോതിൽ കുറഞ്ഞു. ചില തോട്ടങ്ങളിൽ 80 ശതമാനം വരെ ഉത്പാദനം കുറഞ്ഞതായാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിലും ഉത്പാദനം…
Read Moreക്ലൗഡ്ടെയ്ലുമായുള്ള ബന്ധം ആമസോൺ അവസാനിപ്പിച്ചു
ബംഗളൂരു: കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശനിക്ഷേപ നിയമങ്ങൾക്കെതിരേ പുതിയ നീക്കവുമായി ആമസോൺ ഇന്ത്യ. വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വിൽക്കാൻ കഴിയില്ലെന്ന കേന്ദ സർക്കാർ നിലപാട് മൂലം നിരവധി ഉത്പന്നങ്ങൾ വെബ്സൈറ്റിൽനിന്ന് ഈ മാസം ആദ്യം ആമസോൺ നീക്കം ചെയ്തിരുന്നു. ഇതോടെ ഉത്പന്നങ്ങളുടെ എണ്ണം ഗണ്യമായി താഴ്ന്നു. ഒപ്പം വില്പനയും ഇടിഞ്ഞു. ഇതാണ് പുതിയ നീക്കത്തിന് ആമസോൺ മുതിർന്നത്. ആമസോണിന് നിക്ഷേപമുണ്ടായിരുന്ന ഏറ്റവും വലിയ സെല്ലറായ ക്ലൗഡ്ടെയ്ലുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് കേന്ദ്ര സർക്കാരുമായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്. ബന്ധം അവസാനിപ്പിച്ചതോടെ വ്യാഴാഴ്ച അർധരാത്രി മുതൽ ക്ലൗഡ് ടെയ്ലിന്റെ ഉത്പന്നങ്ങൾ ആമസോണിൽ പ്രത്യക്ഷപ്പെട്ടു. ക്ലൗഡ് ടെയ്ലിൽ ആമസോണിനുണ്ടായിരുന്ന 25 ശതമാനം ഓഹരികൾ പ്രയോൺ ബിസിനസ് സർവീസസിന് വിറ്റു. കോടീശ്വരൻ നാരായണമൂർത്തിയുടെ കാത്തമാരൻ അഡ്വൈസേഴ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പ്രയോൺ ബിസിനസ് സർവീസസ്. ഇതോടെ…
Read Moreകന്പോളങ്ങളിൽ ഇടിവ്
മുംബൈ: തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യൻ കമ്പോളങ്ങളിൽ ഇടിവ്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 424.61 പോയിന്റും നിഫ്റ്റി 125.80 പോയിന്റും താഴ്ന്നു. ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടംമൂലം നിക്ഷേപകർ വില്പനക്കാരായതാണ് ഇന്ത്യൻ കമ്പോളങ്ങളിൽ വലിയ താഴ്ചയ്ക്കു കാരണമായത്. ക്ലോസിംഗ് വേളയിൽ സെൻസെക്സ് 36,546.48ലും നിഫ്റ്റി 10,943.60ലുമാണ്. മെറ്റീരിയൽ, ഇൻഡസ്ട്രിയൽ, എനർജി, ഓട്ടോ, മെറ്റൽ, കാപിറ്റൽ ഗുഡ്സ് തുടങ്ങിയ എല്ലാ മേഖലകളിലെയും ഓഹരികൾ താഴോട്ടുപോയി. ടാറ്റാ ഗ്രൂപ്പിന്റെ ടാറ്റാ മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ് ഡിവിആർ, ടാറ്റാ സ്റ്റീൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികൾക്കാണ് കൂടുതൽ ഇടിവ്. വ്യാഴാഴ്ച ടാറ്റാ മോട്ടോഴ്സിന്റെ അറ്റ നഷ്ടം 27,000 കോടി രൂപയോളം വന്നതാണ് ഇന്നലെ വിപണിയിൽ പ്രതിഫലിച്ചത്. ആഗോള സാന്പത്തികമാന്ദ്യം മുന്നിൽക്കണ്ട് ഏഷ്യൻ കമ്പോളങ്ങളിൽ വ്യാപക ഇടിവുണ്ടായി. അമേരിക്ക-ചൈന വ്യാപാര ചർച്ചകളിൽ അനുകൂല വാർത്ത പുറത്തുവരാത്തതും കമ്പോളങ്ങളുടെ തളർച്ചയ്ക്കു കാരണമായി. ജപ്പാന്റെ നിക്കീ സൂചിക…
Read Moreരാഷ്ട്രീയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഫേസ്ബുക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ ന്യൂസ്ഫീഡിലൂടെയും പേജുകളിലൂടെയുമുള്ള രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും കൂടുതൽ സുതാര്യമാക്കാനൊരുങ്ങി സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്. ഫേസ് ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ ശിവ്നാഥ് തുക്റൽ ആണ് കന്പനിയുടെ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്. രാഷ്ട്രീയ പരസ്യങ്ങൾ ആരാണ് പുറത്തിറക്കിയതെന്നു യൂസർമാർക്കു മനസിലാക്കാനുള്ള സംവിധാനമാണ് കന്പനി അവതരിപ്പിക്കുക. ഇതോടൊപ്പം നിരവധി രാഷ്ട്രീയ പരസ്യങ്ങളുടെ ശേഖരമായ ആഡ് ലൈബ്രറിയും കന്പനിയുടെ പണിപ്പുരയിലാണ്. ഓരോ പരസ്യങ്ങളും ആരാണ് പുറത്തിറക്കിയത്, അതു പുറത്തിറക്കിയ വർഷം, അതിനു ലഭിച്ച വ്യൂസും ലൈക്ക്സും തുടങ്ങിയ വിവരങ്ങളൊക്കെ ആഡ് ലൈബ്രറിയിലൂടെ ഏവർക്കും ലഭ്യമാകും. ഏഴു വർഷം മുൻപ് വരെയുള്ള പരസ്യങ്ങൾ ഇതിൽ ലഭ്യമാണ്. ആരാണ് പുറത്തിറക്കിയതെന്നതടക്കമുള്ള വിശദാംശങ്ങളില്ലാത്ത രാഷ്ട്രീയ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ആർക്കും അക്കാര്യം ഫേസ്ബുക്കിനെ അറിയിക്കാമെന്നും അത്തരം പരസ്യങ്ങൾ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചു. രാഷ്ട്രീയ പ്രചാരണം ഏറ്റെടുത്തു…
Read Moreകമ്പോളത്തെയും സർക്കാരിനെയും സന്തോഷിപ്പിക്കാൻ ദാസ്
കന്പോളത്തിനു സന്തോഷം, സർക്കാരിനു സന്തോഷം. അതുകൊണ്ടു ശക്തികാന്ത ദാസിനും സന്തോഷം. എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതായി ഇന്നലെ റീപോനിരക്ക് കുറച്ചത്. വിലക്കയറ്റ നില അനുകൂലം (ഡിസംബറിൽ ഉപഭോക്തൃ വിലക്കയറ്റം 2.2 ശതമാനം മാത്രം) ആയ നിലയ്ക്ക് റിസർവ് ബാങ്കിന്റെ സമീപനം മാറുമെന്ന് എല്ലാവരും കരുതി. പടിപടിയായി പലിശ കൂട്ടുക എന്നതായിരുന്നു ഇതുവരെ സമീപനം. അത് ഇത്തവണ നിഷ്പക്ഷം ആക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നിട്ട് ഏപ്രിലിൽ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, റിസർവ് ബാങ്ക് ഗവർണർ ദാസിനു വേറെ ആവശ്യങ്ങൾ ഉണ്ടായിരുന്നു. കന്പോളവും സർക്കാരും സന്തോഷിക്കണം. കന്പോളത്തെ സന്തോഷിപ്പിക്കാനാണല്ലോ ദാസിനെ സർക്കാർ ഈ പദവിയിൽ നിയമിച്ചത്. അത് അദ്ദേഹം നിറവേറ്റി. എതിർവാദങ്ങൾ പലിശനിരക്ക് കുറയ്ക്കൽ നേരത്തേ ആയിപ്പോയെന്നു പലരും ന്യായമായും കരുതുന്നു. ഭക്ഷ്യ-ഇന്ധന വിലകളിലെ കുറവാണ് ചില്ലറ വിലക്കയറ്റം കുറയാൻ കാരണം. പക്ഷേ ഫാക്ടറി ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നിരക്ക്…
Read More