Set us Home Page

കന്പോളങ്ങളിൽ ഇടിവ്

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ ഇ​​ടി​​വ്. ബോം​​ബെ ഓ​​ഹ​​രി സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് 424.61 പോ​​യി​​ന്‍റും നി​​ഫ്റ്റി 125.80 പോ​​യി​​ന്‍റും താ​​ഴ്ന്നു. ‌ആ​​ഗോ​​ള വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ചാ​​ഞ്ചാ​​ട്ട​​ംമൂ​​ലം നി​​ക്ഷേ​​പ​​ക​​ർ വി​​ല്പ​​ന​​ക്കാ​​രാ​​യ​​താ​​ണ് ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ വ​​ലി​​യ താ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്. ക്ലോ​​സിം​​ഗ് വേ​​ള​​യി​​ൽ സെ​​ൻ​​സെ​​ക്സ് 36,546.48ലും ​​നി​​ഫ്റ്റി 10,943.60ലു​​മാ​​ണ്.

മെ​​റ്റീ​​രി​​യ​​ൽ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ, എ​​ന​​ർ​​ജി, ഓ​​ട്ടോ, മെ​​റ്റ​​ൽ, കാ​​പി​​റ്റ​​ൽ ഗു​​ഡ്സ് തു​​ട​​ങ്ങി​​യ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലെ​​യും ഓ​​ഹ​​രി​​ക​​ൾ താ​​ഴോ​​ട്ടു​​പോ​​യി. ടാ​​റ്റാ ഗ്രൂ​​പ്പി​​ന്‍റെ ടാ​​റ്റാ മോ​​ട്ടോ​​ഴ്സ്, ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ഡി​​വി​​ആ​​ർ, ടാ​​റ്റാ സ്റ്റീ​​ൽ തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് കൂ​​ടു​​ത​​ൽ ഇ​​ടി​​വ്. വ്യാ​​ഴാ​​ഴ്ച ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ അ​​റ്റ ന​​ഷ്ടം 27,000 കോ​​ടി രൂ​​പ​​യോ​​ളം വ​​ന്ന​​താ​​ണ് ഇ​​ന്ന​​ലെ വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച​​ത്.

ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക​​മാ​​ന്ദ്യം മു​​ന്നി​​ൽ​​ക്ക​​ണ്ട് ഏ​​ഷ്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക ഇ​​ടി​​വു​​ണ്ടാ​​യി. അ​​മേ​​രി​​ക്ക-​​ചൈ​​ന വ്യാ​​പാ​​ര ച​​ർ​​ച്ച​​ക​​ളി​​ൽ അ​​നു​​കൂ​​ല വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​രാ​​ത്ത​​തും ക​​മ്പോ​​ള​​ങ്ങ​​ളു​​ടെ ത​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യി. ജ​​പ്പാ​​ന്‍റെ നി​​ക്കീ സൂ​​ചി​​ക 2 ശ​​ത​​മാ​​ന​​വും ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ൻ​​സെ​​ങ് 0.25 ശ​​ത​​മാ​​ന​​വും ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ സൂ​​ചി​​ക കോ​​സ്പി 1.1 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS