ക്ലൗ​ഡ്ടെ​യ്‌​ലു​മാ​യു​ള്ള ബ​ന്ധം ആ​മ​സോ​ൺ അ​വ​സാ​നി​പ്പി​ച്ചു

ബം​ഗ​ളൂ​രു: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വി​ദേ​ശ​നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ പു​തി​യ നീ​ക്ക​വു​മാ​യി ആ​മ​സോ​ൺ ഇ​ന്ത്യ. വി​ദേ​ശ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ക്ഷേ​പ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോം വ​ഴി വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കേ​ന്ദ സ​ർ​ക്കാ​ർ നി​ല​പാ​ട് മൂ​ലം നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഈ ​മാ​സം ആ​ദ്യം ആ​മ​സോ​ൺ നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി താ​ഴ്ന്നു. ഒ​പ്പം വി​ല്പ​ന​യും ഇ​ടി​ഞ്ഞു. ഇ​താ​ണ് പു​തി​യ നീ​ക്ക​ത്തി​ന് ആ​മ​സോ​ൺ മു​തി​ർ​ന്ന​ത്. ആ​മ​സോ​ണി​ന് നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന ഏറ്റവും വലിയ സെല്ലറായ ക്ലൗ​ഡ്ടെ​യ്‌​ലു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള യു​ദ്ധ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ക്ലൗ​ഡ് ടെ​യ്‌​ലി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​മ​സോ​ണി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക്ലൗ​ഡ് ടെ​യ്‌​ലി​ൽ ആ​മ​സോ​ണി​നു​ണ്ടാ​യി​രു​ന്ന 25 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ പ്ര​യോ​ൺ ബി​സി​ന​സ് സ​ർ​വീ​സ​സി​ന് വി​റ്റു.

കോ​ടീ​ശ്വ​ര​ൻ നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ കാ​ത്ത​മാ​ര​ൻ അ​ഡ്വൈ​സേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് പ്ര​യോ​ൺ ബി​സി​ന​സ് സ​ർ​വീ​സ​സ്. ഇ​തോ​ടെ പ്ര​യോ​ണി​ന് 76 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​യി. ശേ​ഷി​ക്കു​ന്ന 24 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ആ​മ​സോ​ണി​ന്‍റെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത അ​മ​സോ​ൺ ഏ​ഷ്യ പ​സ​ഫി​ക് റി​സോ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.

Related posts