ഓ​ഹ​രി​ക​ൾ വീ​ണ്ടും ഇ​ടി​ഞ്ഞു ; ലോക വ്യാപാര വളർച്ച കുറയുമെന്ന് ആശങ്ക

മും​ബൈ: ഓ​ഹ​രി​ക​ൾ​ക്കു തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ദി​വ​സ​വും ഇ​ടി​വ്. സ്വ​ർ​ണ​വും ക്രൂ​ഡ്ഓ​യി​ലും വീ​ണ്ടും ക​യ​റു​ന്നു.മി​ക്ക ഏ​ഷ്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ളും ഇ​ന്ന​ലെ താ​ഴോ​ട്ടാ​യി​രു​ന്നു. യൂ​റോ​പ്പി​ലെ തു​ട​ക്ക​വും ഇ​ടി​വോ​ടെ​യാ​ണ്. ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​ൽ പ​ല​രും പ്ര​തീ​ക്ഷ​വ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, വേ​ണ്ട​ത്ര പു​രോ​ഗ​തി​യി​ല്ലെ​ന്ന് ഒ​രു​ കൂ​ട്ട​ർ പ​റ​യു​ന്നു.

ആ​ഗോ​ള​വ്യാ​പാ​രം കു​റ​യു​ക​യാ​ണെ​ന്നു ലോ​ക​വ്യാ​പാ​ര​സം​ഘ​ട​ന (ഡ​ബ്ല്യു​ടി​ഒ) ഇ​ന്ന​ലെ മു​ന്ന​റി​യി​പ്പ് ന​ല്​കി​യ​തും വി​പ​ണി​യെ ബാ​ധി​ച്ചു. ഒ​ൻ​പ​തു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് ഡ​ബ്ല്യു​ടി​ഒ​യു​ടെ വ്യാ​പാ​ര​സൂ​ചി​ക. ന​വം​ബ​റി​ൽ 98.6 ആ​യി​രു​ന്ന സൂ​ചി​ക ഡി​സം​ബ​റി​ൽ 96.3ലേ​ക്ക് ഇ​ടി​ഞ്ഞു.

സെ​പ്റ്റം​ബ​റി​ൽ സം​ഘ​ട​ന പ്ര​വ​ചി​ച്ച​ത് 2019ലെ ​വ്യാ​പാ​ര​വ​ള​ർ​ച്ച 3.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 3.7 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ്. ഡി​സം​ബ​റി​ലെ സൂ​ചി​ക സൂ​ചി​പ്പി​ക്കു​ന്ന​ത് വ്യാ​പാ​ര വ​ള​ർ​ച്ച വീ​ണ്ടും കു​റ​വാ​കും എ​ന്നാ​ണ്. അ​മേ​രി​ക്ക​യും ചൈ​ന​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ന​ല്ല ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ഹ​രി​സൂ​ചി​ക​ക​ൾ താ​ഴോ​ട്ടു നീ​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ല്ല ഉ​യ​ർ​ച്ച​യി​ലാ​യി​രു​ന്നു ഓ​ഹ​രി​വി​പ​ണി തു​ട​ങ്ങി​യ​ത്. സെ​ൻ​സെ​ക്സ് 300 പോ​യി​ന്‍റി​ലേ​റെ ക​യ​റി​യ ശേ​ഷ​മാ​ണ് ഇ​ടി​ഞ്ഞ​ത്. വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വി​ല്പ​ന​ക്കാ​രാ​യി. സെ​ൻ​സെ​ക്സ് 145.83 പോ​യി​ന്‍റ് (0.41 ശ​ത​മാ​നം) താ​ഴ്ച​യോ​ടെ 35,352.61-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 36.6 പോ​യി​ന്‍റ് (0.34 ശ​ത​മാ​നം) താ​ണ് 10,604.35ൽ ​ക്ലോ​സ് ചെ​യ്തു.

ടി​സി​എ​സി​ന് ഇ​ന്ന​ലെ വ​ലി​യ ഇ​ടി​വ് നേ​രി​ട്ടു. 3.39 ശ​ത​മാ​ന​മാ​ണ് ആ ​ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല താ​ണ​ത്. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഇ​ന്ന​ലെ 66 ഡോ​ള​റി​നു മു​ക​ളി​ലെ​ത്തി. ഒ​പെ​ക് ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് കാ​ര​ണം.

സ്വ​ർ​ണം ആ​ഗോ​ള​വി​പ​ണി​യി​ൽ ഇ​ന്ന​ലെ ഔ​ൺ​സി​ന് 1330 ഡോ​ള​റി​നു മു​ക​ളി​ലാ​യി. 1350 ഡോ​ള​ർ​വ​രെ വി​ല ഉ​യ​രു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.ഇ​ന്ത്യ​യി​ലും സ്വ​ർ​ണ​വി​ല ക​യ​റി. എം​സി​എ​ക്സ് അ​വ​ധി വി​പ​ണി​യി​ൽ 10 ഗ്രാ​മി​ന് 140 രൂ​പ ക​യ​റി.കേ​ര​ള​ത്തി​ൽ പ​വ​ന് 24,920 രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് നി​ല തു​ട​ർ​ന്നു.

Related posts