രാ​ഷ്‌ട്രീ​യ പ​ര​സ്യ​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​ൻ ഫേ​സ്ബു​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ത​​​​ങ്ങ​​​​ളു​​​​ടെ ന്യൂ​​​​സ്ഫീ​​​​ഡി​​​​ലൂ​​​​ടെ​​​​യും പേ​​​​ജു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​മു​​​​ള്ള രാ​​ഷ്‌​​ട്രീ​​​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​മാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി സോ​​​​ഷ്യ​​​​ൽ​​ മീ​​​​ഡി​​​​യ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക്. ഫേ​​​​സ് ബു​​​​ക്ക് ഇ​​​​ന്ത്യ പ​​​​ബ്ലി​​​​ക് പോ​​​​ളി​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ശി​​​​വ്നാ​​​​ഥ് തു​​​​ക്റ​​​​ൽ ആ​​​​ണ് ക​​​​ന്പ​​​​നി​​​​യുടെ പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

രാ​​ഷ്‌​​ട്രീ​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ആ​​​​രാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തെ​​ന്നു യൂ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടൊ​​​​പ്പം നി​​​​ര​​​​വ​​​​ധി രാ​​​​ഷ്‌​​ട്രീ​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ ശേ​​​​ഖ​​​​ര​​​​മാ​​​​യ ആ​​​​ഡ് ലൈ​​​​ബ്ര​​​​റി​​​​യും ക​​​ന്പ​​​നി​​​യു​​​ടെ പ​​​​ണി​​​​പ്പു​​​​ര​​​​യി​​​​ലാ​​​​ണ്. ഓ​​​​രോ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും ആ​​​​രാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്, അ​​​​തു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വ​​​​ർ​​​​ഷം, അ​​​​തി​​​​നു ല​​​​ഭി​​​​ച്ച വ്യൂ​​​​സും ലൈ​​​​ക്ക്സും തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളൊ​​​​ക്കെ ആ​​​​ഡ് ലൈ​​​​ബ്ര​​​​റി​​​​യി​​​​ലൂ​​​​ടെ ഏ​​​​വ​​​​ർ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​കും. ഏ​​​​ഴു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് വ​​​​രെ​​​​യു​​​​ള്ള പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

ആ​​​​രാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​ട്രീ​​​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ർ​​​​ക്കും അ​​​​ക്കാ​​​​ര്യം ഫേ​​​​സ്ബു​​​​ക്കി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നും അ​​ത്ത​​രം പ​​ര​​സ്യ​​ങ്ങ​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​മെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു. രാ​​ഷ്‌​​ട്രീ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന പേ​​​​ജു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും ഫേ​​​​സ്ബു​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്. ഈ ​​​​മാ​​​​സം 21 മു​​​​ത​​​​ൽ ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങും.

Related posts