മുംബൈ: കടക്കെണിയിലായ എസാർ സ്റ്റീൽ ലക്ഷ്മി നാരായൺ മിത്തലിന്റെ ആർസെലോർ മിത്തൽ ഗ്രൂപ്പ് ഏറ്റെടുക്കും. ജപ്പാനിലെ നിപ്പോൺ സ്റ്റീലും സുമിടോമോ മെറ്റൽ കോർപറേഷനുംകൂടി സഹായിച്ചാണ് ആർസെലോർ ഇതു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണഗ്രൂപ്പാണ് മിത്തലിന്റേത്. 49,000 കോടി രൂപയിൽപ്പരം കടമുണ്ട് എസാർ സ്റ്റീലിന്. 42,000 കോടി രൂപയാണ് മിത്തൽ നല്കുക. ബാങ്കുകൾക്ക് 7000 കോടി രൂപ നഷ്ടം വരും. മിത്തൽ നേരത്തേ ഓഫർ ചെയ്തിരുന്നതിനേക്കാൾ വളരെ കൂടിയ തുകയാണ് ഇപ്പോൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. വായ്പ നല്കിയ ബാങ്കുകൾ അടങ്ങിയ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സിഒസി) മിത്തലിന്റെ ഓഫർ സ്വീകരിക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചു. ആർസെലോർ മിത്തലിനു ലെറ്റർ ഓഫ് ഇന്റന്റ് നല്കുകയും ചെയ്തു. ബാങ്കുകൾക്കുള്ള തുക മുഴുവനും നല്കാമെന്ന് പഴയ ഉടമകളായ റുയിയ കുടുംബം മിനിയാന്ന് അപ്രതീക്ഷിതമായി ഓഫർ വച്ചിരുന്നു. എന്നാൽ, കമ്മിറ്റി അത് പരിഗണിച്ചില്ല.…
Read MoreCategory: Business
ക്രൂഡ് താണു, രൂപ കയറി
മുംബൈ: ക്രൂഡ്ഓയിൽ വില ഗണ്യമായി ഇടിഞ്ഞതു രൂപയ്ക്കു തുണയായി. ഡോളറിന് 73.16 രൂപയിലേക്കു വിനിമയനിരക്ക് കയറി. തലേന്നത്തേക്കാൾ 41 പൈസ കുറവാണിത്. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽവില വീപ്പയ്ക്ക് 76 ഡോളറിനു താഴെയായതാണു രൂപയെ ഉയർത്തിയത്. കഴിഞ്ഞദിവസങ്ങളിലെല്ലാം 80 ഡോളറിനടുത്തായിരുന്നു. ഖഷോഗി പ്രശ്നത്തെത്തുടർന്നു ദുർബലമായ സൗദിഅറേബ്യ ക്രൂഡ്ഓയിൽ ഉത്പാദനം കൂട്ടാൻ സമ്മതിച്ചതാണു വിപണി മനോഭാവത്തിൽ മാറ്റംവരുത്തിയത്. ഇറാനെതിരായ ഉപരോധം നടപ്പാകുന്പോൾ കുറവുവരുന്ന ക്രൂഡ്ഓയിൽ സൗദിഅറേബ്യ നല്കുമെന്ന് ഉറപ്പായി. എങ്കിലും ഇന്നലെ ക്രൂഡ് വില കയറുന്ന പ്രവണതയാണ് ഇന്ത്യയിലെ വ്യാപാരസമയം കഴിഞ്ഞപ്പോൾ കണ്ടത്. രാത്രിയോടെ ബ്രെന്റ് ക്രൂഡ് 77 ഡോളറിനു മുകളിലായി.രൂപയുടെ ആശ്വാസവും മറ്റു വിപണികളിലെ ഉണർവും ഓഹരികളെ സഹായിച്ചു. ഏറെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സെൻസെക്സ് 186.73 പോയിന്റ് കയറി 34,033.96ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77.95 പോയിന്റ് നേട്ടത്തിൽ 10,224.75ൽ അവസാനിച്ചു.
Read Moreക്രൂഡും ഓഹരികളും താണു; സ്വർണത്തിനു കയറ്റം
മുംബൈ: മറ്റു രാജ്യങ്ങളിലെ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും താഴോട്ടുപോയി. എന്നാൽ, ക്രൂഡ് ഓയിൽ വില വീണ്ടും താണത് രൂപയെ താങ്ങിനിർത്തി. വിദേശത്തു സ്വർണവില കയറിയതിന്റെ പ്രതിഫലനം ഇവിടെയുണ്ടായി. തലേന്ന് അമേരിക്കയിലും ഇന്നലെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഓഹരികൾക്കു തളർച്ചയായിരുന്നു. ചൈനയിലെ പ്രധാന സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 2.26 ശതമാനം താണു. തലേന്നത്തെ നാലു ശതമാനം കുതിപ്പ് ഒരു അപവാദം മാത്രമായി. ജപ്പാനിലെ നിക്കൈ സൂചിക 2.69 ശതമാനവും കൊറിയയിലെ കോസ്പി 2.56 ശതമാനവും ഹോങ്കോംഗിലെ ഹാങ്സെങ്ങ് മൂന്നു ശതമാനവും ഇടിഞ്ഞു. യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലധികം താണു. ബിഎസ്ഇ സെൻസെക്സ് ഏഴുമാസത്തെ താഴ്ചയിലെത്തി 287.15 പോയിന്റ് (0.84 ശതമാനം) നഷ്ടത്തിൽ 33,880.25 ലാണു സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.45 പോയിന്റ് (0.96 ശതമാനം) താണ്10,146.8-ൽ അവസാനിച്ചു. സൗദി അറേബ്യ ഖഷോഗി…
Read Moreവിദേശനാണ്യശേഖരത്തിൽ റിക്കാർഡ് ഇടിവ്
മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ അസാധാരണ ഇടിവ്. ഒക്ടോബർ ഒന്നിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം കുറഞ്ഞത് 514.3 കോടി ഡോളർ. ഇതോടെ ശേഖരം 39,446.5 കോടി ഡോളറായി താണു. ഇത്ര വലിയ പ്രതിവാര ഇടിവ് സമീപവർഷങ്ങളിൽ ഉണ്ടായിട്ടില്ല. ഓഹരിവിപണിയിലെയും കടപ്പത്ര വിപണിയിലെയും വിദേശനിക്ഷേപകർ പിൻവലിയുന്നതും രൂപയെ പിടിച്ചുനിർത്താൻ കൂടുതൽ ഡോളർ വിറ്റഴിക്കുന്നതുമാണ് വിദേശനാണ്യശേഖരം കുറയാൻ ഇടയാക്കുന്നത്. ജനുവരി ഒന്നിനെ അപേക്ഷിച്ചു രൂപയുടെ വിനിമയനിരക്ക് 16 ശതമാനമാണു കുറഞ്ഞത്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്ന ഡോളർ കഴിഞ്ഞയാഴ്ച 74.5 രൂപയിലെത്തി. ഈയാഴ്ച അല്പം ഉണർവ് രൂപയ്ക്കുണ്ടായി. 73.32 രൂപയാണ് വെള്ളിയാഴ്ചത്തെ ഡോളർ നിരക്ക്. ഇതു ജനുവരി ഒന്നിൽനിന്ന് 15.25 ശതമാനം താഴെയാണ്. നാലായിരം കോടി ഡോളർ ഇറക്കി രൂപയെ സംരക്ഷിക്കാൻ ഇതിനകം 4000 കോടി ഡോളർ റിസർവ് ബാങ്ക് ചെലവഴിച്ചു. രൂപയെ പിടിച്ചുനിർത്തുക എന്നതിനേക്കാൾ പ്രതിദിന ചാഞ്ചാട്ടം പരിമിതപ്പെടുത്തുക എന്ന…
Read Moreവാഹനം വാങ്ങുന്നവർക്ക് പുതിയ നിയമത്തിന്റെ പ്രഹരം; ഉണ്ടാക്കുന്നത് വലിയ സാന്പത്തിക ബാധ്യത
കൊച്ചി: പുതിയ വാഹനം സ്വന്തമാക്കുന്പോൾ വാഹന വിലയ്ക്കൊപ്പം ഇനിമുതൽ ഇൻഷ്വറൻസ് ആയി വലിയൊരു തുകകൂടി കണ്ടെത്തേണ്ടി വരും. പുതിയ ഇരുചക്ര വാഹനം വാങ്ങുന്പോൾ അഞ്ചു വർഷത്തേക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കും മൂന്നു വർഷത്തേക്കുമുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് ഒരുമിച്ച് അടയ്ക്കണമെന്ന നിയമമാണ് ഉപയോക്താക്കൾക്കു വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നത്. കഴിഞ്ഞ മാസം ഒന്നു മുതലാണ് ഈ നിയമം നടപ്പായത്. 1000 സിസിയിൽ താഴെയുള്ള കാർ എടുക്കുന്പോൾ നേരത്തെ തേഡ് പാർട്ടി പ്രീമിയമായി 2,360 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ മൂന്നു വർഷത്തെ പ്രീമിയം തുക ഒരുമിച്ചു നൽകണമെന്ന നിയമവും ഇൻഷ്വറൻസ് നിരക്കിൽ അടുത്തിടെ ഉണ്ടായ വർധനയും നടപ്പായതോടെ 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 9,381 രൂപ അടയ്ക്കണം. മൂന്നിരട്ടിയിലധികം വർധന. വാഹനത്തിന്റെ സിസിയും ഇൻഷ്വറൻസ് പോളിസിയും വ്യത്യാസപ്പെടുന്നതനുസരിച്ചു തുകയിലും വ്യത്യാസം വരും. 1000 സിസിയിൽ താഴെയുള്ള ഈ കാറിന്…
Read Moreജിപിഎഫ് പലിശ കൂട്ടി
ന്യൂഡൽഹി: ജനറൽ പ്രൊവിഡന്റ് ഫണ്ടി (ജിപിഎഫ്) ന്റെയും മറ്റു സമാന സ്കീമുകളുടെയും ഒക്ടോബർ-ഡിസംബർ കാലയളവിലെ പലിശ 0.4 ശതമാനം വർധിപ്പിച്ച് എട്ടു ശതമാനമാക്കി. ദേശീയ സന്പാദ്യ പദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധിയോജന, കിസാൻ വികാസ് പത്ര, സീനിയർ സിറ്റിസൺസ് നിക്ഷേപ പദ്ധതി തുടങ്ങിയവയുടെ പലിശ ഉയർത്തി ഏതാനും ദിവസം മുന്പ് വിജ്ഞാപനം ചെയ്തിരുന്നു. ഗവൺമെന്റ് ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങൾ ജനറൽ പ്രൊവിഡന്റ് ഫണ്ടിലാണ്.
Read Moreരൂപയിൽ ആശങ്ക വീണ്ടും; സ്വർണം കുതിച്ചുകയറുന്നു
മുംബൈ: രൂപയെപ്പറ്റിയുള്ള ആശങ്കകൾക്കു ശമനമായിട്ടില്ല. ഇന്നലെ ഡോളർ 74.07 രൂപ വരെ കയറിയിട്ടാണ് 73.83 രൂപയിൽ ക്ലോസ് ചെയ്തത്. അപ്പോൾ 27 പൈസയാണു രൂപയുടെ വിനിമയനിരക്കിലുണ്ടായ ഇടിവ്. മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളും ഡോളറിനു മുന്നിൽ ദുർബലമാവുകയാണ്. അമേരിക്കയിൽ പലിശ കൂടുന്നതും വ്യാപാരയുദ്ധ ഭീഷണിയും ഒക്കെയാണു കാരണം.ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിൽ കുറഞ്ഞതും രൂപയ്ക്കു ക്ഷീണമായി. ഡോളർ കയറുന്നതിനേക്കാൾ വേഗം സ്വർണവിലയും വിദേശത്തു കൂടുകയാണ്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണവില കയറുന്നു. ഒക്ടോബർ 11നാണു ലോകവിപണിയിൽ സ്വർണവില ഉയരാൻ തുടങ്ങിയത്. പത്താം തീയതി 1184 ഡോളറായിരുന്നു ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില. ഇത് ഇന്നലെ വ്യാപാരത്തിനിടെ 1232.82 ഡോളർ വരെ ഉയർന്നു. യുഎസ് – സൗദി ഉടക്ക് അമേരിക്ക – ഇറാൻ, അമേരിക്ക – ചൈന പ്രശ്നങ്ങൾക്കു പുറമേ അമേരിക്ക – സൗദി ഉടക്കും വന്നതാണ്…
Read Moreസ്രോതസിൽ നികുതി : 2018-19 ലെ രണ്ടാമത്തെ റിട്ടേണുകൾ ഒക്ടോബർ 31 ന് മുന്പ്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് സ്രോതസിൽതന്നെ ആദായനികുതി പിടിച്ചതിനുശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകന് നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അദ്ധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതി ആയി അടയ്ക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദ്ദിഷ്ട തിയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. താഴെ പറയുന്ന റിട്ടേണ് ഫോമുകളാണ് വിവിധതരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്. 1) 24 ക്യു – ശന്പളത്തിൽ നിന്നുള്ള നികുതി 2) 26 ക്യു – ശന്പളം ഒഴികെയുള്ള റെസിഡന്റിന് നൽകുന്ന എല്ലാ വരുമാനത്തിനും ഉള്ള നികുതി. 3)…
Read Moreഓഹരികൾ തിരിച്ചുകയറി; രൂപയ്ക്കും നേട്ടം
മുംബൈ: വ്യാഴാഴ്ചത്തെ നഷ്ടമെല്ലാം നികത്തി ഓഹരികൾ തിരിച്ചുകയറി. രൂപയും നേട്ടമുണ്ടാക്കി.ക്രൂഡ്ഓയിൽ വിലയിടിഞ്ഞതും അമേരിക്കൻ വിപണി തിരിച്ചുകയറുമെന്ന പ്രതീക്ഷയുമാണ് ഓഹരികളെ നയിച്ചത്. ക്രൂഡ് ഓയിലിന്റെ ആഗോള ഡിമാൻഡ് വർധന കുറവാകുമെന്ന വിലയിരുത്തൽ രൂപയെ സഹായിച്ചു. ഇറക്കുമതി നിയന്ത്രിക്കാൻ ഗവൺമെന്റ് നടപടികൾ എടുക്കുമെന്ന സൂചനയും സഹായകമായി. സെൻസെക്സ് ഇന്നലെ 732.43 പോയിന്റ് ഉയർന്നത് 19 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണ്. ആറാഴ്ചയ്ക്കുള്ളിൽ ആദ്യമാണ് സെൻസെക്സ് പ്രതിവാരനേട്ടം ഉണ്ടാക്കിയത്. ഈയാഴ്ച 366.59 പോയിന്റാണ് സെൻസെക്സിന്റെ നേട്ടം. നിഫ്റ്റി 156.05 പോയിന്റും കയറി. ഇന്നലെ സെൻസെക്സ് 2.15 ശതമാനം നേട്ടത്തോടെ 34,733.58 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 237.85 പോയിന്റ് (2.32 ശതമാനം) കയറി 10,472.5 ൽ അവസാനിച്ചു.മാരുതി സുസുകി 5.89 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 5.29 ശതമാനവും കയറി. ടിസിഎസ് തലേന്ന് നല്ല റിസൾട്ട് പുറത്തുവിട്ടെങ്കിലും ഓഹരിക്കു വില…
Read Moreഒട്ടുപാലിന് ഡിആർസി സംവിധാനമില്ല; വ്യാപാരിവില കൊട്ടത്താപ്പ്
കോട്ടയം: ഒട്ടുപാലിനു ഡിആർസി (ഡ്രൈ റബർ കണ്ടന്റ് അഥവാ ജലാംശം നീക്കം ചെയ്യപ്പെട്ട റബർ) അളവ് നിശ്ചയിക്കാൻ ഒരു മാനദണ്ഡവുമില്ലാതിരിക്കെ ഒട്ടുപാൽ മൂന്നു തരത്തിൽ വേർതിരിച്ചു വില നിശ്ചയിക്കുന്നതു ചൂഷണമാണെന്നു കർഷകർ. ഒട്ടുപാൽ അരച്ചു ഫാക്ടറികളിൽ തയാറാക്കുന്ന ക്രംബിന്റെ സാന്പിൾ പരിശോധിച്ചു ഡിആർസി കണക്കാക്കാമെന്നല്ലാതെ ഒട്ടുപാലിനു പരിശോധനാ സംവിധാനം നിലവിലില്ല. നിലവിൽ 80 ശതമാനം, 75 ശതമാനം, 60 ശതമാനം എന്നിങ്ങനെ അശാസ്ത്രീയ മാനദണ്ഡമുണ്ടാക്കി റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയേക്കാൾ ഏറെ താഴ്ത്തി 75 ശതമാനം ഡിആർസി എന്ന പൊതുമാനദണ്ഡം അടിസ്ഥാനമാക്കി വില നിശ്ചയിക്കുകയാണ് വ്യാപാരികൾ. കാലങ്ങളായി ഇതേ ചൂഷണം തുടർന്നുപോന്നിട്ടും റബർ ബോർഡ് മൗനം പാലിക്കുന്നതായി കർഷക സംഘടനകൾ പറയുന്നു. റബർ ബോർഡ് വിലയേക്കാൾ കിലോയ്ക്ക് 10 രൂപ വരെ താഴ്ത്തിയാണ് ഈ ചൂഷണം കാലങ്ങളായി തുടരുന്നത്. നിലവിൽ 85 രൂപ വരെ ഒട്ടുപാലിന് വിലയുണ്ടായിട്ടും…
Read More